Times Kerala

പൈനാപ്പിള്‍ ലഡ്ഡു

 
പൈനാപ്പിള്‍ ലഡ്ഡു

പൈനാപ്പിള്‍- ഒന്ന്

എള്ള് – ഒരു സ്പൂണ്‍

റവ – കാല്‍ കിലോ

പഞ്ചസാര – 10 സ്പൂണ്‍

കിസ്മിസ്, കശുവണ്ടി – ആവശ്യത്തിന്

നെയ്യ് – നാലു സ്പൂണ്‍

ഏലക്കാ പൊടിച്ചത് – അര സ്പൂണ്‍

തയാറാക്കുന്ന വിധം

* പൈനാപ്പിള്‍ കൊത്തിയരിഞ്ഞ് വെള്ളമൊഴിക്കാതെ വേവിച്ച് മിക്‌സിയില്‍ ഉടച്ചെടുക്കുക. പഞ്ചസാരയില്‍ അല്‍പം വെള്ളമൊഴിച്ചു ചെറിയ നൂല്‍പരുവത്തില്‍ പാനിയാക്കുക. തവയില്‍ നെയ്യൊഴിച്ച് റവ നന്നായി ചൂടാക്കിയെടുക്കുക. കിസ്മിസ്, കശുവണ്ടി എന്നിവ നെയ്യില്‍ വറുത്തു കോരുക. എള്ള് ചെറുതായി ചൂടാക്കി മാറ്റി വയ്ക്കുക.

* പൈനാപ്പിള്‍, പഞ്ചസാര പാനി എന്നിവ നന്നായി ചേര്‍ത്തിളക്കുക. ഇതില്‍ അല്‍പാല്‍പമായി റവ ചേര്‍ത്തു കുഴയ്ക്കുക. കൈയില്‍ ഉരുട്ടിയെടുക്കാന്‍ പാകമാകുമ്പോള്‍ കിസ്മിസ്, അണ്ടിപ്പരിപ്പ്, എള്ള്, ഏലക്ക എന്നിവ ചേര്‍ത്തുയോജിപ്പിച്ച് ലഡ്ഡുവിന്റെ വലുപ്പത്തില്‍ ചെറിയ ഉരുളകളാക്കിയെടുക്കുക.

Related Topics

Share this story