HomeKerala'സാമ്പിൾ വെടിക്കെട്ട് ഒഴിവാക്കാമെന്നാണ് പറഞ്ഞത്': തൃശൂർ പൂരം നടത്തിപ്പിൽ നിലപാട് മാറ്റി...

‘സാമ്പിൾ വെടിക്കെട്ട് ഒഴിവാക്കാമെന്നാണ് പറഞ്ഞത്’: തൃശൂർ പൂരം നടത്തിപ്പിൽ നിലപാട് മാറ്റി പാറമേക്കാവ് ദേവസ്വം, ഉന്നത തല യോഗത്തിൽ വിവരമറിയിക്കും | Thrissur Pooram

തൃശ്ശൂർ: പൂരം വെടിക്കെട്ട് പൂർണ്ണമായും ഒഴിവാക്കില്ലെന്നും സാമ്പിൾ വെടിക്കെട്ട് മാത്രം വേണ്ടെന്നുമാണ് തങ്ങളുടെ നിലപാടെന്ന് വ്യക്തമാക്കി പാറമേക്കാവ് ദേവസ്വം. പൂരദിവസത്തെ പ്രധാന വെടിക്കെട്ടും പകൽ വെടിക്കെട്ടും മുറപോലെ തന്നെ നടത്തണമെന്നാണ് ദേവസ്വത്തിന്റെ പുതിയ തീരുമാനം. ഇത് സംബന്ധിച്ച നിലപാട് ഇന്ന് നടക്കുന്ന ഉന്നതതല യോഗത്തിൽ അറിയിക്കുമെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു.(Paramekkavu Devaswom changes stance on Thrissur Pooram, will inform at high-level meeting)

ഇന്നലെ പൂരദിവസത്തെ വെടിക്കെട്ടുകൾ നടത്തണമെന്ന വികാരമാണ് ഉയർന്നുവന്നത്. ജനങ്ങൾ പൂരത്തിനൊപ്പമാണെന്നും സമൂഹത്തിന് ഇതിൽ എതിരഭിപ്രായം ഉണ്ടാകില്ലെന്നും രാജേഷ് വ്യക്തമാക്കി. നിലവിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് പൂരത്തിന് മുന്നോടിയായി നടക്കാറുള്ള സാമ്പിൾ വെടിക്കെട്ട് മാത്രം വേണ്ടെന്നു വെക്കണമെന്നാണ് നിലപാട്.

പാലക്കാട് മുതലമടയിലെ വെടിമരുന്ന് നിർമ്മാണശാല ഉടമയ്ക്കെതിരെ കേസെടുത്തതും സ്റ്റോപ്പ് മെമ്മോ നൽകിയതും തെറ്റായ നടപടിയാണെന്ന് രാജേഷ് ആരോപിച്ചു. 6,500 കിലോ വെടിമരുന്ന് കൈകാര്യം ചെയ്യാൻ ‘പെസോ’ അനുമതിയുള്ള ലൈസൻസിയാണ് ബിനോയ് ജേക്കബ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാറമേക്കാവിന്റെ വെടിക്കെട്ട് ലൈസൻസിക്കെതിരെ എടുത്ത കേസ് പിൻവലിക്കാൻ പാലക്കാട് ജില്ലാ കളക്ടറും എസ്പിയും തയ്യാറാകണമെന്ന് ദേവസ്വം സെക്രട്ടറി ആവശ്യപ്പെട്ടു.

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരിൽ ഒരാളുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. ഐസിയുവിൽ കഴിയുന്ന വിഷ്ണുവിന്റെ നിലയിലാണ് പുരോഗതിയുള്ളതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. നിലവിൽ 11 പേരാണ് വിവിധ വാർഡുകളിലായി ചികിത്സയിലുള്ളത്. തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് കരാറുകാരൻ മുണ്ടത്തിക്കോട് സതീഷിന്റെ നില ഇപ്പോഴും അതീവ ഗുരുതരമായി തുടരുകയാണ്. ഇദ്ദേഹത്തെ ഇതുവരെ ഡയാലിസിസിന് വിധേയമാക്കാൻ സാധിച്ചിട്ടില്ല. പരിക്കേറ്റ മറ്റ് രണ്ട് പേരെ ഡയാലിസിസിന് വിധേയമാക്കി. വിദഗ്ധ ഡോക്ടർമാരുടെ പ്രത്യേക സംഘം ഇവരുടെ ആരോഗ്യനില നിരീക്ഷിച്ചു വരികയാണ്.

അപകടസ്ഥലത്തുനിന്ന് ലഭിച്ച ശരീരഭാഗങ്ങൾ ആരുടേതാണെന്ന് ഉറപ്പുവരുത്താനുള്ള നടപടികൾ ഇന്ന് ഊർജ്ജിതമാക്കും. പാടശേഖരത്തിൽ നിന്ന് ഇന്നലെ കണ്ടെടുത്ത ശരീരഭാഗങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. തിരിച്ചറിയാനാകാത്ത വിധത്തിലുള്ള ശരീരഭാഗങ്ങളുടെ ഡിഎൻഎ സാമ്പിളുകൾ ഇന്ന് ശേഖരിക്കും. നിലവിൽ നാല് പേരെ കാണാനില്ലെന്ന പരാതിയാണ് പോലീസിന് ലഭിച്ചിട്ടുള്ളത്. അപകടത്തിൽ കാണാതായ ഗിരീഷിന്റെ അമ്മ ഗൗരിയുടെ മരണം നാടിനെ വീണ്ടും ദുഃഖത്തിലാഴ്ത്തി. ഇന്ന് വൈകിട്ട് 3 മണിക്ക് പാറമേക്കാവ് ശാന്തിഘട്ടിൽ സംസ്കാരം നടക്കും.

അതേസമയം, സ്‌ഫോടനത്തിന്റെ ആഘാതത്തിൽ പരിസരപ്രദേശങ്ങളിലെ ജനവാസ മേഖലയ്ക്കും കനത്ത നാശനഷ്ടം. അപകടസ്ഥലത്തിന് അരക്കിലോമീറ്റർ ചുറ്റളവിലുള്ള അൻപതോളം വീടുകൾ തകർന്ന നിലയിലാണ്. സ്‌ഫോടനത്തിന്റെ പ്രകമ്പനത്തിൽ വീടുകളുടെ ജനൽചില്ലുകൾ തകരുകയും, അടച്ചിട്ടിരുന്ന വാതിലുകൾ തെറിച്ചുപോവുകയും ചെയ്തിട്ടുണ്ട്. പല വീടുകളുടെയും ചുമരുകൾക്ക് വിള്ളലുകൾ വീഴുകയും മേൽക്കൂരയിലെ ഓടുകൾ തകർന്നു വീഴുകയും ചെയ്തു. ഒരു കിലോമീറ്റർ അകലെയുള്ള വീടുകൾക്ക് പോലും കേടുപാടുകൾ സംഭവിച്ചതായാണ് റിപ്പോർട്ടുകൾ.

വെടിക്കെട്ടുപുരയിൽ നിരോധിത സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചിരുന്നോ എന്ന് കണ്ടെത്താൻ ഫോറൻസിക് സംഘം സാമ്പിളുകൾ ശേഖരിച്ചു വരികയാണ്. ബാക്കിയുള്ള സ്ഫോടകശേഖരം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയ ശേഷം കെഡാവർ നായകളെ ഉപയോഗിച്ച് വീണ്ടും തിരച്ചിൽ നടത്തും.

WhatsApp Channel Banner

Latest updates

പാണക്കാട് മണ്ണിടിച്ചിൽ: അന്വേഷണം പ്രഖ്യാപിച്ചു, റിപ്പോർട്ട് നൽകാൻ ജില്ലാ...

മലപ്പുറം: പാണക്കാട് - വേങ്ങര റോഡിലേക്ക് വൻതോതിൽ മണ്ണിടിഞ്ഞു വീണ സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് പൊതുമരാമത്ത് വകുപ്പ്. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി ജില്ലാ കളക്ടർക്ക് നിർദ്ദേശം...

അസമിൽ പ്രളയക്കെടുതി രൂക്ഷം: മരണസംഖ്യ 87 ആയി ഉയർന്നു;...

ഗുവാഹത്തി: അസമിൽ തുടരുന്ന കനത്ത പ്രളയത്തിൽ രണ്ട് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 87 ആയി ഉയർന്നു. സംസ്ഥാനത്തെ ഏഴ് ജില്ലകളിലായി 1.28 ലക്ഷത്തോളം ആളുകളെയാണ് പ്രളയം നേരിട്ട് ബാധിച്ചിരിക്കുന്നത്....

ഗുരുവായൂർ ക്ഷേത്രത്തിൽ വെർച്വൽ ക്യൂ ദർശനത്തിന് ഇന്ന് തുടക്കം:...

തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തജനങ്ങൾക്ക് തിരക്കില്ലാതെ സുഗമമായി ദർശനം നടത്തുന്നതിനായി ദേവസ്വം ഏർപ്പെടുത്തിയ വെർച്വൽ ക്യൂ സംവിധാനം ഇന്ന് മുതൽ നിലവിൽ വരും. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ഗുരുവായൂർ ദേവസ്വം ചെയർമാൻ നിർവ്വഹിക്കും....

മുഖ്യമന്ത്രി VD സതീശൻ ഇന്ന് പത്തനംതിട്ടയിൽ: റാന്നി, ആറൻമുളയടക്കമുള്ള...

തിരുവനന്തപുരം: പത്തനംതിട്ട ജില്ലയിലുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ദുരിതത്തിലായ ജനങ്ങളെ സന്ദർശിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് ദുരന്തമേഖലയിലെത്തും. പ്രളയക്കെടുതി രൂക്ഷമായ റാന്നി, ആറൻമുള തുടങ്ങിയ സ്ഥലങ്ങളാണ് അദ്ദേഹം സന്ദർശിക്കുക.(CM VD Satheesan...

പ്രധാനമന്ത്രിയുടെ വീഡിയോ നീക്കം ചെയ്ത സംഭവം: മാർക്ക് സക്കർബർഗ്...

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫേസ്ബുക്ക് വീഡിയോ താത്കാലികമായി നീക്കം ചെയ്ത സംഭവത്തിൽ മെറ്റാ സി.ഇ.ഒ മാർക്ക് സക്കർബർഗ് വ്യക്തിപരമായി ക്ഷമാപണം നടത്തണമെന്ന് പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻ നിഷികാന്ത് ദുബെ ആവശ്യപ്പെട്ടു....

DON'T MISS

ലൈവ് വാർത്തയ്ക്കിടെ അവതാരക ‘ഉറങ്ങിപ്പോയി’; വിമർശനത്തിന് പകരം പിന്തുണയുമായി...

മെംഫിസ്: തത്സമയ വാർത്താ സംപ്രേഷണത്തിനിടെ കണ്ണടച്ച് ഇരുന്ന അമേരിക്കൻ വാർത്താ അവതാരകയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി (News Anchor Caught Napping). എന്നാൽ അവതാരകയെ വിമർശിക്കുന്നതിന് പകരം അവരുടെ തിരക്കേറിയ ജോലിസാഹചര്യവും കുടുംബ...

വാക്കുതർക്കം ഒടുവിൽ കൂട്ടയടിയായി; ഉടമകൾ തമ്മിലുള്ള കയ്യാങ്കളിക്കിടെ ഏറ്റുമുട്ടി...

സാൻ ഡിയേഗോ: അമേരിക്കയിലെ പ്രശസ്തമായ മിഷൻ ബീച്ചിൽ രണ്ട് യുവാക്കൾ തമ്മിലുണ്ടായ വാക്കുതർക്കം വലിയ സംഘർഷമായി മാറിയതോടെ ഉടമകളുടെ നായകളും ഏറ്റുമുട്ടിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി (San Diego Mission Beach Dog...

‘മ്യാവ്‌ലാൻഡ്’: പൂച്ചയുടെ രൂപത്തിൽ ഹാലൻഡ്; രൂപസാദൃശ്യം കണ്ട് പ്രതികരിച്ച്...

മാഞ്ചസ്റ്റർ: ലോക ഫുട്ബോളിലെ സൂപ്പർതാരം എർലിംഗ് ഹാലൻഡിന്റെ രൂപസാദൃശ്യമുള്ള ഒരു പൂച്ച സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ താരത്തിന്റെ രസകരമായ പ്രതികരണവും ശ്രദ്ധ നേടുന്നു. ഹാലൻഡിനോട് സാമ്യമുണ്ടെന്ന് ആരാധകർ കണ്ടെത്തിയ പൂച്ചയ്ക്ക് സോഷ്യൽ മീഡിയ നൽകിയ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...