Times Kerala

സ്ഥിരമായി ഗർഭ നിരോധന ഗുളികകൾ കഴിച്ച യുവതിയെ കാത്തിരുന്നത് ”പൾമണറി എംബോളി”.!!

 
സ്ഥിരമായി ഗർഭ നിരോധന ഗുളികകൾ കഴിച്ച യുവതിയെ കാത്തിരുന്നത് ”പൾമണറി എംബോളി”.!!

കാലഘട്ടത്തിന്റെ ആവശ്യമായി മാറിയിരിക്കുകയാണ് ഇന്ന് ഗർഭ നിരോധന ഗുളികകൾ. ഗർഭ ധാരണം തടയാൻ പല വഴികളും ഇന്ന് നിലവിൽ ഉണ്ടെങ്കിലും പലരും ആശ്രയിക്കുന്നത് ഗുളികകളെയാണ്. എന്നാൽ ‘നിങ്ങൾ ഒരിക്കലും ഗർഭ നിരോധന ഗുളികകൾ ഉപയോഗിക്കരുത്’ എന്നാണു ബ്രിട്ടീഷുകാരി ആയ ലോറൻ ഡയർ എന്ന യുവതിക്ക് പറയാനുള്ളത്. ഇതിനു വ്യക്തമായ ഒരു കാരണവും ഉണ്ട്.

ലോറൻ സ്ഥിരമായി ഗർഭ നിരോധന ​ഗുളിക കഴിച്ചിരുന്നു. എന്നാല് തുടക്കത്തിൽ യുവതിക്ക് പ്രശ്നങ്ങൾ ഒന്നും തോന്നിയിരുന്നില്ല. പിന്നീട് ഗുളിക തുടർന്നതോടെ ശ്വാസ തടസവും അമിതമായ ക്ഷീണവും അനുഭവ പെടാൻ ആരംഭിച്ചു എന്ന് യുവതി പറയുന്നു. ഒരു ദിവസം ശ്വാസ തടസം കൂടിയപ്പോൾ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ‍

പരിശോധനയിൽ ശ്വാസകോശത്തെ ബാധിക്കുന്ന ”പൾമണറി എംബോളി” എന്ന അവസ്ഥയാണ് യുവതിക്കെന്ന് വ്യക്തമായി.. ഇതിനെ തുടർന്ന് രക്തം കട്ടപിടിച്ചിരിക്കുകയും ചെയ്തു. യുവതിയുടെ വലത് ശ്വാസകോശത്തിലും ഇടത് ശ്വാസകോശത്തിന്റെ താഴത്തെ ഭാഗത്തുമായാണ് രക്തം കട്ടപിടിച്ചിരിക്കുന്നതെന്ന് പരിശോധനയിൽ കണ്ടെത്തി. ഇതാണ് ശ്വാസ തടസത്തിന് കാരണം ആകുന്നത് എന്ന് ഡോക്ടർ പറഞ്ഞു. യുവതിയുടെ പെൽവിസിൽ രക്തം കട്ടപിടിക്കാൻ ആരംഭിച്ചതായും പരിശോധനയിൽ കണ്ടെത്തിയത് ആയി ഡോക്ടർമാർ വ്യക്തമാക്കി. സ്ഥിരമായി ഗർഭനിരോധന ഗുളിക കഴിച്ചതിന്റെ ഫലമായാണ് ഇതുണ്ടായതെന്നും ഡോക്ടർ പറഞ്ഞു.

2015 മുതൽ യുവതി ഗർഭനിരോധന ഗുളിക കഴിക്കുന്നു. യുവതിയ്ക്ക് രണ്ട് തവണ ഹൃദയസ്തംഭനം ഉണ്ടായതായും ഡോക്ടർ പറയുന്നു. എട്ട് മാസത്തോളം ചികിത്സ നടത്തിയെന്നും ഞാനിപ്പോൾ വളരെയധികം സന്തോഷത്തിലാണെന്നും ഡയർ പറയുന്നു. ​

Related Topics

Share this story