തിരുവനന്തപുരം: പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി. വിഷയത്തിൽ മന്ത്രിസഭാ ഉപസമിതിയുടെ വിലയിരുത്തലിനും അന്തിമ തീരുമാനത്തിനും ശേഷം പ്രതികരിക്കുന്നതിലാണ് കാര്യമെന്ന് അദ്ദേഹം പറഞ്ഞു.(Minister KM Shaji on PM SHRI scheme John Brittas criticism)
പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന യു.ഡി.എഫ് കൺവീനറുടെ പ്രസ്താവന തെറ്റിയതാണോ എന്ന ചോദ്യത്തിന്, അത് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും വിഷയത്തിൽ മുസ്ലിം ലീഗിന് യാതൊരുവിധ പ്രതിസന്ധിയുമില്ലെന്നും മന്ത്രി വ്യക്തമാക്കി.
വിഷയത്തിൽ വിമർശനമുന്നയിച്ച രാജ്യസഭാ എം.പി ജോൺ ബ്രിട്ടാസിന് രൂക്ഷമായ ഭാഷയിലാണ് കെ.എം. ഷാജി മറുപടി നൽകിയത്. മുൻ സർക്കാർ പദ്ധതി കരാറിൽ ഒപ്പുവെച്ചതിന് പിന്നിലെ ഇടനിലക്കാരനും പാലവും ബ്രിട്ടാസ് ആയിരുന്നുവെന്ന് മന്ത്രി ആരോപിച്ചു. കരാറിൽ ഒപ്പുവെച്ചിട്ട് ഉളുപ്പില്ലാതെ സംസാരിക്കുന്നയാളോട് രാഷ്ട്രീയം പറയാൻ താല്പര്യമില്ല എന്നും ഷാജി തുറന്നടിച്ചു.
Story Summary
Local Self Government Minister K.M. Shaji stated that any final stance on the PM SHRI scheme will follow the cabinet sub-committee’s report, dismissing rumors of friction within the IUML. He launched a sharp attack against CPI(M) MP John Brittas, calling him the “bridge” behind the previous government signing the pact.


