Times Kerala

പുതിയ രൂപത്തിലും ഭാവത്തിലും വാഹനപ്രേമികളെ ആവേശം കൊള്ളിക്കാന്‍ ഇലക്ട്രിക്ക് ചേതക് വീണ്ടും വരുന്നു

 
പുതിയ രൂപത്തിലും ഭാവത്തിലും വാഹനപ്രേമികളെ ആവേശം കൊള്ളിക്കാന്‍ ഇലക്ട്രിക്ക് ചേതക് വീണ്ടും വരുന്നു

ഇന്ത്യന്‍ നിരത്തുകള്‍ കീഴടക്കാന്‍ ഒരുകാലത്ത് വാഹനപ്രേമികളുടെ ഹരമായിരുന്ന ചേതക് വീണ്ടുമെത്തുന്നു. ഇത്തവണ വൈദ്യുതി ഇന്ധനമാക്കിയാണ് ചേതക് എത്തുന്നത്. ജനവരി 14-ന് ഇലക്ട്രിക്ക് ചേതക് നിരത്തുകളിലെത്തും. പുനെയിലെ വിപണിയിലാണ് ആദ്യം ചേതക്ക് എത്തുന്നത്. 1.20 ലക്ഷം രൂപയായിരിക്കും വാഹനത്തിന്റെ വില.

രാജ്യത്തെ മറ്റ് പ്രധാനപ്പെട്ട നഗരങ്ങളില്‍ ചേതക്ക് ഘട്ടംഘട്ടമായി പുറത്തിറക്കും. വാഹനത്തിന്റെ ഇലക്ട്രിക് മോട്ടോര്‍, പവര്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും കമ്പനി പുറത്തുവിട്ടിട്ടില്ല.

റെട്രോ ഡിസൈന്‍, എല്‍ഇഡി ഹെഡ്‌ലാമ്പ്, വീതിയേറിയ സീറ്റ്, വലിയ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, വളഞ്ഞ ബോഡി പാനലുകള്‍, സ്‌പോര്‍ട്ടി റിയര്‍വ്യൂ മിറര്‍, 12 ഇഞ്ച് വീല്‍, റീജനറേറ്റീവ് ബ്രേക്കിങ് തുടങ്ങിയവയാണ് ഇലക്ട്രിക്ക് ചേതകിന്റെ പ്രത്യേകതകള്‍. സിറ്റി മോഡില്‍ ഒറ്റചാര്‍ജില്‍ 95-100 കിലോമീറ്റര്‍ ദൂരവും സ്‌പോര്‍ട്‌സ് മോഡില്‍ 85 കിലോമീറ്റര്‍ ദൂരവും സഞ്ചരിക്കാനും സാധിക്കും.

Related Topics

Share this story