Times Kerala

നിങ്ങളുടെ ഡയറ്റ് ശരിയല്ലേ….

 
നിങ്ങളുടെ ഡയറ്റ് ശരിയല്ലേ….

തടി കുറയ്ക്കുന്നത് എല്ലാവര്‍ക്കും ഇഷ്ടമുള്ള കാര്യമാണ്. ആരോഗ്യപരമായി ഇതിന് നല്ല വശങ്ങളുമുണി്ട്.

തടി കുറയ്ക്കുന്നതിന് പ്രധാനം വ്യായാമവും ഡയറ്റുമാണ്. തടി കുറയ്ക്കുമ്പോള്‍ ഡയറ്റെടുക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ ബാധിയ്ക്കാതെ ചെയ്യുകയും വേണം.

നിങ്ങളുടെ ഡയറ്റ് ശരിയല്ലെങ്കില്‍ ആരോഗ്യത്തെ ബാധിയ്ക്കും. തടി കുറയ്ക്കാന്‍ നിങ്ങളെടുക്കുന്ന ഡയറ്റ് ശരിയല്ലെങ്കില്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ സംഭവിയ്ക്കുകയും ചെയ്യും.

ക്ഷീണം

നിങ്ങളുടെ ഡയറ്റ് ശരിയല്ലെങ്കില്‍ കടുത്ത ക്ഷീണം അനുഭവപ്പെടും. ജോലി ചെയ്യാന്‍ തളര്‍ച്ച തോന്നും. ശാരീരികമായും മാനസികമായും സുഖമില്ലെന്നു നിങ്ങള്‍ക്ക് തോന്നുകയും ചെയ്യും.

അലര്‍ജി

അലര്‍ജി പോലുള്ള പ്രശ്‌നങ്ങള്‍ അനുഭവപ്പെടും.

വിശപ്പു തോന്നുന്നത്

ഡയറ്റെടുക്കുകയെന്നു പറഞ്ഞാല്‍ ഭക്ഷണമുപേക്ഷിയ്ക്കുക എന്നല്ല അര്‍ത്ഥം. ശരീരത്തിനാവശ്യമുള്ള പോഷകഗുണമുള്ള ഭക്ഷണങ്ങള്‍ ഇതിനു വേണ്ടി കഴിയ്ക്കണം. അല്ലെങ്കില്‍ വിശപ്പും തോന്നും. എപ്പോഴും വിശപ്പു തോന്നുന്നത് നിങ്ങളുടെ ഡയറ്റു ശരിയല്ലെന്നതാണ് കാണിയ്ക്കുന്നത്.

ശരീരവേദന

നിങ്ങളുടെ ഭക്ഷണക്രമം ശരിയല്ലെങ്കില്‍ ശരീരവേദനയും അനുഭവപ്പെടും.

ഡിപ്രഷന്‍

ഭക്ഷണം ശരിയല്ലെങ്കില്‍ ഡിപ്രഷന്‍ പോലുള്ള പ്രശ്‌നങ്ങള്‍ അനുഭവപ്പെടും. ഡിപ്രഷന്‍ വരുന്നതിലും തടയുന്നതിലും ഭക്ഷണത്തിന് പ്രധാനപ്പെട്ട പങ്കുണ്ട്.

ഡയറ്റിനോട് വെറുപ്പ്‌

നിങ്ങളുടെ ഡയറ്റിനെ നിങ്ങള്‍ തന്നെ വെറുക്കാന്‍ തുടങ്ങുകയാണോ. ഇതെക്കുറിച്ചാലോചിയ്ക്കുമ്പോള്‍ വല്ലാത്ത മടുപ്പു തോന്നുന്നുവോ. നിങ്ങളെടുക്കുന്ന ഡയറ്റ് ശരിയല്ലെന്നതു തന്നെ കാരണം.

തടി

നിങ്ങള്‍ കൃത്യമായി ഡയറ്റെടുത്തിട്ടും തടി അല്‍പം പോലും കുറയുന്നില്ലെങ്കില്‍ ഉറപ്പിച്ചോളൂ, ഡയറ്റ് ശരിയല്ല.

ആര്‍ത്തി

ഡയറ്റെടുക്കുമ്പോള്‍ ഇഷ്ടമുള്ളവ പൂര്‍ണമായി ഉപേക്ഷിയ്ക്കണമെന്നര്‍ത്ഥമില്ല. ഇങ്ങനെ ചെയ്യുമ്പോള്‍ ഭക്ഷണത്തോടുള്ള ആര്‍ത്തി വര്‍ദ്ധിയ്ക്കും. ഭക്ഷണം കാണുമ്പോള്‍ ഇത്തരമൊരു അവസ്ഥയിലാണ് നിങ്ങള്‍ എങ്കില്‍ ഡയറ്റ് ശരിയല്ലെന്നുറപ്പിയ്ക്കാം.

മൂഡ് മാറുക

ഡയറ്റ് പെട്ടെന്ന് മൂഡുമാറ്റത്തിനു കാരണമാകുന്നുവെങ്കില്‍ നിങ്ങളുടെ ഡയറ്റ് ശരിയല്ലെന്നാണര്‍ത്ഥം.

ആരോഗ്യപ്രശ്‌നങ്ങള്‍

ഡയറ്റെടുക്കുമ്പോള്‍ ശരീരത്തിന് ആവശ്യമുള്ള പോഷകങ്ങള്‍ തടയരുത്. ഇങ്ങനെ ചെയ്താല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ വര്‍ദ്ധിയ്ക്കും. നിങ്ങള്‍ക്ക് ഇത്തരം ആരോഗ്യപ്രശ്‌നങ്ങള്‍ വര്‍ദ്ധിയ്ക്കുന്നുവെങ്കില്‍ ഡയറ്റാകാം വില്ലന്‍.

പ്രായക്കൂടുതല്‍

നിങ്ങളുടെ ചര്‍മത്തില്‍ ചുളിവുകള്‍ വീഴുന്നുവോ, പ്രായക്കൂടുതല്‍ തോന്നിയ്ക്കുന്നുവോ. ഒരുപക്ഷേ ഡയറ്റാകാം വില്ലന്‍.

സന്ധികളില്‍ വേദന, മുറിവ്

സന്ധികളില്‍ വേദന, മുറിവ് എന്നിവ അടിക്കടി ഉണ്ടാകുന്നുവെങ്കില്‍ വില്ലന്‍ ഡയറ്റ് തന്നെയാകാം.

രോഗപ്രതിരോധശേഷി

നിങ്ങളുടെ രോഗപ്രതിരോധശേഷി കുറയുന്നുവെങ്കില്‍, ഡയറ്റാകാം കാരണം.

ദഹനപ്രശ്‌നങ്ങള്‍

ഭക്ഷണശീലം ശരിയല്ലെങ്കില്‍ ദഹനപ്രശ്‌നങ്ങള്‍ ഉണ്ടാകും. ഡയറ്റിലെങ്കില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുവെങ്കില്‍ നിങ്ങള്‍ ശ്രദ്ധിയ്ക്കുക. ഇതാകാം കാരണം.തടി കുറയ്ക്കാന്‍ ഇന്ത്യന്‍ ഡയറ്റ്

Related Topics

Share this story