Description
Digital Voice of Kerala
Friday, June 5, 2026

Digital Voice of Kerala
HomeWorldപാൽ കേടാകാതിരിക്കാൻ തവള? പാൽ പുളിക്കാതിരിക്കാൻ പാൽ പാത്രത്തിൽ തവളയെ ജീവനോടെ...

പാൽ കേടാകാതിരിക്കാൻ തവള? പാൽ പുളിക്കാതിരിക്കാൻ പാൽ പാത്രത്തിൽ തവളയെ ജീവനോടെ ഇട്ടുവയ്ക്കും; അറിയാം വിചിത്ര ഭക്ഷ്യസംരക്ഷണ രീതിയെ കുറിച്ച് | Frogs Keep Milk From Spoiling

🎙️ Latest Podcast

ഭക്ഷ്യസംരക്ഷണം മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിൽ ഒന്നാണ്. കാലങ്ങളായി മനുഷ്യൻ ഭക്ഷ്യവിഭവങ്ങൾ ദീർഘകാലത്തേക്ക് സൂക്ഷിക്കാനും അതിന്റെ പോഷകഗുണങ്ങൾ കാത്തുസൂക്ഷിക്കുവാനും വിവിധ മാർഗ്ഗങ്ങളാണ് കൈകൊണ്ടിരുന്നത്. ഇന്ന് ഇതെല്ലാം കുറച്ചുകൂടി എളുപ്പമാണ്. ഫ്രിഡ്ജോ പ്രിസർവേറ്റീവുകളോ ഇല്ലാതിരുന്ന കാലത്തും മനുഷ്യൻ ഭക്ഷ്യ വസ്തുക്കൾ കേടുകൂടാതെ സൂക്ഷിച്ചിരുന്നു. ജൈവമായും പ്രകൃതിദത്തമായും ഭക്ഷ്യ സംരക്ഷണത്തിന് മനുഷ്യൻ കണ്ടെത്തിയിരുന്ന പല മാർഗ്ഗങ്ങളും ആധുനിക സമൂഹത്തെ ആശ്ചര്യപ്പെടുത്തുന്നു.

അന്നും ഇന്നും മനുഷ്യർ ഒരുപോലെ ഉപയോഗിക്കുന്ന ഭക്ഷ്യ വസ്തുവാണ് പാൽ. കാലിവളർത്തൽ ആരംഭിച്ച കാലത്തേ പാലിന്റെ ഗുണങ്ങളെ കുറിച്ച് മനുഷ്യൻ ബോധ്യവാനായിരുന്നു. എന്നാൽ പാലിനെ മറ്റു ഭക്ഷ്യവസ്തുക്കളിൽ നിന്നും വ്യത്യസ്തപ്പെടുത്തുന്നത് അതിന്റെ ആയുസ്സാണ്. പാൽ വളരെപ്പെട്ടന്ന് പുളിക്കുന്നു. കടയിൽ നിന്നും ഒരു കവർ പാൽ വാങ്ങിയാൽ പോലും മിനിറ്റുകൾക്ക് ഉള്ളിൽ തന്നെ ഫ്രിഡ്ജിൽ കൊണ്ട് വയ്ക്കുന്നവരാണ് നമ്മൾ എല്ലാവരും. സൂക്ഷ്മാണുക്കളുടെ വളർച്ച കാരണം പാൽ വേഗത്തിൽ കേടാകുന്നു, പ്രധാനമായും ബാക്ടീരിയകൾ, ഇവ ലാക്ടോസിനെ ഉപാപചയമാക്കി ലാക്റ്റിക് ആസിഡ് ഉത്പാദിപ്പിക്കുന്നു, അതിനാൽ പാൽ പെട്ടന്ന് തന്നെ പുളിക്കുന്നു. ഇന്ന് നമ്മുടെ വീടുകളിൽ ഫ്രിഡ്ജ് ഉള്ളത് കൊണ്ട് പാൽ പുളിക്കും എന്ന പേടിയില്ല. എന്നാൽ ഫ്രിഡ്ജോ പ്രിസർവേറ്റീവുകളോ ഇല്ലാതിരുന്ന കാലത്തും മനുഷ്യർ പാൽ ഉപയോഗിച്ചിരുന്നു. പാൽ പുളികാതെ സൂക്ഷിക്കാൻ അന്ന് കാലത്തേ മനുഷ്യർ ചില ചെപ്പടിവിദ്യകൾ കാട്ടിയിരുന്നു. പാൽ പുളിക്കാതിരിക്കാൻ പാൽ പാത്രത്തിൽ തവളയെ ജീവനോടെ ഇട്ടുവയ്ക്കും! കേൾക്കുമ്പോൾ വിശ്വസിക്കാൻ ബുദ്ധിമുട്ടുള്ളതാണെങ്കിലും ഇതൊരു ചരിത്രസത്യമാണ്. (Frogs Keep Milk From Spoiling )

തവളയും പാൽ സംരക്ഷണവും – എങ്ങനെ?

പണ്ട് റഷ്യയിലെ ഗ്രാമീണ പ്രദേശങ്ങളിൽ ആളുകൾ ഉപയോഗിച്ചിരുന്ന ഒരു ജൈവ സംരക്ഷണ രീതിയാണ് പാൽ പാത്രത്തിൽ റഷ്യൻ ബ്രൗൺ തവളയെ (Russian Brown Frog) ഇട്ടുവയ്ക്കുക എന്നത്. റഷ്യൻ ബ്രൗൺ തവളയുടെ ചർമ്മം സ്രവിക്കുന്ന ഘടകങ്ങളിൽ ആന്റിമൈക്രോബിയൽ അഥവാ ബാക്ടീരിയ, ഫംഗസ്, വൈറസുകൾക്കെതിരെ പ്രതിരോധശേഷിയുള്ള സംയുക്തങ്ങളുണ്ട്. തവളയുടെ ചർമ്മം സ്രവിക്കുന്ന ഈ സംയുക്തങ്ങൾ പാൽ പുളിക്കാതിരിക്കാൻ സഹായിക്കുന്നു. അതിനാൽ തന്നെ, പഴയ കാലത്ത് ഫ്രിഡ്ജ് പോലുള്ള ഉപകരണങ്ങളില്ലാത്തിരുന്ന സമയത്ത്, ഇത്തരം ജൈവരീതികൾ ആളുകൾ പ്രായോഗികമായി ഉപയോഗിച്ചിരുന്നതായി ചരിത്ര രേഖകൾ സൂചിപ്പിക്കുന്നു.

താവളക്ക് പിന്നിലെ ശാസ്ത്രം

2012-ൽ റഷ്യൻ ശാസ്ത്രജ്ഞനായ ആൽബർട്ട് ലെബെദേവ് (Albert Lebedev) നയിച്ച ഗവേഷകസംഘം തവളയുടെ ചർമ്മത്തിൽ നിന്നും പാൽ സംരക്ഷണത്തിനു സഹായിച്ചിരുന്ന രഹസ്യഘടകങ്ങളെ ശാസ്ത്രീയമായി വിശകലനം ചെയ്തു. സംഘത്തിന്റെ കണ്ടെത്തലുകൾ ശാസ്ത്രലോകത്തെ ഏറെ ത്രസിപ്പിക്കുന്നതായിരുന്നു. തവളയുടെ ചർമ്മം ആന്റിമൈക്രോബിയൽ പെപ്റ്റൈഡുകൾ (Antimicrobial peptides) ഉൾപ്പെടെയുള്ള സജീവ രാസസംയുക്തങ്ങൾ പുറന്തള്ളുന്നു. ഇതിൽ ചിലത് ആൽക്കലോയിഡുകൾ പോലുള്ള പ്രകൃതിദത്ത ആന്റിബയോട്ടിക്കുകളാണ്, ജൈവരീതിയിൽ രോഗാണു നാശനത്തിന് സഹായകമായവ. ഈ സംയുക്തങ്ങൾ പാൽ പോലുള്ള ദ്രവ്യങ്ങളിൽ ബാക്ടീരിയയുടെ വളർച്ച തടയുകയും, അതിലൂടെ പാൽ പുളിക്കാതെ നിലനിൽക്കുന്നത്.

പക്ഷേ ഇന്ന്…

ഇതെല്ലാം കേൾക്കുമ്പോൾ അതിശയിപ്പിക്കുന്നതാണെങ്കിലും ശുചിത്വവും ഭക്ഷ്യസുരക്ഷയും മുൻനിർത്തിയുള്ള മാർഗ്ഗങ്ങൾ മാത്രമേ ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുവാൻ ഉപയോഗിക്കാവു. തവളകളെ പാലിൽ ജീവനോടെ ഇട്ടുവയ്ക്കുന്ന രീതി അന്നത്തെ കാലഘട്ടത്തിനും സാഹചര്യങ്ങൾക്കും അനുയോജ്യമായിരിക്കാം. എന്നാൽ, ഭക്ഷ്യസുരക്ഷയെയും ശുചിത്വവും മുൻനിർത്തി തവളകളെ പാലിലേക്ക് ഇടാതിരിക്കുന്നതാണ് ഉചിതം.

Summary: In the era before refrigeration, Russian and Finnish villagers used a bizarre yet scientifically sound method to prevent milk from spoiling by placing live Russian Brown Frogs inside milk vessels. In 2012, a team of researchers led by Russian scientist Albert Lebedev discovered that the frog’s skin secretes potent antimicrobial peptides that act as natural antibiotics. These chemical compounds effectively inhibit the growth of bacteria that convert lactose into lactic acid, keeping the milk fresh; however, modern food safety standards strictly advise against this unhygienic traditional practice today.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.