Description
Digital Voice of Kerala
Sunday, May 24, 2026

Digital Voice of Kerala

Trivandrum

പരിശീലനങ്ങൾ രാവിലെ 10.30ന് അവസാനിപ്പിക്കണം, യൂണിഫോമിൽ ഇളവ്: ഉത്തരവുമായി ബാലാവകാശ കമ്മീഷൻ | Trainings

തിരുവനന്തപുരം: ഏപ്രിൽ, മെയ് മാസങ്ങളിൽ സംസ്ഥാനത്തെ സ്കൂളുകളിൽ നടത്തുന്ന എല്ലാത്തരം പരിശീലനങ്ങളും രാവിലെ 10.30-ന് മുൻപായി അവസാനിപ്പിക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ഉത്തരവിട്ടു. കനത്ത ചൂട് കുട്ടികളിൽ നിർജ്ജലീകരണം, ദേഹാസ്വാസ്ഥ്യം, തലചുറ്റൽ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്ന പശ്ചാത്തലത്തിലാണ് കമ്മീഷന്റെ ഇടപെടൽ.(Trainings should end at 10.30 am, Child Rights Commission issues...

‘വേനൽക്കാലത്ത് അമീബിക് മസ്തിഷ്ക ജ്വരം വർധിക്കാൻ സാധ്യത, ജാഗ്രത പാലിക്കണം’: ആരോഗ്യ മന്ത്രി വീണ ജോർജ് | Amoebic encephalitis

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ കടുത്തതോടെ അമീബിക് മസ്തിഷ്ക ജ്വരം വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മലിനമായ ജലസ്രോതസ്സുകളിൽ നിന്ന് പകരുന്ന ഈ രോഗം അതീവ അപകടകാരിയാണെന്നും പൊതുജനങ്ങളും അധികൃതരും കർശനമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.(Amoebic encephalitis likely to increase in summer, caution needed, says Health...

വെള്ളക്കെട്ടിന് പരിഹാരം: വഞ്ചിയൂർ വാർഡിൽ ശുചീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി മേയർ VV രാജേഷ് | VV Rajesh

തിരുവനന്തപുരം: നഗരത്തിലെ പ്രധാന പാതകളിൽ മഴക്കാലത്തുണ്ടാകുന്ന വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുന്നതിന്റെ ഭാഗമായി വഞ്ചിയൂർ വാർഡിൽ ശുചീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. ഓടകളിലെ തടസ്സങ്ങൾ നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾ മേയർ വി.വി. രാജേഷിന്റെ നേതൃത്വത്തിൽ ആരംഭിച്ചു.(Solution to waterlogging, Mayor VV Rajesh intensifies cleaning activities in Trivandrum ) മറ്റു വകുപ്പുകളുടെ കീഴിലെ റോഡുകളിലെ...

‘കോൺഗ്രസ് പിരിച്ചുവിടേണ്ടി വരും, ഒരു പ്രാവശ്യം കൂടി അധികാരത്തിൽ വരുന്നില്ലെങ്കിൽ UDFഉം പിരിച്ചു വിടേണ്ടി വരും’: KV തോമസ് | Congress

തിരുവനന്തപുരം: സംസ്ഥാനത്തെ കോൺഗ്രസിനും യുഡിഎഫിനുമെതിരെ കടുത്ത വിമർശനവുമായി കെ.വി. തോമസ്. ഇത്തവണയും അധികാരത്തിൽ വരാൻ കഴിഞ്ഞില്ലെങ്കിൽ കോൺഗ്രസും യുഡിഎഫും പിരിച്ചുവിടേണ്ടി വരുമെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. സംസ്ഥാനത്ത് എൽഡിഎഫ് തന്നെ വീണ്ടും അധികാരത്തിൽ വരുമെന്നാണ് സാഹചര്യങ്ങൾ വ്യക്തമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Congress will have to be dissolved, says KV Thomas) വോട്ട് പെട്ടിയിലായിരിക്കുന്ന...

സംസ്ഥാനത്ത് പാമ്പുകടി മരണങ്ങൾ വർദ്ധിക്കുന്നു: DMOമാരുടെ അടിയന്തര യോഗം വിളിച്ച് ആരോഗ്യവകുപ്പ്, കർശന നിർദേശങ്ങൾ | Snakebite

തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരണങ്ങൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ഡയറക്ടർ ജില്ലാ മെഡിക്കൽ ഓഫീസർമാരുടെ അടിയന്തര യോഗം വിളിച്ചു. അത്യാഹിത വിഭാഗങ്ങളിൽ എത്തുന്ന കേസുകളിൽ പാമ്പുകടിക്കുള്ള സാധ്യത കൂടി കർശനമായി പരിശോധിക്കണമെന്ന് ആശുപത്രികൾക്ക് നിർദ്ദേശം നൽകി.(Snakebite deaths are increasing in the state, Health Department calls meeting of...

രക്തപരിശോധനയിൽ പാമ്പുകടി സ്ഥിരീകരിക്കാൻ സാധിച്ചിരുന്നില്ല: 8 വയസുകാരൻ്റെ മരണത്തിൽ ചികിത്സാ പിഴവില്ലെന്ന് കാട്ടി DMOയ്ക്ക് റിപ്പോർട്ട് നൽകി | Snakebite

തിരുവനന്തപുരം: ചിറയിൻകീഴിൽ ഉറങ്ങിക്കിടന്ന എട്ടു വയസ്സുകാരൻ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്ന് താലൂക്ക് ആശുപത്രി. കുട്ടിയുടെ രക്തപരിശോധനയിൽ പാമ്പുകടി സ്ഥിരീകരിക്കാൻ സാധിച്ചിരുന്നില്ലെന്നും ആശുപത്രിയിൽ ആവശ്യത്തിന് ആന്റിവെനം സ്റ്റോക്കുണ്ടായിരുന്നുവെന്നും ആശുപത്രി സൂപ്രണ്ട് ഡി.എം.ഒ-യ്ക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.(Report submitted to DMO, showing no medical malpractice in 8-year-old's death by...

‘നിയമ നടപടി സ്വീകരിക്കും’: നുണ പ്രചരണങ്ങൾക്കെതിരെ M സ്വരാജ് | M Swaraj

തിരുവനന്തപുരം: തനിക്കെതിരെ നടക്കുന്ന വ്യാജ പ്രചരണങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി എം. സ്വരാജ്. പത്രത്തിന്റെ പേരിൽ വ്യാജ കാർഡ് നിർമ്മിച്ച് പ്രചരിപ്പിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഇത്തരം വ്യക്തിഹത്യകൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സ്വരാജ് ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.(Legal action will be taken, M Swaraj against false propaganda) തന്റെ ചിത്രം വെച്ച് വ്യാജ കാർഡ് ഉണ്ടാക്കിയാണ് ഇപ്പോൾ...

‘ജനങ്ങൾ ജാഗ്രത പാലിക്കേണ്ടതുണ്ട്, പാമ്പുകടി ഏൽക്കാനുള്ള സാധ്യത കൂടുതലാണ്, 3 ജീവനുകൾ നഷ്ടപ്പെട്ടത് അങ്ങേയറ്റം ദുഃഖകരം’: മുഖ്യമന്ത്രി | Snakebite

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളിലായി പാമ്പുകടിയേറ്റ് മൂന്ന് പേർ മരിക്കാനിടയായ സംഭവം അങ്ങേയറ്റം ദുഃഖകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മരിച്ചവരിൽ രണ്ടുപേർ കുഞ്ഞുങ്ങളാണെന്നത് വേദന വർദ്ധിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വേനൽ കഠിനമായതോടെ പാമ്പുകൾ പുറത്തിറങ്ങാൻ സാധ്യത കൂടുതലാണെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.(People need to be careful, there is a high...

‘മുഖ്യമന്ത്രി ചർച്ചകളോട് താൽപ്പര്യമില്ല, ചർച്ച ചെയ്യുന്നവർ ചെയ്യട്ടെ, പ്രധാനമന്ത്രിക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ ക്ലീൻ ചിറ്റ് നൽകി’: KC വേണുഗോപാൽ | Chief Minister

തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി ചർച്ചകൾ സജീവമായ സാഹചര്യത്തിൽ മുഖ്യമന്ത്രി ചർച്ചകളിൽ തനിക്ക് താൽപ്പര്യമില്ലെന്ന് കെ.സി. വേണുഗോപാൽ. തന്റെ താൽപ്പര്യമില്ലായ്മയെ ആർക്ക് വേണമെങ്കിലും എങ്ങനെയും വ്യാഖ്യാനിക്കാമെന്നും, ചർച്ച ചെയ്യുന്നവർ അത് തുടരട്ടെയെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.( Not interested in Chief Minister position talks, says KC Venugopal) തെരഞ്ഞെടുപ്പ് കമ്മീഷന്റെ...

‘മൂക്ക് പൊത്താതെ നടക്കാൻ കഴിയാത്ത അവസ്ഥ’: തിരുവനന്തപുരം നഗരസഭയ്ക്കും R ശ്രീലേഖയ്ക്കുമെതിരെ മന്ത്രി V ശിവൻകുട്ടി | V Sivankutty

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ ബിജെപി ഭരണത്തെ രൂക്ഷമായി വിമർശിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. നഗരസഭയിലെ ഭരണം ദുസ്സഹമാണെന്നും മൂക്ക് പൊത്താതെ നഗരത്തിലൂടെ നടക്കാൻ കഴിയാത്ത അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. നഗരസഭയ്‌ക്കെതിരെ ജനകീയ പ്രക്ഷോഭം ഉയർന്നു വരികയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.(Unable to walk without covering nose, Minister V Sivankutty against Thiruvananthapuram...
- Advertisement -spot_img

Latest News

വയോജനക്ഷേമ വകുപ്പ് സി.പി. ജോണിന് നൽകിയേക്കും; യു.ഡി.എഫ് മുന്നണിയിൽ ധാരണ, പ്രഖ്യാപനം ഉടൻ | CP John Elder Welfare Department

തിരുവനന്തപുരം: പുതുതായി അധികാരമേറ്റ വി.ഡി. സതീശൻ യു.ഡി.എഫ് സർക്കാരിന് കീഴിൽ പുതുതായി രൂപീകരിച്ച വയോജന ക്ഷേമ വകുപ്പ് സി.എം.പി നേതാവും ഗതാഗത മന്ത്രിയുമായ സി.പി. ജോണിന്...
- Advertisement -spot_img