Times Kerala

ഷോർട്ടഡ് ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മിറർ ഓഫ് റിയാലിറ്റിയ്‌ക്ക്‌ നോമിനേഷൻ

 
ഷോർട്ടഡ് ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മിറർ ഓഫ് റിയാലിറ്റിയ്‌ക്ക്‌ നോമിനേഷൻ

നിർമൽ ബേബി വർഗീസ് സംവിധാനം ചെയ്‌ത “മിറർ ഓഫ് റിയാലിറ്റി” എന്ന ഷോർട്ട് ഫിലിമിന് ഷോർട്ടഡ് ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ നോമിനേഷൻ ലഭിച്ചു. ഷോർട് ഫിലിം ഓഫ് ദി ഡേ (31/03/2019) എന്ന കാറ്റഗറിയിലേയ്‌ക്കാണ്‌ നോമിനേഷൻ ലഭിച്ചിരിയ്‌ക്കുന്നത്.

മദ്യപാനത്തിന് അടിമയായ ഒരു യുവാവ് തനിച്ചിരുന്ന് മദ്യപിക്കുബോൾ കണ്ണാടിയിലൂടെ മദ്യപാനത്തിന്റെ അനന്തര ഫലങ്ങൾ അവന്റെ ഭാവനയിൽ കാണുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് “മിറർ ഓഫ് റിയാലിറ്റി” എന്ന ഷോർട്ട് ഫിലിമിന്റെ ഇതിവൃത്തം. അരുൺ കുമാർ പനയാൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. ഛായാഗ്രാഹകന്‍: വരുൺ രവീന്ദ്രൻ, ഛായാഗ്രഹണ സഹായി: മിഥുൻ ഇരവിൽ, ക്രീയേറ്റീവ് സപ്പോർട്ട്: ശരൺ കുമാർ ബാരെ.

നിർമൽ സംവിധാനം ചെയ്‌ത “മിറർ ഓഫ് റിയാലിറ്റി”, “മാറ്റം ദി ചേഞ്ച്” എന്നീ രണ്ട് ഷോർട്ട് ഫിലിമുകൾ കഴിഞ്ഞ മാസം ഡിജിറ്റൽ വിഡിയോ പ്ലാറ്റ്ഫോമായ ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്‌തിരുന്നു. സംവിധായകൻ തന്നെയാണ് കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ ബാനറിൽ ഈ രണ്ട് ഷോർട്ട് ഫിലിമുകളും നിർമ്മിച്ചിരിയ്‌ക്കുന്നത്. 2016 ൽ പൂർത്തിയാക്കിയ ഈ രണ്ട് ഷോർട്ട് ഫിലിമുകളുടെയും റിലീസ് ചില കാരണങ്ങളാൽ വൈകുകയായിരുന്നു.

Related Topics

Share this story