Times Kerala

സുന്ദരിയാവണോ, ഇതാ കുക്കുമ്പര്‍ പായ്ക്ക്

 
സുന്ദരിയാവണോ, ഇതാ കുക്കുമ്പര്‍ പായ്ക്ക്

കുക്കുമ്പര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ചെറുവെള്ളരി ആരോഗ്യത്തിന് മാത്രമല്ലാ, സൗന്ദര്യത്തിനും നല്ലതാണ്. ഇതുകൊണ്ട് വളരെ നല്ല ഫേസ് മാസ്‌കുകളുണ്ടാക്കാം.

ധാരാളം ചര്‍മപ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണിത്. ചര്‍മകോശങ്ങള്‍ക്ക് ബലം നല്‍കി ചര്‍മം തൂങ്ങാതിരിക്കാന്‍ ഇത് സഹായിക്കും. കണ്ണിനടിയിലെ കറുപ്പു മാറ്റുന്നതിനും ഇത് നല്ലതാണ്.

ചര്‍മപ്രശ്‌നത്തിന് മാത്രമല്ലാ, ചര്‍മത്തിന് നല്ല കുളിര്‍മ നല്‍കാനും കുക്കുമ്പര്‍ ഫേസ് പായ്ക്കുകള്‍ ഉപയോഗിക്കാം. വിവിധ തരം കുക്കുമ്പര്‍ ഫേസ് മാസ്‌കുകള്‍ എങ്ങനെയുണ്ടാക്കാമെന്നു നോക്കൂ.

കുക്കുമ്പറും ഓട്‌സും തൈരും തേനും ചേര്‍ത്ത് ഫേസ് മാസ്‌കുണ്ടാക്കാം. ഒരു കുക്കുമ്പര്‍ പകുതി നല്ലപോലെ അരയ്ക്കുക ഇതിലേക്ക് ഓട്‌സ്, തേന്‍, തൈര് എന്നിവ ഓരോ സ്പൂണ്‍ വീതം ചേര്‍ക്കുക. ഇത് മുഖത്തും കഴുത്തിലും പുരട്ടി പത്തിരുപതു മിനിറ്റു കഴിയുമ്പോള്‍ കഴുകിക്കളയണം.

വരണ്ട ചര്‍മമുള്ളവര്‍ക്ക് കുക്കുമ്പറും മുട്ടയും ചേര്‍ത്ത് ഫേസ് മാസ്‌കുണ്ടാക്കാം. കുക്കുമ്പര്‍ അരച്ച് അതില്‍ ഒരു സ്പൂണ്‍ മുട്ടവെള്ളയും നാരങ്ങാനീരും ചേര്‍ത്ത് മുഖത്തു പുരട്ടാം. അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയുക. മുഖചര്‍മം വൃത്തിയാകുമെന്നു മാത്രമല്ലാ, മുഖക്കുരു കുറയുകയും ചെയ്യും.

ചര്‍മത്തിലെ വരള്‍ച്ച മാറ്റാന്‍ സഹായിക്കുന്ന മറ്റൊരു കുക്കുമ്പര്‍ ഫേസ് പായ്ക്കു കൂടിയുണ്ട്. കുക്കുമ്പര്‍ ജ്യൂസ് അല്‍പം പനിനീരും ചേര്‍ത്ത് മുള്‍ത്താണി മിട്ടിയില്‍ ചേര്‍ത്ത് മുഖത്തു പുരട്ടാം. ഇത് ഒരുവിധം ഉണങ്ങിക്കഴിഞ്ഞ് കഴുകിക്കളയാം. അധികം ഉണങ്ങാന്‍ അനുവദിച്ചാല്‍ മുഖത്തു ചുളിവുകളുണ്ടാകാന്‍ സാധ്യതയുണ്ട്.

കുക്കുമ്പറും തക്കാളിയും കൂട്ടിയരച്ച് ഇതില്‍ അല്‍പം നേരം തേനും ചേര്‍ത്ത് മുഖത്തു പുരട്ടുന്നത് നല്ലതാണ്. ഇത് അരമണിക്കൂറോളം മുഖത്തു വച്ച ശേഷം കഴുകിക്കളയാം.

കുക്കുമ്പര്‍ മാസ്ടുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇതിനു മുന്‍പ് മുഖം ഇളംചൂടുവെള്ളം ഉപയോഗിച്ച് കഴുകുന്നത് നന്നായിരിക്കും. ചര്‍മസുഷിരങ്ങള്‍ തുറക്കാന്‍ ഇത് സഹായിക്കും.

മുഖത്തു പായ്ക്കിട്ടിരിക്കുന്ന സമയത്ത് രണ്ടു കഷ്ണം കുക്കുമ്പര്‍ വട്ടത്തില്‍ കനം കുറച്ച് അരിഞ്ഞ് കണ്ണിന്റെ മുകളില്‍ വയക്കുന്നത് നല്ലതാണ്.

Related Topics

Share this story