ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ നിന്നുള്ള തൃണമൂൽ കോൺഗ്രസ് രാജ്യസഭാംഗം പ്രകാശ് ചിക് ബരൈക് രാജിവെച്ചു. രാജ്യസഭ ചെയർമാൻ സി.പി. രാധാകൃഷ്ണന് നൽകിയ രാജി അടിയന്തരമായി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തന്റെ ഔദ്യോഗിക കാലാവധിക്കിടയിൽ ലഭിച്ച പിന്തുണയ്ക്ക് ചെയർമാനും സെക്രട്ടേറിയറ്റിനും അദ്ദേഹം നന്ദി അറിയിച്ചു.(TMC MP Prakash Chik Baraik Resigns Amid Internal Party...
മോസ്കോ: റഷ്യൻ സൈന്യത്തിലെ നിർണ്ണായക ചുമതല വഹിച്ചിരുന്ന കേണൽ ദാമീർ ദാവോദവ് (57) കാർ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. മോസ്കോയ്ക്ക് സമീപമുള്ള ബാലാശിഖ നഗരത്തിൽ ചൊവ്വാഴ്ച പുലർച്ചെ 5.30-ഓടെയായിരുന്നു സംഭവം. ദാവോദവ് സഞ്ചരിച്ചിരുന്ന ബിഎംഡബ്ല്യു കാറിനടിയിൽ ഒളിപ്പിച്ചുവെച്ചിരുന്ന സ്ഫോടകവസ്തു പൊട്ടിത്തെറിക്കുകയായിരുന്നു.(Senior Russian Military Official Killed In Car Bombing Near Moscow)
റഷ്യൻ സൈന്യത്തിന്റെ...
കൊല്ലം: സംസ്ഥാനത്ത് ഷിഗെല്ല രോഗബാധ വ്യാപിക്കുന്നതായി റിപ്പോർട്ട്. കൊല്ലം ജില്ലയിൽ രണ്ട് വിദ്യാർത്ഥികൾക്ക് രോഗം സ്ഥിരീകരിച്ചു. ഇവർ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇതോടെ രോഗം കൂടുതൽ ജില്ലകളിലേക്ക് പടരുകയാണെന്ന ആശങ്കയിലാണ് ആരോഗ്യവകുപ്പ്.(Shigella outbreak Kollam, Shigella Infection Confirmed In Kollam As Outbreak Spreads Across Districts)
വയനാട്ടിൽ നേരത്തെ തന്നെ...
വാഷിങ്ടൺ: പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യങ്ങൾ നിലനിൽക്കെ, ഹോർമുസ് കടലിടുക്കിലൂടെ അമേരിക്കൻ സൈന്യം രഹസ്യമായി 100 ദശലക്ഷം ബാരലിലധികം ക്രൂഡ് ഓയിൽ കടത്തിയെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു. ഇറാൻ ഉപരോധം ഏർപ്പെടുത്തിയിരിക്കുന്ന ഈ പ്രധാന പാതയിലൂടെ ഇറാന്റെ അറിവില്ലാതെയാണ് 200-ഓളം കപ്പലുകളെ അമേരിക്ക സുരക്ഷിതമായി കടത്തിവിട്ടതെന്നും ട്രംപ് വ്യക്തമാക്കി.(US President Donald Trump...
അഹമ്മദാബാദ്: കഴിഞ്ഞ വർഷം ജൂൺ 12-ന് അഹമ്മദാബാദ് സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് പറന്നുയർന്ന എയർ ഇന്ത്യ വിമാനം തകർന്നുണ്ടായ അപകടത്തിന്റെ അന്തിമ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ വൈകുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. വിമാനത്തിന്റെ എൻജിനുകൾ വിശദമായ പരിശോധനയ്ക്കായി ജിഇ എയ്‌റോസ്‌പേസ് കമ്പനിക്ക് അയച്ചിട്ടുണ്ടെന്നും, ഈ പരിശോധന പൂർത്തിയായാൽ മാത്രമേ അന്തിമ...
മുസാഫറാബാദ്: പാക് അധീന കശ്മീരിൽ പാകിസ്താൻ ഭരണകൂടത്തിനെതിരെയും സൈന്യത്തിനെതിരെയും കടുത്ത ജനരോഷം. കഴിഞ്ഞ ദിവസം സൈന്യം നടത്തിയ വെടിവെപ്പിൽ സാധാരണക്കാർ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ചാണ് ഒന്നര ലക്ഷത്തിലധികം ആളുകൾ മുസാഫറാബാദിലേക്ക് മാർച്ച് നടത്തുന്നത്. ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രക്ഷോഭം പാക് ഭരണകൂടത്തിന് കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്.(POK protest, Massive Anti Government...
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ കുത്തനെ ഇടിവ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 1560 രൂപ കുറഞ്ഞ് വില 1,06,800 രൂപയായി. ഗ്രാമിന് 195 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്, ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 13,350 രൂപയായി. (Gold Price In Kerala Drops Significantly In Two Days)
ബുധനാഴ്ച മാത്രം ഒരു പവൻ...
ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചെന്ന കേസിൽ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരും സുരക്ഷാ ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി. അനിൽ കല്ലിയൂർ, എസ്. സന്ദീപ്, ആർ. അരുൺ, വി.വി. വിപിൻ, വി.കെ. ഷൈജു എന്നിവരാണ് ചോദ്യം ചെയ്യലിനായി എത്തിയത്. തങ്ങൾ വേട്ടയാടപ്പെടുകയാണെന്നും നിയമനടപടികൾ കോടതി തീരുമാനിക്കുമെന്നും ഗൺമാൻ അനിൽ കല്ലിയൂർ...
പാലക്കാട്: ജില്ലയിലെ തെരഞ്ഞെടുപ്പ് പരാജയം ഗൗരവമായി പരിശോധിക്കാൻ സിപിഎം. തൃത്താല, കോങ്ങാട്, പാലക്കാട്, ചിറ്റൂർ മണ്ഡലങ്ങളിലെ തോൽവികൾ വിശകലനം ചെയ്യും. പാലക്കാട് ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ പാർട്ടി നേതാക്കൾക്കെതിരെ രൂക്ഷവിമർശനം ഉയർന്നു.(CPM Palakkad District Committee Reviews Election Defeat Amid Sharp Internal Criticism)
മന്ത്രി എം.ബി. രാജേഷ്, കെ. ശാന്തകുമാരി എന്നിവരുടെ...
തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ കുറ്റപത്രം സമർപ്പിക്കാൻ കൂടുതൽ സമയം വേണ്ടിവന്നേക്കും. കേസിൽ കൂടുതൽ വശങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്നും അതിനായി തുടരന്വേഷണം അനിവാര്യമാണെന്നും ആണെന്നുമാണ് സൂചന.(Sabarimala gold theft case, SIT Continues Investigation)
പ്രധാനമായും രണ്ട് കാര്യങ്ങളിലാണ് എസ്ഐടി ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ദ്വാരപാലകശിൽപ്പ കേസുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി തുടരന്വേഷണം നടക്കുന്നു....
ചൈന: മാരകരോഗം ബാധിച്ച ഒമ്പത് വയസ്സുകാരനായ കൊച്ചുമകന്റെ ചികിത്സാ ചിലവുകൾ കണ്ടെത്തുന്നതിനായി 75-കാരനായ മുത്തച്ഛൻ ബ്യൂട്ടി ഇൻഫ്ലുവൻസറായി മാറിയ വാർത്ത സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു...