ലോകകപ്പ് ഇംഗ്ലണ്ടും ന്യൂസിലന്‍ഡും പങ്കിടണമായിരുന്നു; നയം വ്യക്തമാക്കി പൂജാര
Jul 16, 2019, 14:07 IST
ലണ്ടന്‍: ഏകദിന ലോകകിരീടം ഇംഗ്ലണ്ട് നേടിയെങ്കിലും ആ കിരീടത്തിന് അര്‍ഹര്‍ ഇംഗ്ലണ്ട് മാത്രമല്ലെന്ന് ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര. നിശ്ചിത ഓവറിലും സൂപ്പര്‍ ഓവറിലും ടൈ ആയ മത്സരത്തില്‍ പരാജിതര്‍ ഇല്ലെന്ന് പറഞ്ഞ പൂജാര ലോകകപ്പ് ഇംഗ്ലണ്ടും ന്യൂസിലന്‍ഡും പങ്കിടണമായിരുന്നുവെന്നും വ്യക്തമാക്കി.ഈ ഫലം ന്യൂസിലന്‍ഡിനോടുള്ള അനീതിയാണെന്നും, ഈ ഫൈനല്‍ ദീര്‍ഘകാലം ഓര്‍മയില്‍ നില്‍ക്കുമെന്നും പൂജാര പറഞ്ഞു.