Description
Digital Voice of Kerala
Wednesday, July 1, 2026

Digital Voice of Kerala

Thrissur

‘ഞങ്ങളുടെ മകൾ ലക്ഷ്മി സുരേഷ് ഗോപിയുടെ ഓർമ്മയ്ക്കായി’: മുണ്ടത്തിക്കോട് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായവുമായി സുരേഷ് ഗോപി | Mundathikode tragedy

തൃശ്ശൂർ: മുണ്ടത്തിക്കോട് പടക്ക നിർമ്മാണ ശാലയിലുണ്ടായ ദാരുണമായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് സുരേഷ് ഗോപി എംപി. മരണപ്പെട്ട ഓരോ വ്യക്തിയുടെയും കുടുംബത്തിന് ഒരു ലക്ഷം രൂപ വീതം കൈമാറുമെന്ന് അദ്ദേഹം അറിയിച്ചു. തന്റെ മകൾ ലക്ഷ്മിയുടെ ഓർമ്മയ്ക്കായി സ്ഥാപിച്ച ട്രസ്റ്റ് വഴിയാണ് ഈ സഹായം എത്തിക്കുക.( Suresh Gopi offers...

വെടിക്കെട്ടില്ലാത്ത തൃശൂർ പൂരം: മുണ്ടത്തിക്കോട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ പൂരനഗരിയിൽ നിയന്ത്രണങ്ങൾ, കുടമാറ്റം 15 മിനിറ്റാക്കി, ആനകളുടെ എണ്ണത്തിൽ മാറ്റമില്ല | Thrissur Pooram

തൃശ്ശൂർ: മുണ്ടത്തിക്കോടുണ്ടായ വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ തൃശ്ശൂർ പൂരം ചടങ്ങുകളിൽ വലിയ നിയന്ത്രണങ്ങൾ ആണ് ഏർപ്പെടുത്തിയിരിക്കുന്നത്. തൃശ്ശൂർ കളക്ടറേറ്റിൽ മന്ത്രിമാരും തിരുവമ്പാടി - പാറമേക്കാവ് ദേവസ്വം ഭാരവാഹികളും പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് ആഘോഷങ്ങൾ കുറച്ച് ആചാരങ്ങൾ മാത്രം നിലനിർത്താൻ ധാരണയായത്.(Thrissur Pooram without fireworks, Restrictions in the wake of the...

ഇത്തവണ തൃശ്ശൂർ പൂരത്തിന് വെടിക്കെട്ടില്ല, കുടമാറ്റം 15 മിനിറ്റായി ചുരുക്കും: നിർണ്ണായക തീരുമാനങ്ങളെടുത്ത് ഉന്നത തല യോഗം | Thrissur Pooram

തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ ദാരുണമായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ തൃശ്ശൂർ പൂരത്തിന് വെടിക്കെട്ട് ഒഴിവാക്കാൻ ധാരണയായി. തൃശ്ശൂർ കളക്ടറേറ്റിൽ ദേവസ്വം മന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഈ നിർണ്ണായക തീരുമാനം. പൂരത്തിന്റെ പ്രധാന ആകർഷണമായ കുടമാറ്റത്തിന്റെ സമയത്തിലും വലിയ മാറ്റം വരുത്തിയിട്ടുണ്ട്.(No fireworks for Thrissur Pooram this...

മുണ്ടത്തിക്കോട് ദുരന്തം: അപകടസ്ഥലത്ത് പോലീസിൻ്റെ ‘മാസ് സെർച്ച്’; പരിശോധന തുടരുന്നു | Mundathikode tragedy

തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുര ദുരന്തം നടന്ന സ്ഥലത്ത് പോലീസിന്റെ അതീവ ജാഗ്രതയോടെയുള്ള പരിശോധന തുടരുന്നു. വെടിക്കെട്ട് പുരയ്ക്ക് ചുറ്റുമുള്ള വയലുകളിൽ ഓരോ കൈ അകലത്തിൽ പോലീസ് നിരനിരയായി നിന്നാണ് പരിശോധന നടത്തുന്നത്. അപകടസ്ഥലത്തുനിന്ന് അസ്വാഭാവികമായി കാണുന്ന എന്തിനെയും കണ്ടെത്തി തെളിവായി ശേഖരിക്കുകയാണ് ലക്ഷ്യം.(Mundathikode tragedy, Police conduct 'mass search' at accident...

ആശ്വാസമായി അനോഷിൻ്റെ തിരിച്ചുവരവ്: പാമ്പ് കടിയേറ്റ കുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി, ഭക്ഷണം കഴിച്ചു തുടങ്ങി | Snake

തൃശ്ശൂർ: കോടാലിയിൽ ഉറങ്ങിക്കിടക്കുന്നതിനിടെ പാമ്പുകടിയേറ്റ സഹോദരങ്ങളിൽ ഒരാളായ അനോഷിന്റെ ആരോഗ്യനിലയിൽ പുരോഗതി. ചികിത്സയിലുള്ള അനോഷ് ഭക്ഷണം കഴിച്ചു തുടങ്ങിയതായും കൈകാലുകൾ ചലിപ്പിക്കുന്നുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു.(The health of the snake-bitten child is improving, he has started eating) നില ഗുരുതരമായിരുന്ന അനോഷിനെ ഇന്നലെ വെന്റിലേറ്ററിൽ നിന്ന് മാറ്റിയിരുന്നു. കുട്ടിയുടെ ബോധം തെളിഞ്ഞതും മരുന്നുകളോട്...

‘ശരീര ഭാഗങ്ങൾ ചിന്നിച്ചിതറിയാണ് ലഭിച്ചത്, സുരക്ഷാ ക്രമീകരണങ്ങളിൽ വിട്ടുവീഴ്ച ചെയ്യരുത്, പ്രകൃതി ദുരന്തത്തിന് സമാനം’: മുണ്ടത്തിക്കോട് ദുരന്തത്തിൽ ഫോറൻസിക് സർജൻ | Mundathikode tragedy

തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽ കൊല്ലപ്പെട്ടവരുടെ ശരീരഭാഗങ്ങൾ പ്രകൃതി ദുരന്തങ്ങളിലുണ്ടാകുന്നതിന് സമാനമായ രീതിയിലാണെന്ന് ഫോറൻസിക് സർജൻ ഡോ. ഹിതേഷ് ശങ്കർ. മനുഷ്യശരീരങ്ങൾ ചിന്നിച്ചിതറിയ നിലയിലാണെന്നും സുരക്ഷാ ക്രമീകരണങ്ങളിൽ ഇനിയെങ്കിലും വിട്ടുവീഴ്ച കാണിക്കരുതെന്നും അദ്ദേഹം പറഞ്ഞു.(Body parts were found scattered, Forensic surgeon in Mundathikode tragedy) അപകടത്തിൽ മരിച്ചവർക്ക് പൊള്ളലിനേക്കാൾ ഉപരി സ്ഫോടനമാണ് മരണകാരണമായത്....

മുണ്ടത്തിക്കോട് ദുരന്തം: 4 ശരീരഭാഗങ്ങൾ കൂടി കണ്ടെത്തി | Mundathikode tragedy

തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം നടന്ന സ്ഥലത്ത് നടത്തിയ സംയുക്ത പരിശോധനയിൽ നാല് ശരീരഭാഗങ്ങളും പത്തോളം മൊബൈൽ ഫോൺ അവശിഷ്ടങ്ങളും കൂടി കണ്ടെത്തി. രക്ഷാപ്രവർത്തനത്തിനും തെളിവെടുപ്പിനുമായി നടത്തിയ പരിശോധനയിൽ നിർണ്ണായക വിവരങ്ങൾ ലഭിച്ചതായി പോലീസ് കമ്മീഷണർ അറിയിച്ചു.(Mundathikode tragedy, 4 more body parts found) അപകടസമയത്ത് സ്ഥലത്ത് 37 പേർ ഉണ്ടായിരുന്നുവെന്നാണ് നിലവിലെ കണ്ടെത്തൽ....

‘സാമ്പിൾ വെടിക്കെട്ട് ഒഴിവാക്കാമെന്നാണ് പറഞ്ഞത്’: തൃശൂർ പൂരം നടത്തിപ്പിൽ നിലപാട് മാറ്റി പാറമേക്കാവ് ദേവസ്വം, ഉന്നത തല യോഗത്തിൽ വിവരമറിയിക്കും | Thrissur Pooram

തൃശ്ശൂർ: പൂരം വെടിക്കെട്ട് പൂർണ്ണമായും ഒഴിവാക്കില്ലെന്നും സാമ്പിൾ വെടിക്കെട്ട് മാത്രം വേണ്ടെന്നുമാണ് തങ്ങളുടെ നിലപാടെന്ന് വ്യക്തമാക്കി പാറമേക്കാവ് ദേവസ്വം. പൂരദിവസത്തെ പ്രധാന വെടിക്കെട്ടും പകൽ വെടിക്കെട്ടും മുറപോലെ തന്നെ നടത്തണമെന്നാണ് ദേവസ്വത്തിന്റെ പുതിയ തീരുമാനം. ഇത് സംബന്ധിച്ച നിലപാട് ഇന്ന് നടക്കുന്ന ഉന്നതതല യോഗത്തിൽ അറിയിക്കുമെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ് മാധ്യമങ്ങളോട്...

മുണ്ടത്തിക്കോട് ദുരന്തം: ആശ്വാസമായി ഗുരുതരാവസ്ഥയിലുള്ള ഒരാളുടെ നിലയിൽ പുരോഗതി; ശരീരഭാഗങ്ങളുടെ DNA പരിശോധന ഇന്ന്, നിർണ്ണായക യോഗം ഉടൻ | Mundathikode tragedy

തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരിൽ ഒരാളുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. ഐസിയുവിൽ കഴിയുന്ന വിഷ്ണുവിന്റെ നിലയിലാണ് പുരോഗതിയുള്ളതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. നിലവിൽ 11 പേരാണ് വിവിധ വാർഡുകളിലായി ചികിത്സയിലുള്ളത്.(Mundathikode tragedy, Progress in the condition of one in critical condition) തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് കരാറുകാരൻ മുണ്ടത്തിക്കോട്...

മുണ്ടത്തിക്കോട് ദുരന്തം: കാണാതായ ഗിരീഷിൻ്റെ അമ്മ അന്തരിച്ചു | Mundathikode tragedy

തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ടുപുര സ്ഫോടനത്തിൽ കാണാതായ ഗിരീഷിന്റെ അമ്മ ഗൗരി അന്തരിച്ചു. പള്ളത്ത് കരുമാലി വീട്ടിൽ പരേതനായ കുമാരന്റെ ഭാര്യയാണ്. പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന ഗൗരി, അപകടം നടക്കുന്നതിന്റെ തലേദിവസമാണ് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയി വീട്ടിലെത്തിയത്. (Mundathikode tragedy, Missing man's mother passes away) അപകടത്തിൽ മകനെ കാണാതായതോടെ വലിയ മാനസിക വിഷമത്തിലായിരുന്നു...
- Advertisement -spot_img

Latest News

ബിജെപി കൗൺസിലർ ആർ. സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും; കസ്റ്റഡി അപേക്ഷയുമായി പോലീസ് | BJP Councilor R Sugathan Case

തിരുവനന്തപുരം: കാപ്പ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ ആർ. സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും. വധശ്രമക്കേസിൽ പ്രതിയായ സുഗതനെതിരെ കോടതി പ്രൊഡക്ഷൻ...
- Advertisement -spot_img