Times Kerala

ഹണിമൂൺ സൂപ്പറാക്കാൻ ഹണി!!!

 
ഹണിമൂൺ സൂപ്പറാക്കാൻ ഹണി!!!

തേന്‍ ആരോഗ്യത്തിന് നല്ലതാണെന്ന കാര്യത്തില്‍ സംശയം ആര്‍ക്കുമുണ്ടാകില്ല. ആന്റിഓക്‌സിഡന്റുകളുടെ നല്ലൊരു ഉറവിടമാണ് തേന്‍. പല രോഗങ്ങള്‍ക്കുമുള്ള സ്വാഭാവിക പ്രതിരോധം,

തേന്‍ സെക്‌സ് ഗുണങ്ങള്‍ക്കും മികച്ചതാണ്. സെക്‌സ് മൂഡിനു സഹായിക്കുന്ന അഫ്രോഡിക് ഭക്ഷണങ്ങളുടെ കൂട്ടത്തില്‍ പെട്ട ഒന്ന്.

ഹണിമൂണ്‍ എന്ന വാക്കില്‍ തന്നെ സെക്‌സില്‍ തേനിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. പണ്ടുകാലത്ത് വിവാഹരാത്രിയില്‍ നല്ല സെക്‌സിനായി തേന്‍ നല്‍കുന്ന പതിവിന്റെ അടിസ്ഥാനവും ഇതു തന്നെ.

തേന്‍ സെക്‌സ് ജീവിതത്തിനു സഹായിക്കുന്നുവെന്നു കാമസൂത്രയില്‍ തന്നെ പരാമര്‍ശമുണ്ട്.

തേനില്‍ ബോറോണ്‍ എന്നൊരു ധാതുവുണ്ട്. ഇത് പുരുഷന്മാരില്‍ ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ ഉല്‍പാദനത്തിനും സ്ത്രീകളില്‍ ഈസ്ട്രജന്‍ ഉല്‍പാദനത്തിനും സഹായിക്കുന്ന ഒന്നാണ്.

പാലില്‍ അല്‍പം തേന്‍ കലര്‍ത്തി കുടിയ്ക്കുന്നത് സെക്‌സ് സ്റ്റാമിനയും ഊര്‍ജവും വര്‍ദ്ധിപ്പിയ്ക്കും. പുരാതന ഗ്രീസില്‍ സെക്‌സ് സ്റ്റാമിനയ്ക്ക് ഉപയോഗിച്ചിരുന്ന വഴിയാണിത്.

കിടക്കയിലെ നല്ല പ്രകടനത്തിന് 2 ടീസ്പൂണ്‍ തേന്‍ തനിയെ കഴിച്ചാലും മതിയാകും. ഇതിലെ ഗ്ലൂക്കോസ്, ഫ്രക്ടോസ് എന്നിവ ഊര്‍ജമായി മാറും.

Related Topics

Share this story