MK Stalin

തമിഴ്‌നാട് തിരഞ്ഞെടുപ്പ് ഫലം 2026: കൊളത്തൂരിൽ സ്റ്റാലിൻ തുടർച്ചയായി പിന്നിൽ; ടിവികെ തരംഗത്തിൽ വിറച്ച് ദ്രാവിഡ കോട്ടകൾ | Tamil Nadu Election Results

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അഞ്ചാം റൗണ്ട് പിന്നിടുമ്പോൾ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മണ്ഡലമായ കൊളത്തൂരിൽ അട്ടിമറി സൂചനകൾ. തുടർച്ചയായ അഞ്ചാം റൗണ്ടിലും സ്റ്റാലിൻ പിന്നിലായതോടെ ഡിഎംകെ ക്യാമ്പുകൾ കടുത്ത ആശങ്കയിലായിരിക്കുകയാണ്. നടൻ വിജയിന്റെ തമിഴക വെട്രി കഴകം സംസ്ഥാനത്തുടനീളം കനത്ത പോരാട്ടമാണ് കാഴ്ചവെക്കുന്നത്. (Tamil Nadu Election Results) ഡിഎംകെയുടെ ഏറ്റവും സുരക്ഷിതമായ...

തമിഴ്നാട്ടിൽ ‘വിജയ്’ കരുത്തറിയിക്കും; ഡിഎംകെക്ക് ഭ​ര​ണ​ത്തു​ട​ർ​ച്ച; , എഐഎഡിഎംകെ തകർന്നടിയുമെന്നും എക്സിറ്റ് പോൾ | Tamil Nadu Exit Poll 2026

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ഡിഎംകെയെ വിറപ്പിച്ചു കൊണ്ട് നടൻ വിജയിന്റെ ടിവികെ തരംഗമാകുമെന്ന് ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ (Tamil Nadu Exit Poll 2026). ഡിഎംകെ സഖ്യവും ടിവികെയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് പ്രവചിക്കപ്പെടുന്നത്. എഐഎഡിഎംകെ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയെ നേരിടുമെന്നും സർവേ സൂചിപ്പിക്കുന്നു. ആക്സിസ് മൈ ഇന്ത്യ...

ജനവിധിയുടെ കുത്തൊഴുക്ക്; ബംഗാളിലും തമിഴ്‌നാട്ടിലും റെക്കോർഡ് പോളിംഗ്; ആത്മവിശ്വാസത്തിൽ മുന്നണികൾ | West Bengal-Tamil Nadu Election 2026

ന്യൂഡൽഹി: പശ്ചിമ ബംഗാൾ, തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത വിധം റെക്കോർഡ് പോളിംഗ് (West Bengal-Tamil Nadu Election 2026). ബംഗാളിലെ ആദ്യഘട്ട വോട്ടെടുപ്പിൽ 91.58 ശതമാനം പേർ സമ്മതിദാനാവകാശം വിനിയോഗിച്ചപ്പോൾ, തമിഴ്‌നാട്ടിൽ 84.56 ശതമാനം പോളിംഗ് രേഖപ്പെടുത്തി. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏറ്റവും ഉയർന്ന പോളിംഗ് ശതമാനമാണിത്. വോട്ടർമാരുടെ ഈ വലിയ...

തമിഴ്‌നാട് പോളിംഗ് പൂർത്തിയായി; ജനവിധി പെട്ടിയിലായി, ഇനി മെയ് 4-ന്റെ ഫലത്തിനായി കാത്തിരിപ്പ് | Tamil Nadu Election 2026

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് സമാധാനപരമായി സമാപിച്ചു (Tamil Nadu Election 2026). രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം 6 മണിയോടെയാണ് അവസാനിച്ചത്. സംസ്ഥാനത്തെ 234 മണ്ഡലങ്ങളിലും മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്. അന്തിമ പോളിംഗ് ശതമാനം തിരഞ്ഞെടുപ്പ് കമ്മീഷൻ ഉടൻ പുറത്തുവിടും. വൈകുന്നേരം 5 മണി വരെ ഏകദേശം 78 ശതമാനത്തിലധികം...

‘ഭരണഘടനയുടെ ഉന്നതമായ മൂല്യങ്ങളെ സംരക്ഷിക്കണം’: വോട്ടർമാരോട് ആഹ്വാനവുമായി MK സ്റ്റാലിൻ | MK Stalin

ചെന്നൈ: തമിഴ്‌നാടിന്റെ പുരോഗതിക്കായി വോട്ടർമാർ തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിക്കണമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. സംസ്ഥാനത്തിന്റെ ഭാവി നിശ്ചയിക്കുന്ന സുപ്രധാന തെരഞ്ഞെടുപ്പിൽ ഓരോ വോട്ടും ജാഗ്രതയോടെ രേഖപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.(MK Stalin Urges Voters To Protect The Lofty Ideals Of Constitution) സോഷ്യൽ മീഡിയയിലൂടെ അദ്ദേഹം പങ്കുവെച്ച സന്ദേശത്തിൽ പറയുന്നത്, "നിങ്ങൾ ഇന്ന്...

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്: 9 മണി വരെ 17.69% പോളിംഗ് രേഖപ്പെടുത്തി | Tamil Nadu Election Voter Turnout 9am

  ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുമ്പോൾ ആദ്യ മണിക്കൂറുകളിൽ തന്നെ വൻ ജനപങ്കാളിത്തം. രാവിലെ 9 മണി വരെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 17.69 ശതമാനം പോളിംഗ് രേഖപ്പെടുത്തി (Tamil Nadu Election Voter Turnout 9am). മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, വിജയ്, രജനികാന്ത് തുടങ്ങി പ്രമുഖരെല്ലാം ആദ്യ മണിക്കൂറുകളിൽ തന്നെ വോട്ട്...

ബിജെപിക്ക് മറുപടിയുമായി എം.കെ. സ്റ്റാലിൻ; ‘ഞാൻ ചെന്നൈയിലും രാഹുൽ തെക്കൻ തമിഴ്‌നാട്ടിലും പ്രചാരണം നടത്തും’ | Stalin Rahul Gandhi Tamil Nadu Campaign

  ചെന്നൈ: ഡിഎംകെ-കോൺഗ്രസ് സഖ്യം തകർച്ചയിലാണെന്ന ബിജെപിയുടെ വിമർശനങ്ങൾക്ക് മറുപടിയുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. താനും രാഹുൽ ഗാന്ധിയും ഒരേ ലക്ഷ്യത്തോടെയാണ് പ്രവർത്തിക്കുന്നതെന്നും സഖ്യത്തിന്റെ വിജയത്തിനായി രണ്ട് ദിശകളിലായി പ്രചാരണം നടത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി (Stalin Rahul Gandhi Tamil Nadu Campaign). സഖ്യകക്ഷികൾക്കിടയിൽ ഭിന്നതയുണ്ടെന്ന കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാഹുൽ...

‘സ്റ്റാലിൻ എൻ്റെ സഹോദരൻ, മോദിക്ക് നിയന്ത്രിക്കാൻ കഴിയില്ല, മോദിയെ നിയന്ത്രിക്കുന്നത് ട്രംപ്’: രാഹുൽ ഗാന്ധി | MK Stalin

ചെന്നൈ: തമിഴ്‌നാട്ടിലെ തിരഞ്ഞെടുപ്പ് റാലിയിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമായുള്ള ആത്മബന്ധം വ്യക്തമാക്കി രാഹുൽ ഗാന്ധി. സ്റ്റാലിനെ നിയന്ത്രിക്കാൻ മോദിക്ക് കഴിയില്ലെന്നും അതുകൊണ്ടാണ് അമിത് ഷായുടെ വാക്കുകേൾക്കുന്ന ഒരു എ.ഐ.എ.ഡി.എം.കെ മുഖ്യമന്ത്രിയെ തമിഴ്‌നാട്ടിൽ പ്രതിഷ്ഠിക്കാൻ ബിജെപി ശ്രമിക്കുന്നതെന്നും രാഹുൽ ആരോപിച്ചു.(MK Stalin is my brother, Modi cannot control him, says Rahul Gandhi) തന്റെ...

‘സ്റ്റാലിൻ നിഴൽ മുഖ്യമന്ത്രി’: ആഞ്ഞടിച്ച് അൻപുമണി രാംദാസ് | MK Stalin

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെതിരെ രൂക്ഷവിമർശനവുമായി ഡോ. അൻപുമണി രാംദാസ്. സ്റ്റാലിൻ വെറുമൊരു 'നിഴൽ മുഖ്യമന്ത്രി' മാത്രമാണെന്നും അദ്ദേഹത്തെ ഇരുട്ടത്ത് നിർത്തി നാല് മന്ത്രിമാർ ചേർന്നാണ് സംസ്ഥാനം ഭരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.(MK Stalin is a shadow CM, Anbumani Ramadoss lashes out) മുഖ്യമന്ത്രിയുടെ നിഷ്ക്രിയത്വം മുതലാക്കി ചില മന്ത്രിമാർ ഭരണം കൈപ്പിടിയിലൊതുക്കിയിരിക്കുകയാണെന്ന്...

മണ്ഡല പുനർനിർണ്ണയം: കറുത്ത വസ്ത്രം ധരിച്ച് ബില്ലിൻ്റെ പകർപ്പ് കത്തിച്ച് MK സ്റ്റാലിൻ, മുഖ്യമന്ത്രിയുടെ വസതിയിൽ കരിങ്കൊടി ഉയർത്തി | MK Stalin

ചെന്നൈ: കേന്ദ്ര സർക്കാരിന്റെ മണ്ഡലപുനർനിർണ്ണയ നീക്കത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച് ഡിഎംകെ. സംസ്ഥാന വ്യാപകമായി മൂന്ന് ദിവസത്തെ കരിങ്കൊടി പ്രതിഷേധത്തിന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ആഹ്വാനം ചെയ്തു. ഇതിന്റെ ഭാഗമായി തമിഴ്‌നാട്ടിലെ എല്ലാ വാർഡുകളിലും ബൂത്ത് തലത്തിലും കറുത്ത കൊടി ഉയർത്തും.(Constituency re-delimitation, MK Stalin wears black clothes, burns copy of bill) മണ്ഡലപുനർനിർണ്ണയ...
- Advertisement -spot_img

Latest News

സംസ്ഥാനത്ത് ചൊവ്വാഴ്ചയും അതിശക്തമായ മഴ തുടരും; 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് | Kerala rain alert 12 districts orange alert

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന 24 മണിക്കൂറിലും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (Kerala rain alert 12 districts orange alert). മഴ...
- Advertisement -spot_img