Times Kerala

ഇരുമ്പ് പൈപ്പിനുളളില്‍ ലിംഗം കുടുങ്ങി; അഞ്ചാം ദിവസം അഴുകാന്‍ തുടങ്ങി; സെക്സ് ടോയ് ആയി ഇരുമ്പ് പൈപ്പ് ഉപയോഗിച്ച യുവാവിന് കിട്ടിയത് എട്ടിന്റെ പണി

 
ഇരുമ്പ് പൈപ്പിനുളളില്‍ ലിംഗം കുടുങ്ങി; അഞ്ചാം ദിവസം അഴുകാന്‍ തുടങ്ങി; സെക്സ് ടോയ് ആയി ഇരുമ്പ് പൈപ്പ് ഉപയോഗിച്ച യുവാവിന് കിട്ടിയത് എട്ടിന്റെ പണി

സെക്സ് ടോയ് ഉപയോഗിച്ച യുവാവിന് സംഭവിച്ച അബദ്ധമാണ് ഇപ്പോൾ സോഷ്യം മീഡിയയിൽ വൈറലാകുന്നത്. ഇരുമ്പ് പൈപ്പ് ആയിരുന്നു യുവാവ് സെക്സ് ടോയ് ആയി ഉപയോഗിച്ചത്.എന്നാൽ 21 കാരന്റെ ലിംഗം പൈപ്പിൽ കുടുങ്ങി പോകുകയായിരുന്നു.തായ്‌ലൻഡിൽ ആണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.
ലിംഗം പൈപ്പിൽ കുടുങ്ങി അഞ്ച് ദിവസം പിന്നിട്ടതോടെ അഴുകാൻ തുടങ്ങി. ഇതോടെ ആണ് യുവാവ് ആശുപത്രിയിൽ എത്തിയത്.

ലിംഗം ഇരുമ്പ് പൈപ്പിനുള്ളിൽ കുടുങ്ങിയത് മനസ്സിലായ യുവാവ് പുറത്തെടുക്കാൻ ആയി പല തരത്തിലുള്ള ലൂബ്രിക്കന്റുകളും പരീക്ഷിച്ചു. എന്നാല്‍ ഒന്നും ഫലം കണ്ടില്ല. നാണക്കേട് മൂലം അഞ്ച് ദിവസം വേദന സഹിച്ച് വീടിനുളളില്‍ കഴിയുകയായിരുന്നു യുവാവ്.എന്നാല് ദിവസങ്ങൾ പിന്നിട്ടതോടെ ലിംഗം അഴുകാൻ തുടങ്ങി ഇതോടെ കടുത്ത വേദനയും അനുഭവപ്പെട്ടു ഇതോടെ ആണ് യുവാവ് വൈദ്യ സഹായം തേടാൻ തീരുമാനിച്ചത്.

ഡോക്ടര്‍മാരുടെ സഹായത്തോടെ പൈപ്പില്‍ നിന്ന് ലിംഗം പുറത്തെടുത്തെങ്കിലും മുറിവിൽ നിന്നും രക്തം ഒഴുകുകയായിരുന്നു.മൂന്ന് മണിക്കൂര്‍ സമയം എടുത്താണ് ലിംഗം പുറത്തെടുത്തത്. ലിംഗത്തിന്‍റെ ചര്‍മ്മം കുറച്ചുകൂടി അഴുകിയിരുന്നെങ്കില്‍ പൂര്‍ണ്ണമായും അയാള്‍ക്ക് ലിംഗം നഷ്ടമാകുമായിരുന്നു എന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

Related Topics

Share this story