Times Kerala

യജമാനനൊപ്പം ഡ്യൂയറ്റ് പാടുന്ന നായ.!! അമ്പരന്ന് സോഷ്യൽ മീഡിയ

 
യജമാനനൊപ്പം ഡ്യൂയറ്റ് പാടുന്ന നായ.!! അമ്പരന്ന് സോഷ്യൽ മീഡിയ

യജമാനനൊപ്പം ഡ്യൂയറ്റ് പാടുന്ന ബാഘ എന്ന നായയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരമാകുന്നത്. ഉടമ ഹാര്‍മോണിയം ഉപയോഗിച്ച് പാട്ടുപാടുമ്പോള്‍ കൂടെ പാടുന്ന നായയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ കൂട്ടച്ചിരിയും ഒപ്പം അമ്പരപ്പും ഉയർത്തുന്നു. തേരി മേരി കഹാനി എന്ന ഗാനമാണ് ഉടമ പാടുന്നത്. ബാഘ എന്ന ഈ വളര്‍ത്തുനായയെ റോക്ക് സ്റ്റാറെന്നാണ് ഫേസ്ബുക്കില്‍ ഇപ്പോള്‍ ആളുകള്‍ വിശേഷിപ്പിക്കുന്നത്.സുബിന്‍ ഖാന്‍ എന്നയാളാണ് ഫേസ്ബുക്കിലൂടെ വീ‍ഡിയോ പങ്കുവച്ചിരിക്കുന്നത്. ജനുവരി 13ന് പങ്കുവച്ച വീഡിയോ ഇരുപത് ലക്ഷത്തിലേറെ പേര്‍ കണ്ടുകഴിഞ്ഞു.

Related Topics

Share this story