Times Kerala

ജനതാ കർഫ്യൂവിന്റെ തലേന്ന് ബെവ്കോ വിറ്റത് 63.92 കോടി രൂപയുടെ മദ്യം

 
ജനതാ കർഫ്യൂവിന്റെ തലേന്ന് ബെവ്കോ വിറ്റത് 63.92 കോടി രൂപയുടെ മദ്യം

തിരുവനന്തപുരം: കൊറോണവന്നാലും ഓണം വന്നാലും കേരളത്തിൽ ബെവ്കോ കച്ചവടത്തിൽ എന്നും മുന്നിൽ തന്നെയാണ്. ഇപ്പോഴിതാ ജനതാ കർഫ്യൂവിന്റെ തലേന്ന് ബെവ്കോ വഴി നടന്ന മദ്യ വിലാപനയുടെ കണക്കുകളാണ് പുറത്തു വരുന്നത്.ആനി ദിവസം വിറ്റത് 63.92 കോടി രൂപയുടെ മദ്യമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതേസമയം, ജനതാ കർഫ്യു തലേന്നത്തെ കണ്‍സ്യൂമ‌ർഫെഡ് ഔട്ട് ലെറ്റിലെയും കള്ളു ഷാപ്പിലെയും വിൽപ്പന കണക്ക് പുറത്തുവിട്ടിട്ടില്ല. ദിവസേന 28 മുതൽ 30 കോടിയുടെ മദ്യം വിൽക്കുമ്പോഴാണ് കർഫ്യൂവിന്റെ തലേ ദിവസം വൻ വില്പന ഉണ്ടായത്. കഴിഞ്ഞ വർഷം മാർച്ച് 21ന് ബെവ്ക്കോ ഔട്ട് ലെറ്റുകള്‍ വഴി 29.23 കോടിയുടെ മദ്യമാണ് വിറ്റത്. പക്ഷെ ഈ വർഷം വിറ്റത് 63.92 കോടിയുടെ മദ്യം. സംസ്ഥാനത്ത് 265 ബെവ്ക്കോ ഔട്ട് ലെറ്റുകള്‍ വഴിയുള്ള വിൽപ്പനയാണിത്. വെയർഹൗസിലൂടെ 12.68 കോടിയുടെ മദ്യം വിറ്റു.

Related Topics

Share this story