Description
Digital Voice of Kerala
Friday, April 17, 2026

Digital Voice of Kerala
Home⁠Tamil Nadu Election'സ്റ്റാലിൻ നിഴൽ മുഖ്യമന്ത്രി': ആഞ്ഞടിച്ച് അൻപുമണി രാംദാസ് | MK Stalin

‘സ്റ്റാലിൻ നിഴൽ മുഖ്യമന്ത്രി’: ആഞ്ഞടിച്ച് അൻപുമണി രാംദാസ് | MK Stalin

🎙️ Latest Podcast

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെതിരെ രൂക്ഷവിമർശനവുമായി ഡോ. അൻപുമണി രാംദാസ്. സ്റ്റാലിൻ വെറുമൊരു ‘നിഴൽ മുഖ്യമന്ത്രി’ മാത്രമാണെന്നും അദ്ദേഹത്തെ ഇരുട്ടത്ത് നിർത്തി നാല് മന്ത്രിമാർ ചേർന്നാണ് സംസ്ഥാനം ഭരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.(MK Stalin is a shadow CM, Anbumani Ramadoss lashes out)

മുഖ്യമന്ത്രിയുടെ നിഷ്ക്രിയത്വം മുതലാക്കി ചില മന്ത്രിമാർ ഭരണം കൈപ്പിടിയിലൊതുക്കിയിരിക്കുകയാണെന്ന് അൻപുമണി രാംദാസ് പറഞ്ഞു. തമിഴ്നാട് സ്ത്രീകൾക്ക് ഒട്ടും സുരക്ഷയില്ലാത്ത സംസ്ഥാനമായി മാറിയിരിക്കുന്നു. ജനക്ഷേമത്തേക്കാൾ ഉപരി പരസ്യപ്രചാരണങ്ങൾക്കും പിആർ വർക്കുകൾക്കുമാണ് സർക്കാർ പ്രാധാന്യം നൽകുന്നത്. ഇക്കുറി എഐഎഡിഎംകെ സഖ്യം അധികാരത്തിലെത്തുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

തമിഴ് സൂപ്പർ താരം വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തെയും അൻപുമണി രാംദാസ് തള്ളിക്കളഞ്ഞു. വിജയ്‌യുടെ തമിഴക വെട്രി കഴകത്തിന് വോട്ട് ലഭിക്കില്ല. അദ്ദേഹത്തോടൊപ്പമുള്ളത് ഏതൊരു നടനും ഒപ്പം കൂട്ടാൻ കഴിയുന്ന ആൾക്കൂട്ടം മാത്രമാണ്. ആൾക്കൂട്ടം ഒരിക്കലും വോട്ടായി മാറില്ല. തമിഴ്നാട്ടിൽ വിജയ് വലിയ പ്രതീക്ഷയല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.