Times Kerala

കൊറോണകാലത്തും സമാധാനമില്ലാതെ.!! ലോ​ക്ഡൗ​ൺ‌ പ്ര​ഖ്യാ​പി​ച്ച​തോ​ടെ ഗാ​ർ​ഹി​ക പീഡന കേ​സു​ക​ളും വ​ർ​ധി​ച്ച​താ​യി ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ൻ

 
കൊറോണകാലത്തും സമാധാനമില്ലാതെ.!! ലോ​ക്ഡൗ​ൺ‌ പ്ര​ഖ്യാ​പി​ച്ച​തോ​ടെ ഗാ​ർ​ഹി​ക പീഡന കേ​സു​ക​ളും വ​ർ​ധി​ച്ച​താ​യി ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ൻ

ന്യൂ​ഡ​ൽ​ഹി: കൊ​റോ​ണ വൈ​റ​സ് വ്യാ​പ​നം ത​ട​യാ​നാ​യി രാ​ജ്യ​വ്യാ​പ​ക ലോ​ക്ഡൗ​ൺ‌ പ്ര​ഖ്യാ​പി​ച്ച​തോ​ടെ ഗാ​ർ​ഹി​ക പീഡന കേ​സു​ക​ളും വ​ർ​ധി​ച്ച​താ​യി ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ൻ.രാജ്യത്ത് 21 ദിവസത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ന് 250 ഓ​ളം പ​രാ​തി​ക​ളാ​ണ് ല​ഭി​ച്ച​ത്. ഇ​തി​ൽ 69 പ​രാ​തി​ക​ളും ഗാ​ർ​ഹി​ക പീ​ഡ​ന പ​രാ​തി​ക​ളാ​യി​രു​ന്നെ​ന്ന് ക​മ്മീ​ഷ​ൻ പ​റ​യു​ന്നു.

ലോ​ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച​തു മു​ത​ൽ സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ വി​വി​ധ കു​റ്റ​കൃ​ത്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട 257 പ​രാ​തി​ക​ളാ​ണ് തങ്ങൾക്ക് ല​ഭി​ച്ച​ത്.മാ​ർ​ച്ച് 24 മു​ത​ൽ ഏ​പ്രി​ൽ ഒ​ന്നു​വ​രെ ഡാ​ർ​ഹി​ക പീ​ഡ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 69 പ​രാ​തി​ക​ൾ ല​ഭി​ച്ചു​വെ​ന്നും ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ൺ രേ​ഖാ ശ​ർ​മ പ​റ​ഞ്ഞു.

ലോ​ക്ഡൗ​ൺ കാ​ല​ത്തു​ണ്ടാ​കു​ന്ന അ​ക്ര​മ​ങ്ങ​ൾ ഉ​ണ്ടാ​യാ​ൽ സ്ത്രീ​ക​ൾ​ക്ക് പോ​ലീ​സി​നെ സ​മീ​പി​ക്കാ​ൻ ഭ​യ​മാ​ണെ​ന്നും രേ​ഖാ ശ​ർ​മ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.കേ​സി​ൽ ഭ​ർ​ത്താ​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്താലും പു​റ​ത്തി​റ​ങ്ങി​യാ​ൽ അ​യാ​ൾ വീ​ണ്ടും അ​വ​ളെ പീ​ഡി​പ്പി​ക്കു​മെ​ന്നും അ​വ​ൾ​ക്ക് പു​റ​ത്തു​പോ​വാ​ൻ പോ​ലും ക​ഴി​യി​ല്ലെ​ന്നും ഭ​യ​പ്പെ​ടു​ന്നു.

നേ​ര​ത്തെ സ്ത്രീ​ക​ൾ​ക്ക് അ​വ​രു​ടെ മാ​താ​പി​താ​ക്ക​ളു​ടെ അ​ടു​ക്ക​ലേ​ക്ക് എ​ത്താ​ൻ ക​ഴി​യു​മാ​യി​രു​ന്നു. എ​ന്നാ​ൽ ലോ​ക്ഡൗ​ൺ മൂ​ലം ആ ​വ​ഴി​യും അ​ട​ഞ്ഞി​രി​ക്കു​ക​യാ​ണെ​ന്നും രേ​ഖാ ശ​ർ​മ പ​റ​യു​ന്നു.

Related Topics

Share this story