Times Kerala

ടാറ്റയുടെ റേഞ്ച് റോവര്‍ ഇവോക്ക് എസ്‌യുവി ഇന്ത്യയിലേക്ക്!

 
ടാറ്റയുടെ റേഞ്ച് റോവര്‍ ഇവോക്ക് എസ്‌യുവി ഇന്ത്യയിലേക്ക്!

ടാറ്റയുടെ ജഗ്വാര്‍ ലാന്‍ഡ് റോവറിന്റെ രണ്ടാം തലമുറ ഇവോക്ക് എസ്‌യുവി ഇന്ത്യയിലേക്കും എത്തുകയാണ്. ജനുവരി 30നാണ് റേഞ്ച് റോവര്‍ ഇവോക്കിനെ ഇന്ത്യയില്‍ അവതരിപ്പിക്കുക. രാജ്യാന്തര വിപണിയില്‍ രണ്ടാം തലമുറ ഇവോക്കിനെ 2018 അവസാനമാണ് കമ്പനി അവതരിപ്പിച്ചത്.

പഴയ ഇവോക്കിനെക്കാള്‍ കൂടുതല്‍ സ്ഥലസൗകര്യവും 4371 എംഎം നീളവും 2100 എംഎം വീതിയും 1649 എംഎം ഉയരവും 2681 എംഎം വീല്‍ബേസുമുണ്ട്.വില സംബന്ധിച്ചു പ്രഖ്യാപനമൊന്നുമില്ലെങ്കിലും പുത്തന്‍ ‘ഇവോക്’ സ്വന്തമാക്കാന്‍ അര കോടി രൂപയിലേറെ മുടക്കേണ്ടി വരുമെന്നാണു സൂചന.

മുന്നില്‍ പുത്തന്‍ ഹെഡ്ലൈറ്റ്, നവീകരിച്ച ഗ്രില്‍, പുതിയ ബംപര്‍ എന്നിവയുമായി വാഹനത്തിന്റെ രൂപകല്‍പ്പനയില്‍ കാര്യമായ പരിഷ്‌കാരമുണ്ടാക്കിയാണ് വാഹനം അവതരിപ്പിക്കുന്നത്. 2.0 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളാണ് വാഹനത്തിന്. 2011ലായിരുന്നു ആദ്യതലമുറ ഇവോക്ക് വിപണിയിലെത്തുന്നത്.

Related Topics

Share this story