Times Kerala

ആദ്യ ലൈംഗിക ബന്ധം 13-ാം വയസ്സിൽ, അതും വയസ്സായ ഒരു സ്ത്രീക്കൊപ്പം; തുറന്നു പറഞ്ഞു ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണ

 
ആദ്യ ലൈംഗിക ബന്ധം 13-ാം വയസ്സിൽ, അതും വയസ്സായ ഒരു സ്ത്രീക്കൊപ്പം; തുറന്നു പറഞ്ഞു ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണ

ന്യൂയോർക്ക്: തന്റെ ആദ്യ ലൈംഗിക ബന്ധം തുറന്നു പറഞ്ഞിരിക്കുകയാണ് ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണ. 13-ാം വയസ്സിൽ ആണ് താൻ ആദ്യമായി ഒരു യുവതിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്ന് മറഡോണ പറയുന്നു. അതൊരു പ്രായം ചെന്ന സ്ത്രീയായിരുന്നുവെന്ന് അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ മറഡോണ അവകാശപ്പെട്ടു.

‘വയസായ ഒരു സ്ത്രീയുമായിട്ടായിരുന്നു ആദ്യമായി ലൈംഗികബന്ധത്തിലേർപ്പെട്ടത്. അവർ ആ സമയം പത്രം വായിച്ചുകൊണ്ടിരിക്കുകയായിരുന്നു’. മറഡോണ പറഞ്ഞു.

അതേസമയം, അന്യഗ്രഹ ജീവികൾ തന്നെ തട്ടിക്കൊണ്ടുപോയിട്ടുണ്ടെന്നും മറഡോണ വെളിപ്പെടുത്തി. മദ്യപിച്ചുകൊണ്ടിരുന്ന തന്നെയാണ് അന്യഗ്രഹജീവികൾ തട്ടിക്കൊണ്ടുപോയത്. പിന്നീട് മൂന്ന് ദിവസം തന്നെ കാണാനില്ലായിരുന്നു. അത്രയും ദിവസങ്ങളിൽ ഞാൻ അവരുടെ പേടകത്തിലായിരുന്നുവെന്ന് വീട്ടുകാരോടും പറഞ്ഞിരുന്നു. ഇതിൽ കൂടുതൽ ഒന്നും പറയാനാകില്ല.’ അഭിമുഖത്തിനിടെ അന്യഗ്രഹജീവികളിൽ വിശ്വാസമുണ്ടോ എന്ന ചോദ്യത്തിൻ താരം നൽകിയ മറുപടിയാണ് ഇത്.

Related Topics

Share this story