തൃശ്ശൂർ: കോടാലിയിൽ ഉറങ്ങിക്കിടക്കുന്നതിനിടെ പാമ്പുകടിയേറ്റ സഹോദരങ്ങളിൽ ഒരാളായ അനോഷിന്റെ ആരോഗ്യനിലയിൽ പുരോഗതി. ചികിത്സയിലുള്ള അനോഷ് ഭക്ഷണം കഴിച്ചു തുടങ്ങിയതായും കൈകാലുകൾ ചലിപ്പിക്കുന്നുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു.(The health of the snake-bitten child is improving, he has started eating)
നില ഗുരുതരമായിരുന്ന അനോഷിനെ ഇന്നലെ വെന്റിലേറ്ററിൽ നിന്ന് മാറ്റിയിരുന്നു. കുട്ടിയുടെ ബോധം തെളിഞ്ഞതും മരുന്നുകളോട് പ്രതികരിച്ചു തുടങ്ങിയതും വലിയ ആശ്വാസമാണ് നൽകുന്നത്. എട്ടുവയസ്സുകാരൻ ആൽജോയെയും അനോഷിനെയും കിടപ്പുമുറിയിലെ തലയിണയിൽ നിന്നാണ് പാമ്പ് കടിച്ചത്. ആൽജോ ചികിത്സയ്ക്കിടെ മരണപ്പെട്ടിരുന്നു.
ദുരന്തത്തിന്റെ നടുക്കം വിട്ടുമാറാത്ത വീട്ടിൽ വീണ്ടും പാമ്പിനെ കണ്ടെത്തിയത് ഭീതി പടർത്തി. ശംഖുവരയൻ ഇനത്തിൽപ്പെട്ട പാമ്പിനെ തന്നെയാണ് വീണ്ടും കണ്ടെത്തിയത്.

