Times Kerala

പോംഗ്രനേറ്റ് കഴിച്ച് ഹൃദയത്തെ രക്ഷിക്കൂ

 
പോംഗ്രനേറ്റ് കഴിച്ച് ഹൃദയത്തെ രക്ഷിക്കൂ

പഴവര്‍ഗങ്ങള്‍ ആരോഗ്യത്തിന് എപ്പോഴും നല്ലതാണ്. ചില പഴവര്‍ഗങ്ങളാകട്ടെ, ചില അസുഖങ്ങള്‍ തടയാനും സഹായിക്കും.

പോംഗ്രനൈറ്റ് അഥവാ മാതളനാരങ്ങയുടെ കാര്യം തന്നെയെടുക്കാം. ഇത് ശരീരത്തിന്റെ ആകെയുള്ള ആരോഗ്യത്തിനു മാത്രമല്ല, ഹൃദയാരോഗ്യത്തിനും മികച്ചതാണ്.


ഈ ഫലം ഹൃദയത്തിന് ഏതെല്ലാം വിധത്തിലാണ് പ്രയോജനം ചെയ്യുകയെന്നറിയേണ്ടേ,

ഹൃദയത്തിന്റെ മസിലുകളില്‍ വന്നെത്തുന്ന കൊഴുപ്പിനാണ് ലിപിഡുകള്‍ എന്നു പറയുക. ഇവ ഹൃദയാഘാതവും കൊളസ്‌ട്രോള്‍ പ്രശ്‌നങ്ങളുമെല്ലാം ഉണ്ടാക്കും. മാതളനാരങ്ങ കഴിയ്ക്കുന്നത് ലിപിഡുകള്‍ അകറ്റാന്‍ സഹായിക്കും.

അതികഠിനമായ ജോലികള്‍ ചെയ്യുമ്പോഴും സ്‌ട്രെസ് പോലുള്ളവ ഉണ്ടാകുമ്പോഴും ഹൃദയത്തിന്റ മസിലുകള്‍ വികസിക്കും. പോംഗ്രനൈറ്റ് ഈ വികാസം നിയ്ന്ത്രിക്കാന്‍ സഹായിക്കും.

ഇസിജിയില്‍ വ്യതിയാനങ്ങളുണ്ടാകുന്നതു തടയാനും പോംഗ്രനേറ്റ് സഹായിക്കും. ഇസിജിയിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ ഹൃദയരോഗത്തിന്റെ സൂചനകളാവാം.

നമ്മുടെ ശരീരത്തില്‍ പല കാരണങ്ങളാലും ഓക്‌സിഡേഷനുണ്ടാകാം. ഇത് ഹൃദയത്തിന്റെ മസിലുകളെ ദോഷകരമായി ബാധിയ്ക്കും. ഹൃദയപ്രവര്‍ത്തനത്തെ അവതാളത്തിലാക്കും. മാതളനാരങ്ങ കഴിയ്ക്കുന്നത് ഈ പ്രശ്‌നം ഒഴിവാക്കും.

ഹൃദയത്തില്‍ അണുബാധയുണ്ടാകാനുള്ള സാധ്യത മാതള നാരങ്ങ കഴിയ്ക്കുമ്പോള്‍ കുറയും. ഇത് ധാരാളം ഹൃദയപ്രശ്‌നങ്ങള്‍ ഒഴിവാക്കാനും സഹായിക്കും.

മാതങ്ങ നാരങ്ങ കഴിച്ചാല്‍ ഹൃദയം രക്ഷപ്പെടുമെന്ന കാര്യം ഉറപ്പായില്ലേ…

ഹൃദയം, ഹാര്‍ട്ട് അറ്റാക്ക്, മാതളനാരങ്ങ, പോംഗ്രനേറ്റ്, ശരീരം, സ്‌ട്രെസ്, അണുബാധ

Related Topics

Share this story