HomeTaste Of Timesമൂന്നു തരം നാടൻ പലഹാരങ്ങൾ | Traditional Kerala snacks

മൂന്നു തരം നാടൻ പലഹാരങ്ങൾ | Traditional Kerala snacks

വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന മൂന്നു തരം നാടന്‍ പലഹാരങ്ങള്‍. മലയാളികള്‍ക്ക് മറക്കാന്‍ കഴിയാത്തതും കഴിക്കാൻ ഇഷ്ടമുള്ളതുമായ മൂന്നു തരം പലഹാരങ്ങള്‍. കുമ്പിള്‍ അപ്പം, അരിയുണ്ട, കൊഴുക്കട്ട. ഇവ മൂന്നും ഉണ്ടാക്കുന്നത് അരിപ്പൊടിയിലാണ് ആദ്യം കുമ്പിള്‍ അപ്പം എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം. (Traditional Kerala snacks)

 

ആവശ്യമുള്ള ചേരുവകള്

വയണ ഇല കുമ്പിള്‍ ഉണ്ടാക്കി അതില്‍ മാവു നിറച്ച് ആവിയില്‍ വേവിച്ചെടുക്കുന്ന വിഭവമാണ് കുമ്പിളപ്പം. ചിലയിടങ്ങളിൽ മറ്റ് ഇലകളും കുമ്പിളപ്പം ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നുണ്ട്. എന്നാൽ വയണ ഇലയുടെ രുചിയും മണവുമാണ് ഈ പലഹാരത്തിന്‍റെ പ്രത്യേകത. മറ്റു വിഭവങ്ങളില്‍ നിന്നും വ്യത്യസ്തമായി ചക്കപ്പഴമാണ് കുമ്പിളപ്പത്തിന്‍റെ പ്രധാന ഘടകം.

തയാറാക്കുന്ന വിധം

ചെറു കഷണങ്ങളാക്കിയ ചക്കപ്പഴം ശര്‍ക്കരയില്‍ വഴറ്റിയെടുക്കുക. അരിപ്പൊടി, തേങ്ങ ചിരകിയത്, ഏലക്കായ പൊടിച്ചത് എന്നിവ വഴറ്റിയ ചക്കയും ചേര്‍ത്ത് നന്നായി കുഴയ്ക്കുക. വയണ ഇല കുമ്പിള്‍ ആകൃതിയിലാക്കി ഈ കൂട്ട് നിറയ്ക്കുക. എന്നിട്ട് അപ്പച്ചെമ്പില്‍ വേവിച്ചെടുക്കുക.

അരിപ്പൊടിക്ക് പകരം റവയും, ചക്കപ്പഴത്തിനു പകരം വാഴപ്പഴം ഉപയോഗിച്ചും കുമ്പിള്‍ ഉണ്ടാക്കാം. എന്നാലും ചക്കകൊണ്ട് തയാറാക്കുന്ന കുമ്പിളപ്പത്തിനാണ് രുചി കൂടുതല്‍. അരക്കിലോ അരിപ്പോടിയ്ക്ക് അര മുറി തേങ്ങ, രണ്ടു കപ്പ്‌ നല്ല പഴുത്ത ചക്ക ഇതാണ് കണക്ക്. ചക്ക കൂടിയാലും കുഴപ്പമില്ല.

 

അടുത്തത് അരിയുണ്ട ഉണ്ടാക്കുന്നത് എങ്ങിനെയെന്ന് നോക്കാം

ആവശ്യമുള്ള സാധനങ്ങള്

പുഴുങ്ങലരി വറുത്ത് പൊടിച്ചത് – രണ്ടു കപ്പ്

തേങ്ങ ചിരകിയത് – രണ്ടു കപ്പ്

ശര്‍ക്കര പൊടിച്ചത് – 1 1/2 കപ്പ്

ഏലയ്ക്ക അഞ്ച് എണ്ണം- തൊലി കളഞ്ഞ് പൊടിച്ചെടുക്കുക.

തയാറാക്കുന്ന വിധം

പച്ചരി വെള്ളത്തില്‍ കുതിര്‍ത്ത് പൊടിക്കുക. തേങ്ങ ചിരകിയെടുത്ത് അരിപ്പൊയിടില്‍ ചേര്‍ത്തിളക്കുക. ഈ മിശ്രിതം ഉരുളിപോലുള്ള പാത്രത്തിലിട്ടു നല്ലവണ്ണം വറുക്കുക. പൊടി മൂത്തുകഴിഞ്ഞാല്‍ തണുക്കാൻ വയ്ക്കുക. ശേഷം ശര്‍ക്കര പാവ് കാച്ചിയെടുത്ത് ഈ പൊടിയിൽ അരിച്ച് ഒഴിച്ച് നല്ലവണ്ണം ഇളക്കണം. ചൂടാറും മുന്‍പ് ഉണ്ടയാക്കി ഉരുട്ടുക.

ശര്‍ക്കര പാവ് ഇളം പാകമാണെങ്കില്‍ അരിയുണ്ട കട്ടികുറഞ്ഞതായിരിക്കും. മൂത്തതാണെങ്കില്‍ കട്ടി കൂടിയതും. കടുപ്പം കൂടിയ അരിയുണ്ടകള്‍ കൂടുതല്‍ കാലം കേടാകാതെ ഇരിക്കും. ജീരകം, ചുക്കുപൊടി, ചെറുനാരങ്ങാനീര് എന്നിവ ചേര്‍ത്താല്‍ രുചി വര്‍ധിപ്പിക്കാം.

 

കൊഴുക്കട്ട എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം

ആവശ്യമുള്ള സാധനങ്ങള്

അരിപ്പൊടി 500 ഗ്രാം

ശര്‍ക്കര, ഒരുണ്ട

തേങ്ങ ചിരകിയത് അരമുറി

ഏലക്ക പൊടിച്ചത്

ഉപ്പു ആവശ്യത്തിനു

ആദ്യം ശര്‍ക്കര ഉരുക്കി അരിച്ചെടുക്കുക. ( ശർക്കര ചെറുതായി ചീകിയെടുത്താലും മതിയാകും.) ഇതില്‍ തേങ്ങയും ഏലക്ക പൊടിച്ചതും ചേര്‍ത്ത് മിക്സ് ചെയ്യുക. അതിനുശേഷം അരിപ്പൊടി ചൂടുവെള്ളത്തില്‍ ഉപ്പു ചേര്‍ത്ത് കുഴച്ചു ചെറിയ ഉരുളകള്‍ ആക്കി നടുവില്‍ ശര്‍ക്കര മിക്സ് ഒരു ടിസ്പൂണ്‍ ഇട്ടു ഇത് ഉരുളയാക്കി എടുക്കണം എന്നിട്ട് അപ്പ ചെമ്പില്‍ വച്ച് ആവിയില്‍ പുഴുങ്ങിയെടുക്കണം.

WhatsApp Channel Banner

Latest updates

‘റോളക്‌സ് എപ്പോൾ എത്തുമെന്ന് എനിക്കും അറിയില്ല’; ലോകേഷ് കനകരാജിന്റെ...

ചെന്നൈ: ലോകേഷ് കനകരാജിന്റെ സിനിമാറ്റിക് യൂണിവേഴ്‌സിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രങ്ങളിലൊന്നായ റോളക്‌സിന്റെ തിരിച്ചുവരവിനായി ആരാധകർ കാത്തിരിക്കുമ്പോൾ, ചിത്രത്തെക്കുറിച്ച് തനിക്കും വ്യക്തമായ വിവരങ്ങളില്ലെന്ന് നടൻ സൂര്യ (Suriya on Rolex movie). റോളക്‌സ് സ്പിൻ-ഓഫ്...

ഉദയനിധി സ്റ്റാലിനെ ചോദ്യംചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു: നടപടി...

ചെന്നൈ: വിവാദ പരാമർശ കേസിൽ ചോദ്യം ചെയ്യലിന് ശേഷം ഡി.എം.കെ നേതാവ് ഉദയനിധി സ്റ്റാലിന് സ്റ്റേഷൻ ജാമ്യം ലഭിച്ചു. മദ്രാസ് ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് അദ്ദേഹത്തെ ചോദ്യംചെയ്ത് വിട്ടയച്ചത്.(Udhayanidhi Stalin Advocate Clarifies...

മൊറോക്കോ അതിർത്തി കടന്ന കുടിയേറ്റ തിരക്ക് തുടരുന്നു; സ്യൂട്ടയിൽ...

സ്യൂട്ട: മൊറോക്കോയിൽ നിന്ന് കഴിഞ്ഞയാഴ്ച വൻതോതിൽ കുടിയേറ്റക്കാർ അതിർത്തി കടന്നെത്തിയതിനെ തുടർന്ന് സ്‌പെയിനിന്റെ വടക്കേ ആഫ്രിക്കൻ സ്വയംഭരണ പ്രദേശമായ സ്യൂട്ടയിൽ പ്രതിസന്ധി രൂക്ഷമായി തുടരുന്നു (Ceuta Migrant Crisis). ഭൂരിഭാഗം പേരെയും മൊറോക്കോയിലേക്ക്...

കനത്ത മഴ തുടരുന്നു: വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...

വയനാട്: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിലും ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും വയനാട് ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. ട്യൂഷൻ...

സൈനിക നിക്ഷേപം സാമ്പത്തിക വളർച്ചയ്ക്കും വഴിയൊരുക്കും; പ്രതിരോധ ശക്തിവർധനയെ...

ടോക്കിയോ: രാജ്യസുരക്ഷ ശക്തിപ്പെടുത്തുന്നതിനൊപ്പം സാമ്പത്തിക വളർച്ചയ്ക്കും പ്രതിരോധ മേഖലയിലെ നിക്ഷേപം സഹായകമാകുമെന്ന് ചൂണ്ടിക്കാട്ടി ജപ്പാൻ (Japan Military Buildup). ചൈന, റഷ്യ, ഉത്തരകൊറിയ എന്നിവയിൽനിന്നുള്ള സുരക്ഷാ വെല്ലുവിളികൾ വിലയിരുത്തുന്ന പുതിയ പ്രതിരോധ ധവളപത്രത്തിലാണ്...

DON'T MISS

കാമുകനുമായി തർക്കം, പിന്നാലെ 18-ാം നിലയിൽ നിന്ന് എടുത്തുചാടി;...

ബീജിങ്: കാമുകനുമായുള്ള രൂക്ഷമായ തർക്കത്തിന് പിന്നാലെ 18-ാം നിലയിലെ ഫ്ലാറ്റിൽ നിന്ന് ചാടിയ 20 വയസുകാരി അത്ഭുതകരമായി രക്ഷപ്പെട്ട സംഭവം ചൈനയിൽ ചർച്ചയാകുന്നു (Woman Survives 18th Floor Fall). കിഴക്കൻ ചൈനയിലെ...

പുതിയ വിമാനത്താവളത്തിൽ ‘പിക്‌നിക്’; എഎസ്ആർ എയർപോർട്ടിലെ ഫൗണ്ടനിൽ ഇറങ്ങി...

വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ പുതുതായി ഉദ്ഘാടനം ചെയ്ത അല്ലൂരി സീതാരാമ രാജു (ASR) അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചില സന്ദർശകരുടെ പെരുമാറ്റം വിവാദമായി. വിമാനത്താവളത്തിലെ അലങ്കാര ഫൗണ്ടനുകളിൽ ഇറങ്ങി കളിക്കുന്നതും ലാൻഡ്‌സ്‌കേപ്പിൽ നട്ടിരുന്ന ചെടികൾ പറിച്ചെടുക്കുന്നതുമായ...

ലൈവ് വാർത്തയ്ക്കിടെ അവതാരക ‘ഉറങ്ങിപ്പോയി’; വിമർശനത്തിന് പകരം പിന്തുണയുമായി...

മെംഫിസ്: തത്സമയ വാർത്താ സംപ്രേഷണത്തിനിടെ കണ്ണടച്ച് ഇരുന്ന അമേരിക്കൻ വാർത്താ അവതാരകയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി (News Anchor Caught Napping). എന്നാൽ അവതാരകയെ വിമർശിക്കുന്നതിന് പകരം അവരുടെ തിരക്കേറിയ ജോലിസാഹചര്യവും കുടുംബ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...