Times Kerala

വാട്‌സാപ്പ് പണി മുടക്കി; സന്ദേശങ്ങള്‍ കൈമാറാനാകുന്നില്ലെന്ന് ഉപയോക്താക്കള്‍

 
വാട്‌സാപ്പ് പണി മുടക്കി; സന്ദേശങ്ങള്‍ കൈമാറാനാകുന്നില്ലെന്ന് ഉപയോക്താക്കള്‍

ലോകത്തെ പ്രമുഖ മെസേജിംഗ് പ്ലാറ്റ്‌ഫോമുകളിലൊന്നായ വാട്‌സാപ്പിന്റെ പ്രവര്‍ത്തനം ഭാഗികമായി നിലച്ചതായി റിപ്പോർട്ട്. സന്ദേശങ്ങൾ കൈമാറാൻ കഴിയുന്നില്ല, കൂടാതെ സ്റ്റാറ്റസും അപ്‌ഡേഷനും നിലച്ചതായാണ് റിപ്പോര്‍ട്ടുകൾ . വാട്‌സാപ്പിലൂടെ ഫോട്ടോയും ശബ്ദ സന്ദേശങ്ങളും കൈമാറാനും സാധിക്കുന്നില്ല. ഇന്റര്‍നെറ്റിന്റെ തകരാറാണെന്ന് ആദ്യം കരുതിയെങ്കിലും വാട്‌സാപ്പിന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ടതാണെന്ന് പിന്നീടാണ് ഉപയോക്താക്കൾ മനസിലാക്കിയത്.വാട്‌സാപ്പില്‍ മീഡിയകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ Download Failed എന്ന തലക്കെട്ടോടെയുള്ള ഡയലോഗ് ബോക്സാണ് തെളിഞ്ഞു വരുന്നത്.സെര്‍വറിലെ തകരാറാണ് പ്രശ്‌നത്തിന് കാരണമെന്നാണ് കരുതുന്നത്.എന്നാല്‍ ഇത് സംബന്ധിച്ച ഔദ്യോഗിക വിശദീകരണങ്ങളൊന്നും തല്‍ക്കാലം ലഭ്യമല്ല.

Related Topics

Share this story