HomeKeralaലോകത്തിലെ ഏറ്റവും വലിയ 'സാരിപ്പൂക്കളം': ലോക റെക്കോർഡ് സ്വന്തമാക്കി മഹാറാണി വെഡിങ്...

ലോകത്തിലെ ഏറ്റവും വലിയ ‘സാരിപ്പൂക്കളം’: ലോക റെക്കോർഡ് സ്വന്തമാക്കി മഹാറാണി വെഡിങ് കളക്ഷൻസ് | Maharani Wedding Collections

കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ ‘സാരിപ്പൂക്കളം’ തീർത്ത് ചരിത്ര നേട്ടവും ലോക റെക്കോർഡും സ്വന്തമാക്കി കേരളത്തിലെ പ്രമുഖ വെഡിങ് ടെക്സ്റ്റൈൽസ് ബ്രാൻഡായ മഹാറാണി വെഡിങ് കളക്ഷൻസ് (Maharani Wedding Collections). പരമ്പരാഗത രീതിയിലുള്ള പൂക്കൾക്ക് പകരം വർണ്ണാഭമായ സാരികൾ മാത്രം ഉപയോഗിച്ച് ഒരുക്കിയ ഏറ്റവും വലിയ പൂക്കളം എന്ന അപൂർവ്വ റെക്കോർഡാണ് തൊടുപുഴ മഹാറാണി വെഡിങ് കളക്ഷൻസ് സ്വന്തമാക്കിയത്. അന്താരാഷ്ട്ര റെക്കോർഡ് ഫൗണ്ടേഷനായ യൂണിവേഴ്സൽ റെക്കോർഡ്‌സ് ഫോറമാണ് (URF) റെക്കോർഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

കൊച്ചി വൈറ്റില ഫോറം മാളിൽ സംഘടിപ്പിച്ച പ്രൗഢഗംഭീരമായ ചടങ്ങിൽ മൾട്ടിപ്പിൾ ഗിന്നസ് റെക്കോർഡ് ഹോൾഡറും യു.ആർ.എഫ് ചീഫ് എഡിറ്ററുമായ സുനിൽ ജോസഫിൽ നിന്നും മഹാറാണി വെഡിങ് കളക്ഷൻസ് എം.ഡി. റിയാസ് വി. എ. റെക്കോർഡ് സാക്ഷ്യപത്രം ഏറ്റുവാങ്ങി. ചടങ്ങിൽ വ്യവസായ-സാംസ്കാരിക പ്രമുഖരും ചലച്ചിത്ര-സീരിയൽ താരങ്ങളും ജനപ്രതിനിധികളും പങ്കെടുത്തു.Maharani Wedding Collections

വരാനിരിക്കുന്ന ഓണാഘോഷത്തിന്റെ ഭാഗമായി ഫോറം മാളിലെ വിശാലമായ ഗ്രൗണ്ട് ഫ്ലോറിൽ 2,000 ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് ഈ കൂറ്റൻ സാരിപ്പൂക്കളം തീർത്തത്. വൈവിധ്യമാർന്ന നിറങ്ങളിലുള്ള സിൽക്‌, കാഞ്ചീപുരം പട്ട് ഉൾപ്പെടെയുള്ള 2,100 സാരികൾ ഇതിനായി ഉപയോഗിച്ചു. തൊടുപുഴ മഹാറാണിയിലെ ജീവനക്കാർ തയ്യാറാക്കിയ ലേഔട്ട് ഡിസൈൻ പ്രശസ്ത ചിത്രകാരൻ ഡാവിഞ്ചി സുരേഷും മഹാറാണി ക്രിയേറ്റീവ് ടീമും ചേർന്നാണ് അതിമനോഹരമായി പൂർത്തിയാക്കിയത്. ‘സ്ത്രീത്വത്തെ ആഘോഷിക്കുക’ എന്ന സന്ദേശമുയർത്തിപ്പിടിച്ചാണ് ഇത്തരമൊരു വേറിട്ട പരീക്ഷണം നടത്തിയത്.

സ്ത്രീകൾക്ക് ആത്മവിശ്വാസം പകരുകയെന്ന ലക്ഷ്യത്തോടെയാണ് ഈ ഉദ്യമത്തിന് തുടക്കമിട്ടതെന്നും പരമ്പരാഗത കേരള തനിമയും ആധുനിക ഫാഷനും കോർത്തിണക്കിയ സാരിപ്പൂക്കളത്തിന് അന്താരാഷ്ട്ര അംഗീകാരം ലഭിച്ചതിൽ ഏറെ അഭിമാനമുണ്ടെന്നും മഹാറാണി ഗ്രൂപ്പ് ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ റിയാസ് വി. എ. പറഞ്ഞു.

Story Summary:
Thodupuzha-based Maharani Wedding Collections set a Universal Records Forum (URF) world record by creating the world’s largest ‘Saree Pookalam’ using 2,100 sarees over a 2,000 sq ft area at Forum Mall, Kochi. MD Reeyas V. A. received the honor at a ceremony in Kochi.

WhatsApp Channel Banner

Latest updates

പത്തനംതിട്ടയിൽ ഇന്ന് രാത്രിയും കനത്ത ജാഗ്രത വേണം; മിന്നൽ...

പത്തനംതിട്ട: മഴ മാറിനിൽക്കുകയാണെങ്കിലും പുതിയ കാലാവസ്ഥാ മുന്നറിയിപ്പുകളുടെ (Kerala rain updates,) പശ്ചാത്തലത്തിൽ ഞായറാഴ്ച രാത്രി പത്തനംതിട്ട ജില്ലയിൽ കനത്ത ജാഗ്രത തുടരണമെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ്. ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളിലെ രക്ഷാപ്രവർത്തനങ്ങളുടെയും...

പൊള്ളാച്ചി – പഴനി ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ...

കോയമ്പത്തൂർ: തമിഴ്നാട്ടിലെ പൊള്ളാച്ചി - പഴനി ദേശീയപാതയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ നാല് പേരുൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടു (Pollachi Palani highway accident). ഞായറാഴ്ച റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലേക്ക്...

കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം: 12 ജില്ലകളിൽ ഓറഞ്ച്...

തിരുവനന്തപുരം: സംസ്ഥാനത്ത് പെരുമഴ തുടർക്കഥയാകുന്ന പശ്ചാത്തലത്തിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പുകൾ പുതുക്കി (Kerala rain update 2026). പത്തനംതിട്ട മുതൽ കാസർഗോഡ് വരെയുള്ള 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് നിലനിൽക്കുകയാണ്....

മഞ്ചേരിയിൽ സുഹൃത്തുക്കൾക്കൊപ്പം ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ ബിരുദ വിദ്യാർത്ഥി മുങ്ങിമരിച്ചു...

മലപ്പുറം: മഞ്ചേരിയിൽ കൂട്ടുകാർക്കൊപ്പം ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ കോളേജ് വിദ്യാർത്ഥി മുങ്ങിമരിച്ചു (Manjeri drowning accident). മഞ്ചേരി കരിക്കാട് പടിഞ്ഞാറെകൊല്ലേരി വീട്ടിൽ ശ്രീനിവാസന്റെ മകൻ ശ്രീഹരി (19) ആണ് മരിച്ചത്. ബിരുദ വിദ്യാർത്ഥിയാണ് ശ്രീഹരി. ഞായറാഴ്ച...

പൂനെയിൽ മൂന്നംഗ മലയാളി കുടുംബത്തെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

പൂനെ: മഹാരാഷ്ട്രയിലെ പൂനെയിൽ മലയാളി കുടുംബത്തിലെ മൂന്ന് പേരെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി (Pune Pimpri Malayali family death). തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശിയായ പി.എസ്. വിനോദ് (47), ഭാര്യ സിൽജ...

DON'T MISS

കാമുകിയുടെ ആർത്തവരക്തം മൈനസ് 80 ഡിഗ്രിയിൽ സൂക്ഷിക്കുന്നു; കാരണം...

വാഷിങ്ടൺ: വാർധക്യം തടയാനും ആയുസ്സ് വർധിപ്പിക്കാനുമുള്ള പരീക്ഷണങ്ങളിലൂടെ ശ്രദ്ധ നേടിയ ആന്റി-ഏജിങ് ഇൻഫ്ലുവൻസർ ബ്രയാൻ ജോൺസൺ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. തന്റെ കാമുകിയായ കേറ്റ് ടോളോയുടെ ആർത്തവരക്ത സാമ്പിൾ മൈനസ് 80 ഡിഗ്രി...

ഭക്ഷണത്തിൽ പാറ്റയെ കണ്ടാൽ പരാതിപ്പെടാനാകുമോ? ബിഹാറിൽ വൈറലായി ‘കോക്ക്‌റോച്ച്...

നളന്ദ: പേരുകേട്ട് ആദ്യം ഒന്ന് ഞെട്ടും; പക്ഷേ കഫേയ്ക്കുള്ളിൽ കയറിയാൽ കാഴ്ച മറ്റൊന്നാണ്. ബിഹാറിലെ നളന്ദ ജില്ലയിൽ പുതുതായി ആരംഭിച്ച ‘കോക്ക്‌റോച്ച് കഫേ’ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ് (Cockroach Cafe Bihar). വിചിത്രമായ...

150 വർഷത്തിന് ശേഷം പുസ്തകം ലൈബ്രറിയിലേക്ക് മടങ്ങി; പിഴത്തുക...

കിയാമ: ഓസ്‌ട്രേലിയയിലെ ഒരു പൊതുഗ്രന്ഥശാലയിൽ നിന്ന് ഏകദേശം 150 വർഷം മുമ്പ് വായനയ്ക്കായി എടുത്ത പുസ്തകം ഒടുവിൽ ലൈബ്രറിയിലേക്ക് തിരിച്ചെത്തി. 1858-ൽ പ്രസിദ്ധീകരിച്ച ‘Antiquities of Athens’ എന്ന പുസ്തകമാണ് ന്യൂ സൗത്ത്...

PREMIUM

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....