Times Kerala

പഴത്തിന്റെ ആരോഗ്യവശങ്ങള്‍

 
പഴത്തിന്റെ ആരോഗ്യവശങ്ങള്‍

പഴം മിക്കവരുടേയും ഭക്ഷണശീലത്തില്‍ പെട്ട ഒന്നാണ്. ഇത് കഴിയ്ക്കുമ്പോള്‍ ഇതിന്റെ ഗുണങ്ങളും അറിഞ്ഞിരിക്കുന്നത് നല്ലതല്ലേ,

ഊര്‍ജം നല്‍കാന്‍ കഴിയുന്ന ഭക്ഷണമെന്നതു തന്നെയാണ് ഇതിന്റെ ഏറ്റവും നല്ല ഗുണം. ഇതിലെ കാര്‍ബോഹൈഡ്രേറ്റുകള്‍ വിഘടിച്ച് എളുപ്പം ഊര്‍ജമായി മാറും. വൈറ്റമിനുകളും മിനറലുകളും അടങ്ങിയിരിക്കുന്നതു കൊണ്ട് ഇത് വ്യായാമത്തിന് മുന്‍പ് കഴിയ്ക്കാന്‍ പറ്റിയ ഭക്ഷണവുമാണ്.

വിശക്കുമ്പോഴും സ്‌നാക്‌സിന് പകരം ഒരു പഴം കഴിച്ചാല്‍ വിശപ്പും മാറും, ഊര്‍ജം ലഭിക്കുകയും ചെയ്യും.

മലബന്ധം മാറാന്‍ നല്ലൊരു ഭക്ഷണമാണിത്. ഇതിലെ നാരുകള്‍ തന്നെയാണ് കാരണം. വയറിളക്കം പോലുള്ള രോഗങ്ങള്‍ വരുത്തിവയ്ക്കുന്ന ക്ഷീണം അകറ്റാന്‍ ഇത് നല്ല ഭക്ഷണമാണ്. ഇതിലെ ഇലക്ട്രോലൈറ്റുകളാണ് ഈ ഗുണം നല്‍കുന്നത്. ദഹനേന്ദ്രിയത്തിന്റ പ്രവര്‍ത്തനം സാധാരണ ഗതിയിലാക്കാന്‍ ഇതിലടങ്ങിയിരിക്കുന്ന പെക്ടിന്‍ എന്ന പദാര്‍ത്ഥം സഹായിക്കും.

ഹാങ്ഓവറുകള്‍ മാറ്റാന്‍ പഴം വളരെ നല്ലതാണ്. പ്രത്യേകിച്ച് പുകവലി കാരണമുണ്ടാകുന്ന ശാരീരിക, മാനസിക പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഇത് വളരെ നല്ലതു തന്നെ.

ശരീരത്തിലെ രക്തത്തിന്റ അളവു കൂട്ടാനും ഇത് സഹായിക്കും. വൈറ്റമിന്‍ ബി6, ആന്റിബോഡികള്‍ എന്നിവയുടെ ഉല്‍പാദനത്തിനും ഇത് സഹായിക്കുന്നുണ്ട്.

പാലും പാലുല്‍പന്നങ്ങളും കഴിയ്ക്കാത്തവര്‍ക്ക് എല്ലുകളുടെ ബലത്തിന് പറ്റിയ ഭക്ഷണമാണിത്. പഴം കാല്‍സ്യമുണ്ടാകാന്‍ സഹായിക്കുന്നു. ഇത് എല്ലുകളുടെ ബലത്തിന് കാരണമാവുകയും ചെയ്യും.

ദിവസവും ഒരു പഴമെങ്കിലും കഴിയ്‌ക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഇപ്പോള്‍ ബോധ്യമായില്ലേ.

Related Topics

Share this story