Operation Toofan

‘പിറക്കെട്ട, ലഹരി മുക്ത ഗ്രാമങ്ങൾ’: മദ്യനികുതി ഇളവിൽ ആശങ്കയുമായി മുസ്ലിം ലീഗ് | Muslim League

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ പദ്ധതിയായ 'ഓപ്പറേഷൻ തൂഫാൻ' മുന്നേറുമ്പോഴും, ബജറ്റിലെ മദ്യനികുതി ഇളവ് സംബന്ധിച്ച ആശങ്ക പരസ്യമാക്കി മുസ്ലിം ലീഗ്. ലീഗ് മുഖപത്രത്തിൽ എഴുതിയ ലേഖനത്തിൽ സാദിഖലി തങ്ങളാണ് ഇക്കാര്യത്തിൽ സർക്കാരിന്റെ ശ്രദ്ധ ക്ഷണിച്ചത്. ലഹരിയെ നാടുകടത്താൻ നാടാകെ ഒറ്റക്കെട്ടായി നീങ്ങുമ്പോൾ, മദ്യനികുതി ഇളവ് സംബന്ധിച്ച തീരുമാനത്തിൽ വ്യക്തത വരുത്തണമെന്നാണ് ആവശ്യം.(Muslim League...

ലഹരി മാഫിയക്കെതിരെ ‘ഓപ്പറേഷൻ തൂഫാൻ’: ഡെലിവറി ബോയ്സിനും ആംബുലൻസുകൾക്കും ആഭ്യന്തര മന്ത്രിയുടെ കർശന മുന്നറിയിപ്പ് | Operation Toofan Drug trafficking

ആലപ്പുഴ: ഓൺലൈൻ ഭക്ഷണ വിതരണക്കാരായ സ്വിഗി, സൊമാറ്റോ ജീവനക്കാർ ലഹരി വിൽപനയിൽ ഏർപ്പെടുന്നുണ്ടെന്ന പരാതിയിൽ കർശന നടപടിയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല (Operation Toofan Drug trafficking). ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ ഉടൻ തന്നെ ആ പരിപാടി നിർത്തണമെന്നും, അല്ലാത്തപക്ഷം കടുത്ത നിയമനടപടികൾ നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ലഹരി വിൽപനയ്ക്കായി...

‘സജീവമായ മയക്കുമരുന്ന് ലോബിയെ തകര്‍ക്കാന്‍ കേരളത്തിലെ ചെറുപ്പക്കാരുടെ സേനക്ക് മാത്രമേ സാധിക്കൂ’: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല | Operation Toofan

കോഴിക്കോട്: സംസ്ഥാനത്ത് അന്താരാഷ്ട്ര മയക്കുമരുന്ന് ലോബി പിടിമുറുക്കുന്ന സാഹചര്യത്തിൽ, ലഹരിമാഫിയക്കെതിരെ ശക്തമായ പ്രതിരോധം തീർക്കാൻ ലക്ഷ്യമിട്ട് 'ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട്' പദ്ധതിക്ക് തുടക്കമായി. കുന്ദമംഗലത്ത് നടന്ന ചടങ്ങിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു. ലഹരിമുക്ത കേരളം കെട്ടിപ്പടുക്കുന്നതിനായി മുഴുവൻ ജനങ്ങളെയും അണിനിരത്തുക എന്നതാണ് ഈ സംരംഭത്തിന്റെ...

ഓപ്പറേഷൻ തൂഫാൻ: ലഹരിക്കെതിരെ കർശന നടപടി; ഒറ്റദിവസത്തിൽ 144 കേസുകൾ, 153 പേർ അറസ്റ്റിൽ | Operation Toofan Drug Seizure

സംസ്ഥാനത്ത് ലഹരി മാഫിയകൾക്കെതിരെ പോലീസ് നടത്തുന്ന ലഹരി വിരുദ്ധ ഓപ്പറേഷനായ 'തൂഫാൻ ദ നാർക്കോ ഹണ്ട്' ശക്തമായി തുടരുന്നു. ഇന്ന് മാത്രം സംസ്ഥാനത്തൊട്ടാകെ 144 കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തത് (Operation Toofan Drug Seizure). വിവിധ കേസുകളിലായി 153 പേർ അറസ്റ്റിലായിട്ടുണ്ട്. ലഹരി വിരുദ്ധ പരിശോധനകളിൽ വൻതോതിൽ എംഡിഎംഎ, കഞ്ചാവ്, ഹാഷിഷ്...

‘LDF സർക്കാർ കൊടുത്തത് പോലെ മദ്യശാലകൾ ഞങ്ങൾ നൽകിയിട്ടില്ല, ഘട്ടം ഘട്ടമായി മദ്യ ഉപയോഗം കുറച്ചു വരികയാണ്, ഓപ്പറേഷൻ തൂഫാൻ വൻകിടക്കാരിലേക്ക് പോകും’: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല | Ramesh Chennithala

തിരുവനന്തപുരം: കേരളത്തിൽ മദ്യശാലകൾ അനുവദിച്ചതിൽ പ്രതികരിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. എൽ ഡി എഫ് സർക്കാർ കൊടുത്തത് പോലെ തങ്ങൾ മദ്യശാലകൾ അനുവദിച്ചിട്ടില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.(Ramesh Chennithala Hits Out At LDF Amidst Anti Drug Operation Toofan) സംസ്ഥാനത്ത് ഘട്ടം ഘട്ടമായി മദ്യ ഉപഭോഗം കുറച്ചുവരികയാണെന്നും, എൽഡിഎഫ് സർക്കാരിന്റെ കാലത്ത്...

കുറ്റ്യാടി ആൾക്കൂട്ട വിചാരണ: നിയമം കൈയിലെടുക്കാൻ അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല | Kuttiyadi Mob Trial

തിരുവനന്തപുരം: കോഴിക്കോട് കുറ്റ്യാടിയിൽ നടന്ന ആൾക്കൂട്ട വിചാരണ സംഭവത്തിൽ പ്രതികരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സർക്കാർ നടപ്പിലാക്കുന്ന ലഹരിവിരുദ്ധ പദ്ധതിയായ 'ഓപ്പറേഷൻ തൂഫാൻ'-ന്റെ പേരിൽ ആരെയും നിയമം കൈയിലെടുക്കാൻ അനുവദിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. വിഷയം ഗൗരവമായി പരിശോധിക്കാൻ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.(Kuttiyadi Mob Trial Incident Home Minister Ramesh Chennithala Response) നിരപരാധികളായ...

‘ഓപ്പറേഷൻ തൂഫാൻ’: ‘തൂഫാൻ വാരിയറാ’യി കാന്തപുരം, ബാഡ്ജ് ധരിപ്പിച്ച് ആഭ്യന്തര മന്ത്രി, ലഹരിവിരുദ്ധ പോരാട്ടത്തിൽ കൈകോർത്ത് മതനേതാക്കൾ | Operation Toofan

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ പദ്ധതിയായ ‘ഓപ്പറേഷൻ തൂഫാൻ’ ജനകീയ മുന്നേറ്റമാക്കാൻ പ്രമുഖ മതനേതാക്കൾ രംഗത്ത്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അധ്യക്ഷൻ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ എന്നിവർ നീക്കത്തിൻ്റെ ഭാഗമായി. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല 'തൂഫാൻ വാരിയർ' ബാഡ്ജ് ധരിപ്പിച്ചു.(Operation Toofan Kerala Anti...

’15 ദിവസത്തിനിടെ പിടികൂടിയത് 10 കോടിയുടെ ലഹരി, ഓപ്പറേഷൻ തൂഫാന് കേന്ദ്ര ഏജൻസികൾ പിന്തുണ നൽകി, ലഹരി മാഫിയയുടെ അടിവേരറുക്കും’: ഉന്നതതല യോഗം ചേർന്ന് ആഭ്യന്തര മന്ത്രി | Operation Toofan

തിരുവനന്തപുരം: ലഹരി മാഫിയകൾക്കെതിരെ കേരള പോലീസ് നടപ്പിലാക്കുന്ന 'ഓപ്പറേഷൻ തൂഫാൻ' കൂടുതൽ വിപുലീകരിക്കാനും ശക്തമാക്കാനും തീരുമാനം. കേന്ദ്ര ഏജൻസികളുടെ സഹകരണത്തോടെ പദ്ധതി കൂടുതൽ ശാസ്ത്രീയവും കാര്യക്ഷമവുമാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. കേന്ദ്ര ഏജൻസി പ്രതിനിധികളുമായും ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായും നടത്തിയ ഉന്നതതല യോഗത്തിന് ശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.(Operation Toofan Against...

കൊണ്ടോട്ടിയിൽ റോഡരികിൽ ഒളിപ്പിച്ച നിലയിൽ എംഡിഎംഎ കണ്ടെത്തി; പ്രതിക്കായി തെരച്ചിൽ | Kondotty MDMA Seizure

റിപ്പോർട്ട്: അൻവർ ഷരിഫ് കൊണ്ടോട്ടി: സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിനായ 'ഓപ്പറേഷൻ തൂഫാന്റെ' ഭാഗമായി നടത്തിയ പരിശോധനയിൽ റോഡരികിൽ ഒളിപ്പിച്ച നിലയിൽ എംഡിഎംഎ കണ്ടെടുത്തു (Kondotty MDMA Seizure). കൊണ്ടോട്ടി ഐക്കരപ്പടി കണ്ണംവെട്ടിക്കാവ് അങ്ങാടിക്ക് സമീപമുള്ള മരച്ചുവട്ടിൽ കടലാസിൽ പൊതിഞ്ഞ പ്ലാസ്റ്റിക് കവറിലാണ് അഞ്ച് ഗ്രാമോളം ലഹരിമരുന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൊണ്ടോട്ടി എഎസ്പി...

ഓപ്പറേഷൻ തൂഫാൻ: അരീക്കോട്ടെ വീട്ടിൽ നിന്ന് എംഡിഎംഎ പിടികൂടി; കോഴിക്കോട് സ്വദേശി അറസ്റ്റിൽ | Areekode MDMA Arrest

റിപ്പോർട്ട്: അൻവർ ഷരിഫ് അരീക്കോട്: സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിനായ 'ഓപ്പറേഷൻ തൂഫാന്റെ' ഭാഗമായി നടത്തിയ പരിശോധനയിൽ വീട്ടിൽ നിന്ന് എംഡിഎംഎ പിടികൂടി (Areekode MDMA Arrest). കോഴിക്കോട് കാരശ്ശേരി സ്വദേശിയും കഴിഞ്ഞ ആറു മാസമായി അരീക്കോട് പുത്തലത്ത് താമസക്കാരനുമായ ജംഷാദ് (40) ആണ് പോലീസിന്റെ പിടിയിലായത്. ഇയാളുടെ വീട്ടിൽ ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിൽ...
- Advertisement -spot_img

Latest News

തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണം: രാജീവ് ചന്ദ്രശേഖറിനെതിരെ ഹൈക്കോടതിയെ സമീപിച്ച് KS ശബരീനാഥൻ | Nemom election petition

തിരുവനന്തപുരം: നേമം മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എ രാജീവ് ചന്ദ്രശേഖറിന്റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്. ശബരീനാഥൻ ഹൈക്കോടതിയിൽ തെരഞ്ഞെടുപ്പ് ഹർജി സമർപ്പിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്...
- Advertisement -spot_img