Malayalam News

നിറത്തിന്റെ വേർതിരിവുകൾക്കെതിരെ ‘ഇരുനിറം’; മനോരമ മാക്സിൽ സ്ട്രീമിംഗ് ആരംഭിച്ചു | Iruniram Malayalam Movie

കൊച്ചി: കറുപ്പും വെളുപ്പും എന്ന നിറത്തിന്റെ പേരിൽ ഇന്നും സമൂഹത്തിൽ നിലനിൽക്കുന്ന വേർതിരിവുകളെ വരച്ചുകാട്ടുന്ന 'ഇരുനിറം' എന്ന ചിത്രം ഒടിടി പ്ലാറ്റ്‌ഫോമായ മനോരമ മാക്സിൽ റിലീസ് ചെയ്തു (Iruniram Malayalam Movie). വിഷ്ണു കെ. മോഹന്റെ രചനയിൽ ജിന്റോ തോമസ് സംവിധാനം ചെയ്ത ഈ ചിത്രം, ഏഴാം ക്ലാസുകാരിയായ അമ്പിളി എന്ന പെൺകുട്ടിയുടെ ജീവിതത്തിലൂടെയാണ്...

“ഭൂമിയെ സ്പർശിക്കുമ്പോൾ നിങ്ങൾ നിങ്ങളെത്തന്നെ തിരിച്ചറിയും”; ഭൗമദിനത്തിൽ ഹൃദ്യമായ സന്ദേശവുമായി ശില്പ ഷെട്ടി | Shilpa Shetty Earth Day

മുംബൈ: ലോക ഭൗമദിനത്തിൽ പ്രകൃതിയിലേക്ക് മടങ്ങാൻ ഏവർക്കും ആഹ്വാനം നൽകി ബോളിവുഡ് താരം ശില്പ ഷെട്ടി. തിരക്കേറിയ ജീവിതശൈലിക്കിടയിൽ മണ്ണുമായും പരിസ്ഥിതിയുമായും മാനസികമായി ഒന്നാകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചാണ് താരം തന്റെ ഇൻസ്റ്റാഗ്രാം കുറിപ്പിലൂടെ ഓർമ്മിപ്പിക്കുന്നത്. തന്റെ വീടിന്റെ മുറ്റത്തെ പുൽത്തകിടിയിലൂടെ നഗ്നപാദയായി നടക്കുന്ന വീഡിയോയ്ക്കൊപ്പമാണ് ശില്പ സന്ദേശം പങ്കുവെച്ചത്. "ഭൗമദിനത്തിലും മറ്റെല്ലാ ദിവസങ്ങളിലും നഗ്നപാദരായി മണ്ണിൽ നടന്ന് സ്വയം...

ശസ്ത്രക്രിയയ്ക്ക് ശേഷം ജീവിതത്തിലേക്ക്; മമ്മൂട്ടിക്കും കെയർ ആൻഡ് ഷെയറിനും നന്ദി പറഞ്ഞ് കണ്ണൻ സാഗർ | Kannan Sagar Actor

കൊച്ചി: ഹൃദയശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമത്തിൽ കഴിയുന്ന നടനും മിമിക്രി കലാകാരനുമായ കണ്ണൻ സാഗർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു (Kannan Sagar Actor). നടൻ മമ്മൂട്ടിയുടെ 'കെയർ ആൻഡ് ഷെയർ' ഫൗണ്ടേഷനും ആലുവ രാജഗിരി ആശുപത്രിയും സംയുക്തമായി നടപ്പിലാക്കുന്ന 'ഹൃദ്യം' പദ്ധതിയിലൂടെയായിരുന്നു താരത്തിന്റെ ശസ്ത്രക്രിയ. "വേദനയുടെയും ഏകാന്തതയുടെയും ലോകത്ത് കൂടെയുണ്ടായ ഭാര്യ ഇല്ലായിരുന്നെങ്കിൽ ഞാൻ...

സമാധാന ചർച്ചക്കില്ല ; ഇറാൻ സംഘം മസ്കറ്റിലേക്ക്; യുഎസ് പ്രതിനിധികളുടെ പാക് സന്ദർശനം ട്രംപ് റദ്ദാക്കി | Iran US Peace Talks

ഇസ്ലാമാബാദ്: സമാധാന ചർച്ചകൾക്കായി പാകിസ്താനിലെത്തിയ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും സംഘവും മടങ്ങിയതിന് പിന്നാലെ, യുഎസ് പ്രതിനിധികളുടെ സന്ദർശനം പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് റദ്ദാക്കി (Iran US Peace Talks). സ്റ്റീവ് വിറ്റ്‌കോഫ്, ജാരഡ് കുഷ്‌നർ എന്നിവരുടെ യാത്ര റദ്ദാക്കിയ വിവരം ഫോക്സ് ന്യൂസാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ഇസ്ലാമാബാദ് കേന്ദ്രീകരിച്ച് നടപ്പിലാക്കാൻ...

കൈക്കൂലിപ്പണം എലി തിന്നു; ഉദ്യോഗസ്ഥയ്ക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു | Rats Ate Bribe Money

ന്യൂഡൽഹി: അഴിമതിക്കേസിൽ തൊണ്ടിമുതലായി പിടിച്ചെടുത്ത പണം എലി തിന്നുവെന്ന പ്രോസിക്യൂഷൻ വാദത്തിന് പിന്നാലെ, ബിഹാർ സ്വദേശിനിയായ സർക്കാർ ഉദ്യോഗസ്ഥയ്ക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു (Rats Ate Bribe Money). ബിഹാറിലെ ശിശുവികസന പദ്ധതി വകുപ്പ് ഉദ്യോഗസ്ഥയായ അരുണ കുമാരിക്കാണ് ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് ജാമ്യം നൽകിയത്. 10,000 രൂപ...

കോഴിക്കോട് ജില്ലയിൽ രണ്ട് പേർക്ക് പാമ്പ് കടിയേറ്റു; വീട്ടുമുറ്റത്ത് വെച്ച് കടിയേറ്റത് യുവതിക്കും യുവാവിനും | Kozhikode Snake Bite

കോഴിക്കോട്: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പാമ്പ് കടിയേൽക്കുന്ന സംഭവങ്ങൾ വർധിക്കുന്നു (Kozhikode Snake Bite). താമരശ്ശേരിയിലും ഉള്ള്യേരിയിലും വീട്ടുമുറ്റത്ത് വെച്ചാണ് രണ്ട് പേർക്ക് പാമ്പ് കടിയേറ്റത്. കടിയേറ്റ ഇരുവരേയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താമരശ്ശേരി, ചെമ്പ്ര പുലിയാറക്കുന്ന് സ്വദേശിനി ശില്പ (20)യ്ക്കാണ് പാമ്പ് കടിയേറ്റത്. ശനിയാഴ്ച വൈകുന്നേരം വീട്ടുമുറ്റത്ത് കൈ കഴുകാനായി ഇറങ്ങിയപ്പോൾ...

പോലീസ് പരിശോധനയ്ക്കിടെ യുവാവ് രാസലഹരി വിഴുങ്ങി; നില ഗുരുതരം; കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി | Muvattupuzha Drug Bust

മൂവാറ്റുപുഴ: പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കൈവശമുണ്ടായിരുന്ന രാസലഹരി വിഴുങ്ങിയ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു (Muvattupuzha Drug Bust). തൊടുപുഴ സ്വദേശിയായ തൈപ്പറമ്പിൽ ടോണി സാബു (23) ആണ് ലഹരിമരുന്ന് വിഴുങ്ങിയത്. മൂവാറ്റുപുഴയിൽ പോലീസ് നടത്തിയ പതിവ് പരിശോധനയ്ക്കിടെയായിരുന്നു സംഭവം. മൂവാറ്റുപുഴ പോലീസ് സംഘം സംശയകരമായ സാഹചര്യത്തിൽ ടോണിയെ തടഞ്ഞുനിർത്തി പരിശോധിക്കാൻ ശ്രമിച്ചു. പോലീസിനെ കണ്ടതോടെ...

പിറവത്ത് എംഡിഎംഎയുമായി ജാർഖണ്ഡ് സ്വദേശിനി പിടിയിൽ; കൊല്ലത്ത് കഞ്ചാവ് ചെടി വളർത്തിയ യുവാവ് അറസ്റ്റിൽ | Piravom MDMA Bust

കൊച്ചി/കൊല്ലം: സംസ്ഥാനത്ത് എക്സൈസ് നടത്തിയ പരിശോധനകളിൽ മയക്കുമരുന്നുമായി രണ്ടുപേർ പിടിയിലായി (Piravom MDMA Bust). പിറവത്ത് മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവതിയെ പിടികൂടിയപ്പോൾ, കൊല്ലത്ത് വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി വളർത്തിയ യുവാവാണ് അറസ്റ്റിലായത്. പിറവം ചെട്ടിക്കണ്ടം ഭാഗത്ത് എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ വിജയരശ്മി.വി യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ജാർഖണ്ഡ് സ്വദേശിനി മഹ്തോ മുണ്ട...

ഹർഭജൻ സിംഗിന്റെ വീടിന് മുന്നിൽ എഎപി പ്രതിഷേധം; മതിലിൽ ‘ചതിയൻ’ എന്നെഴുതി; എംപിമാരുടെ കൂടുമാറ്റം പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നു | Harbhajan Singh BJP

ജലന്ധർ: എഎപി വിട്ട് ബിജെപിയിലേക്ക് ചേക്കേറാൻ തീരുമാനിച്ച ഹർഭജൻ സിംഗിന്റെ വസതിക്ക് മുന്നിൽ കരിങ്കൊടി പ്രതിഷേധവുമായി എഎപി പ്രവർത്തകർ (Harbhajan Singh BJP). ശനിയാഴ്ച ഹർഭജന്റെ ജലന്ധറിലെ വീടിന് മുന്നിൽ തടിച്ചുകൂടിയ നൂറുകണക്കിന് പ്രവർത്തകർ കണ്ണിൽ കറുത്ത തുണി കെട്ടി പ്രതിഷേധിച്ചു. എംപിയുടെ വീടിന്റെ മതിലുകളിൽ 'ഗദ്ദർ' (ചതിയൻ) എന്ന് കറുത്ത പെയിന്റ് ഉപയോഗിച്ച്...

മാലിയിൽ വ്യാപക ഭീകരാക്രമണം: വിമാനത്താവളം അടച്ചു; സൈനിക കേന്ദ്രങ്ങൾക്കുനേരെ വെടിവെയ്പ്പും സ്‌ഫോടനവും | Mali Terror Attack

ബമാകോ: പശ്ചിമ ആഫ്രിക്കൻ രാജ്യമായ മാലിയിൽ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് വൻ ഭീകരാക്രമണം (Mali Terror Attack). തലസ്ഥാനമായ ബമാകോയിലെ കാറ്റി (Kati) വിമാനത്താവളത്തിന് സമീപമുള്ള സൈനിക ക്യാമ്പിന് നേരെ ശനിയാഴ്ച പുലർച്ചെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തെത്തുടർന്ന് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വിമാനത്താവളം താൽക്കാലികമായി അടയ്ക്കുകയും എല്ലാ വിമാന സർവീസുകളും റദ്ദാക്കുകയും ചെയ്തു. പുലർച്ചെയോടെ വിമാനത്താവളത്തിന് സമീപം...
- Advertisement -spot_img

Latest News

CJPക്ക് പിന്തുണയുമായി കോൺഗ്രസ്: പ്രക്ഷോഭകരോടൊപ്പം സമരം ചെയ്ത് രാഹുലും പ്രിയങ്കയും VD സതീശനും KCയുമടക്കമുള്ള നേതാക്കൾ, പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് | CJP protest Jantar Mantar

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടും കോക്ക്റോച്ച് ജനതാ പാർട്ടി ഡൽഹി ജന്തർ മന്തറിൽ നടത്തുന്ന 'സംസദ് ചലോ' പ്രക്ഷോഭത്തിന്...
- Advertisement -spot_img