കൊച്ചി: ഈ ഓണക്കാലത്ത് ലോക റെക്കോർഡ് സ്വന്തമാക്കാനൊരുങ്ങി പ്രമുഖ വസ്ത്രവ്യാപാര ശൃംഖലയായ തൊടുപുഴ മഹാറാണി വെഡിങ് കളക്ഷൻസ് (Saree Pookalam). ലോകത്തിലെ ഏറ്റവും വലിയ ‘സാരിപ്പൂക്കളം’ നിർമ്മിച്ചാണ് കമ്പനി ചരിത്ര നേട്ടത്തിനൊരുങ്ങുന്നത്. ഓണാഘോഷങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 2 ഞായറാഴ്ച കൊച്ചി വൈറ്റില ഫോറം മാളിൽ വെച്ചാണ് ഈ അപൂർവ്വ പൂക്കളം ഒരുക്കുന്നത്.
2,000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ നിരവധി സിൽക്ക്, കാഞ്ചീപുരം സാരികൾ ഉപയോഗിച്ചാണ് മഹാറാണിയുടെ ഡിസൈൻ ടീം ഈ കൂറ്റൻ പൂക്കളം ഡിസൈൻ ചെയ്യുന്നത്. ‘യൂണിവേഴ്സൽ റെക്കോർഡ്സ് ഫോറത്തിന്റെ’ (URF) ലോക റെക്കോർഡ് പട്ടികയിൽ ഇടംപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വേറിട്ട സംരംഭം സംഘടിപ്പിക്കുന്നത്.
Story Summary:
Thodupuzha Maharani Wedding Collections is set to create a world record by designing the world’s largest ‘Saree Pookalam’ spanning 2,000 square feet. Made using various silk and Kanchipuram sarees, the display will take place at Forum Mall in Vyttila, Kochi, aiming for an entry into the Universal Records Forum.


