Times Kerala

കോവിഡ് 19:താനൂരില്‍ ട്രോമാ കെയര്‍ പ്രവര്‍ത്തകന് നേരെ ആക്രമണം

 
കോവിഡ് 19:താനൂരില്‍ ട്രോമാ കെയര്‍ പ്രവര്‍ത്തകന് നേരെ ആക്രമണം

മലപ്പുറം: ജില്ലയിലെ താനൂരില്‍ ട്രോമാ കെയര്‍ പ്രവര്‍ത്തകന് നേരെ ആക്രമണം. പന്താരകടപ്പുറം പൗറുകടവത്ത് ജാബിര്‍(27)-നെയാണ് ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെ രണ്ടു ബൈക്കുകളിലായെത്തിയ നാലംഗ സംഘം ആക്രമിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജാബിറിന്റെ പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.സുഹൃത്തുക്കളോടൊപ്പം ട്രോമാ കെയറിന്റെ പ്രവര്‍ത്തനം കഴിഞ്ഞ് വീട്ടിലേക്ക് പോവുന്ന വഴിക്ക് വടികൊണ്ട് അടിച്ച് വീഴ്ത്തിയ ശേഷം വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് താനൂര്‍ പോലീസ് പറഞ്ഞു.മുൻവൈരാഗ്യമാകാം അക്രമത്തിന് പിന്നിലെന്നാണ് സംശയം.സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ഉര്‍ജിതമാക്കി.

Related Topics

Share this story