Times Kerala

മാംഗോ സ്മൂത്തിയുണ്ടാക്കൂ, എളുപ്പം

 
മാംഗോ സ്മൂത്തിയുണ്ടാക്കൂ, എളുപ്പം

ചൂടുകാലമല്ലേ, ചൂടിനൊപ്പം മാങ്ങാക്കാലം കൂടിയാണ്. പല തരത്തിലും സ്വാദിലുമുള്ള മാങ്ങകള്‍ ലഭിയ്ക്കും. മാങ്ങയും വാനിലയും ഉപയോഗിച്ച് മാംഗോ ഐസ്‌ക്രീം സ്മൂത്തി ഉണ്ടാക്കി നോക്കൂ. വളരെ എളുപ്പം.

മാങ്ങ-5 പാല്‍-ഒന്നര കപ്പ് പഞ്ചസാര-6 സ്പൂണ്‍ വാനില ഐസ്‌ക്രീം വെള്ളം മാങ്ങയുടെ തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കുക. ഇത് മിക്‌സിയിലോ ബ്ലെന്ററിലോ അടിച്ചെടുക്കുക. വേണമെങ്കില്‍ അല്‍പം വെള്ളം ചേര്‍ക്കാം. ഇതിനൊപ്പം പഞ്ചസാരയും ചേര്‍ക്കുക. മാങ്ങ അടിച്ചു കിട്ടുന്നതില്‍ ധാരാളം നാരുകളുണ്ടെങ്കില്‍ വേണമെങ്കില്‍ അരിച്ചെടുക്കാം. ഫ്രിഡ്ജില്‍ വച്ചു തണുപ്പിച്ച പാല്‍ അടിച്ചെടുത്ത മാങ്ങാജ്യൂസിനൊപ്പം ചേര്‍ക്കണം. ഇത് നല്ലപോലെ ഇളക്കിച്ചേര്‍ക്കുക. ഇതിലേക്ക് വാനില ഐസ്‌ക്രീം ചേര്‍ക്കാം. ഐസ്‌ക്രീം ചേര്‍ത്ത മാംഗോ സ്മൂത്തി തയ്യാര്‍. മേമ്പൊടി നല്ലപോലെ പഴുത്ത മാങ്ങ ഉപയോഗിച്ചാല്‍ കൂടുതല്‍ നന്ന്. പഞ്ചസാരയുടെ അളവ് അത്രയും കുറയ്ക്കാം. ഇതില്‍ അല്‍പം ഏലയ്ക്ക പൊടിച്ചിടുന്നതും നല്ലതാണ്.

Related Topics

Share this story