ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ നടന്നു വന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ വിജയകരമായി അവസാനിച്ചതിന് പിന്നാലെ ഇടതുപക്ഷ വിദ്യാർത്ഥി പ്രസ്ഥാനങ്ങൾക്ക് നന്ദിയറിയിച്ച് കോക്രോച്ച് ജനത പാർട്ടി. സമരത്തിന് നൽകിയ പിന്തുണയ്ക്കും മാർഗ്ഗനിർദ്ദേശങ്ങൾക്കും എസ്.എഫ്.ഐ, എ.ഐ.എസ്.എഫ് എന്നീ സംഘടനകളെ പേരെടുത്ത് പരാമർശിച്ചാണ് സി.ജെ.പി നന്ദി രേഖപ്പെടുത്തിയത്.(CJP Thanks SFI And AISF Following Delhi Student Protest Victory)
എസ്.എഫ്.ഐ, എ.ഐ.എസ്.എഫ് പ്രസ്ഥാനങ്ങൾക്കും മറ്റ് വിദ്യാർത്ഥി സംഘടനകൾക്കും പ്രത്യേക നന്ദി രേഖപ്പെടുത്തുന്നതായി സി.ജെ.പി ഔദ്യോഗിക വക്താവ് അശുതോഷ് റങ്ക എക്‌സിൽ കുറിച്ചു. ഈ പോരാട്ടത്തിൽ ഇരുകൂട്ടരും വളരെ നിർണ്ണായകമായ പങ്കാണ് വഹിച്ചതെന്നും, പ്രതിസന്ധി ഘട്ടങ്ങളിൽ നൽകിയ പിന്തുണ വലുതായിരുന്നുവെന്നും അദ്ദേഹം സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വ്യക്തമാക്കി.
Story Summary
Following the successful student protest over exam irregularities in Delhi, the Cockroach Janta Party (CJP) expressed gratitude to student organizations, explicitly acknowledging SFI and AISF for their support and guidance. CJP official spokesperson Ashutosh Ranka took to X (formerly Twitter) to state that these organizations played a pivotal role in driving the movement to victory.


