‘ഉള്‍ട്ട’;ചിത്രത്തിന്റെ റിലീസ് ഡേറ്റ് വീഡിയോ പുറത്തുവിട്ടു
Dec 2, 2019, 13:57 IST
‘ഉള്‍ട്ട’യുടെ റിലീസ് ഡേറ്റ് വീഡിയോ പുറത്തുവിട്ടു. ചിത്രം ഡിസംബര്‍ 6 മുതല്‍ തീയ്യറ്ററുകളിലെത്തും. തിരക്കഥാകൃത്ത് സുരേഷ് പൊതുവാള്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനുശ്രീ, പ്രയാഗ മാര്‍ട്ടിന്‍ എന്നിവരാണ് നായികമാരായി വേഷമിടുന്നത് .
രമേഷ് പിഷാരടി, രഞ്ജി പണിക്കര്‍, ശാന്തി കൃഷ്ണ, കെ.പി. എ. സി ലളിത, സേതുലക്ഷ്മി, രചന നാരായണന്‍കുട്ടി, തെസ്‌നിഖാന്‍, ആര്യ, മഞ്ജുസുനിച്ചന്‍, കോട്ടയംപ്രദീപ്, ജാഫര്‍ ഇടുക്കി, സിനോജ് വര്‍ഗ്ഗീസ്, സുബീഷ് സുധി, എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാനാതാരങ്ങൾ
സിപ്പി ക്രീയേറ്റീവ് വര്‍ക്‌സിന്റെ ബാനറില്‍, ഡോ.സുഭാഷ് സിപ്പിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.