Times Kerala

സിവിൽ എഞ്ചിനീയർ ഒഴിവ്

 
സിവിൽ എഞ്ചിനീയർ ഒഴിവ്

തൃശൂർ ജില്ലയിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ജില്ലാതല ക്വാളിറ്റി മോണിറ്ററിങ് വിഭാഗത്തിൽ അസി. എഞ്ചിനീയർ തസ്തികയിൽ കുറയാത്ത് തസ്തികയിൽ വിരമിച്ചവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായം 65 വയസ്സിന് താഴെ. താൽപര്യമുളളവർ ബയോഡാറ്റയും പ്രായം, യോഗ്യത, സർവീസ് രേഖ എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതമുളള അപേക്ഷ ജോയിന്റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ജില്ലാ പഞ്ചായത്ത് കാര്യാലയം, അയ്യന്തോൾ പി ഒ, തൃശൂർ എന്ന വിലാസത്തിൽ ഡിസംബർ 13 നകം നൽകണം. ഫോൺ: 0487 2364098, 2364095.

Related Topics

Share this story