Times Kerala

വിഷു മാമ്പഴക്കാളന്‍……….

 
വിഷു മാമ്പഴക്കാളന്‍……….

മാമ്പഴക്കാളന്‍ വിഷുവിന്റെ മറ്റൊരു സ്പെഷ്യൽ ആണ് . വെക്കേഷൻ കാലമായ ഈ സമയം മാമ്പഴ കാലംകൂടെയാണ്….സുലഭമായി കിട്ടുന്ന മാമ്പഴം വച്ച് ഒരുപാട് കറികൾ നമ്മൾ വീട്ടിൽ വെക്കാറുണ്ട്.അതുപോലെയുള്ള ഒരു കറിയാണ് മാമ്പഴക്കാളന്‍. മാമ്പഴക്കാളന്‍ എല്ലാവർക്കും ഏറെ ഇഷ്ടപെട്ടതാണല്ലോ… അതുകൊണ്ട് തന്നെ നമുക്ക് മാമ്പഴക്കാളന്‍ എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം ….

ആവശ്യമുള്ള സാധനങ്ങള്‍:

1. പുളി ഇല്ലാത്ത, അധികം പഴുക്കാത്ത നാടന്‍ മാങ്ങ തൊലി ചെത്തി കഷണങ്ങളാക്കിയത് -രണ്ട് കപ്പ്
2. പച്ചമുളക് കീറിയത് -5 എണ്ണം
3. മുളകുപൊടി -ഒരു ചെറിയ സ്പൂണ്‍
4. ഉടച്ച കട്ടത്തൈര് -എട്ട് കപ്പ്
5. തേങ്ങാ ചിരകിയത് -രണ്ട് കപ്പ്
6. ജീരകം -രണ്ട് നുള്ള്
7. വെളിച്ചെണ്ണ -നാല് വലിയ സ്പൂണ്‍
8. കടുക് -രണ്ട് ചെറിയ സ്പൂണ്‍
9. ഉലുവ -ഒരു നുള്ള്
10. വറ്റല്‍ മുളക് മുറിച്ചത് -ആറെണ്ണം
11. കറിവേപ്പില -ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

മാങ്ങാക്കഷണങ്ങളും പച്ചമുളക് കീറിയതും ആവശ്യത്തിന് വെള്ളവും ഉപ്പും ചേര്‍ത്ത് വേവിക്കുക. തേങ്ങാ ചിരകിയതും ജീരകവും മയത്തില്‍ അരച്ചെടുക്കുക.
ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ 8,9,10,11 ചേരുവകള്‍ യഥാക്രമം ഇട്ട് മൂപ്പിക്കുക. ഇതിലേക്ക് തേങ്ങയും ജീരകവും അരച്ചതും ചേര്‍ത്ത് യോജിപ്പിക്കുക. അതിന് ശേഷം വേവിച്ചു വെച്ചിരിക്കുന്ന മാങ്ങയും മുന്നും നാലും ചേരുവകളും ചേര്‍ത്ത് പിരിഞ്ഞുപോകാതെ ഇളക്കി തിളപ്പിക്കുക. നല്ല പോലെ വറ്റിയാല്‍ വാങ്ങി വച്ച് തണുത്ത ശേഷം എടുത്തുപയോഗിക്കുക.

Related Topics

Share this story