തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവതിയെ ഭർത്താവ് കുത്തിക്കൊന്നു. വ്ളാത്താങ്കര സ്വദേശിനി അൽമ (33) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് വിഷ്ണുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ പത്ത് മണിയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്.(Woman stabbed to death by husband in Thiruvananthapuram, Accused in custody )
ട്യൂഷൻ സെന്റർ അധ്യാപകനായ വിഷ്ണുവും അൽമയും തമ്മിൽ തർക്കങ്ങൾ നിലനിന്നിരുന്നു എന്നാണ് സൂചന. കൊലപാതകത്തിന് ശേഷം വിഷ്ണു തന്നെ അയൽവീട്ടിൽ ചെന്ന് വിവരം അറിയിച്ചു. അയൽക്കാരാണ് പോലീസിൽ വിവരമറിയിച്ചത്. പത്ത് വർഷം മുൻപായിരുന്നു വിഷ്ണുവിന്റെയും അൽമയുടെയും വിവാഹം. ഇരുവരും മാത്രമായിരുന്നു വീട്ടിൽ താമസിച്ചിരുന്നത്.

