Times Kerala

ലോക്ക് ഡൗണ്‍ നീട്ടുമെന്ന വാര്‍ത്തകള്‍ തള്ളി കേന്ദ്ര സര്‍ക്കാര്‍

 
ലോക്ക് ഡൗണ്‍ നീട്ടുമെന്ന വാര്‍ത്തകള്‍ തള്ളി കേന്ദ്ര സര്‍ക്കാര്‍

കൊറോണ വൈറസ് പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ 21 ദിവസത്തേയ്ക്ക് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നീട്ടുമെന്ന വാര്‍ത്തകള്‍ തള്ളി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലോക്ക് ഡൗൺ നീട്ടുന്നതിനെക്കുറിച്ച് ആലോചനയില്ലെന്നും അത്തരം റിപ്പോര്‍ട്ടുകള്‍ അടിസ്ഥാന രഹിതമാണെന്നും രാജീവ് ഗൗബ അറിയിച്ചു.വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

സമൂഹ വ്യാപനം തടയുക എന്ന ഉദ്ദേശത്തോടെയാണ് 21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. അത് കൃത്യമായി പാലിക്കുവാനും വീടുകളില്‍ തന്നെ തുടരുവാനും രാജീവ് ഗൗബ അറിയിച്ചു. ഏപ്രില്‍ 14 വരെ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നീട്ടിയേക്കും എന്ന തരത്തിലുള്ള വാര്‍ത്തകള്‍ വൻതോതില്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി രംഗത്തെത്തിയത്.

Related Topics

Share this story