Times Kerala

കാത്തിരിപ്പിന് അവസാനം; മാസ്‌കമരിക രംഗങ്ങളുമായി ബ്രഹ്മാണ്ഡ ചിത്രം മരക്കാറിന്റെ ട്രെയിലര്‍ എത്തി

 
കാത്തിരിപ്പിന് അവസാനം; മാസ്‌കമരിക രംഗങ്ങളുമായി ബ്രഹ്മാണ്ഡ ചിത്രം മരക്കാറിന്റെ ട്രെയിലര്‍ എത്തി

മലയാളി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍- പ്രിയ ദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം മരക്കാറിന്റെ ട്രെയിലര്‍ എത്തി.  ചിത്രം മാര്‍ച്ച് 26 ന് തിയ്യേറ്ററുകളിലേക്ക് എത്തും. പ്രേഷകരെ കണ്ണഞ്ചിപ്പിക്കുന്ന മാസ്‌കമരിക രംഗങ്ങളാണ് ട്രെയിലറില്‍. മലയാളത്തിനു പുറമെ തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിലും ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ ട്രെയിലര്‍ റിലീസ് ചെയ്തിട്ടുണ്ട്. മലയാളത്തില്‍ മോഹന്‍ലാല്‍ ട്രെയിലര്‍ പുറത്തു വിട്ടപ്പോള്‍ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളില്‍ അക്ഷയ് കുമാര്‍, സൂര്യ, ചിരഞ്ജീവി, രാം ചരണ്‍, യഷ് എന്നിവര്‍ ട്രെയിലര്‍ ഔദ്യോഗികമായി റിലീസ് ചെയ്തു.

Related Topics

Share this story