Times Kerala

ലോകമെങ്ങും ”കൊറോണ വൈറസ്” ഭീതിയിൽ; പടരാൻ സാധ്യതയെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

 
ലോകമെങ്ങും ”കൊറോണ വൈറസ്” ഭീതിയിൽ; പടരാൻ സാധ്യതയെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

ന്യൂഡൽഹി ∙ ചൈനയിലെ വുഹാൻ നഗരത്തിൽ പടർന്നു പിടിച്ച ന്യുമോണിയയ്ക്കു കാരണമായതു പുതിയ ഇനം കൊറോണ വൈറസ് ആണെന്നും ഇതു ലോകമെങ്ങും പടരാൻ സാധ്യതയുണ്ടെന്നും ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.’കൊറോണ’ എന്ന വൈറസ് ആണ് ലോകത്തിന് ഭീഷണിയാകുന്നത്. ഇതിനോടകം രണ്ടുപേര്‍ മരിക്കുകയും 41 പേരിലേക്ക് രോഗം പടരുകയും ചെയ്തിട്ടുണ്ടെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. 1400 പേരിലേക്കെങ്കിലും രോഗം പരന്നിട്ടുണ്ടാകാമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ജലദോഷം മുതൽ സാർസ് വരെയുള്ള ശ്വാസകോശരോഗങ്ങൾക്കു കാരണമാകുന്ന കൊറോണ വൈറസിന്റെ പുതിയ രൂപമാണിതെന്നു ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചിട്ടുണ്ട്.മ‍ൃഗങ്ങളിൽ നിന്നു മനുഷ്യരിലേക്കു പടരുന്ന വൈറസ് നിലവിൽ മനുഷ്യരിൽ നിന്നു മനുഷ്യരിലേക്കു പകരുന്നതായി കണ്ടെത്തിയിട്ടില്ല.

Related Topics

Share this story