HomeSportsഅനുജൻ ആശിർവാദിന്റെ മിന്നും സെഞ്ച്വറി; അഭിമാനത്തോടെ ഏട്ടൻ വൈഭവ് സൂര്യവംശി |...

അനുജൻ ആശിർവാദിന്റെ മിന്നും സെഞ്ച്വറി; അഭിമാനത്തോടെ ഏട്ടൻ വൈഭവ് സൂര്യവംശി | Vaibhav Sooryavanshi’s Brother Smashes Century

ബിഹാർ: ഇന്ത്യൻ ക്രിക്കറ്റിലെ അത്ഭുതബാലൻ വൈഭവ് സൂര്യവംശിയുടെ അനുജൻ ആശിർവാദും കളിക്കളത്തിൽ ചരിത്രം കുറിക്കുന്നു. സമാസ്തിപൂരിലെ ക്രിക്കറ്റ് അക്കാദമി താജ്പൂരിന് വേണ്ടി കളിച്ച 10 വയസ്സുകാരനായ ആശിർവാദ്, പ്രാദേശിക മത്സരത്തിൽ 87 പന്തിൽ നിന്നാണ് 103 റൺസ് അടിച്ചുകൂട്ടിയത് (Vaibhav Sooryavanshi’s Brother Smashes Century). 20 ബൗണ്ടറികളും ഒരു സിക്സറും ഉൾപ്പെട്ടതാണ് ആശിർവാദിന്റെ തകർപ്പൻ ഇന്നിംഗ്സ്. ഏട്ടൻ വൈഭവ് സൂര്യവംശിയുടെ പാത പിന്തുടർന്നുള്ള അനുജന്റെ ഈ നേട്ടം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. ശ്രീലങ്കയിൽ നടക്കുന്ന ത്രിരാഷ്ട്ര പരമ്പരയിൽ ഇന്ത്യ എ ടീമിനായി കളിക്കുന്ന വൈഭവ്, തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ അനിയന്റെ ഈ നേട്ടത്തിൽ അഭിമാനം പ്രകടിപ്പിച്ചു.

15 വയസ്സുകാരനായ വൈഭവ് സൂര്യവംശി, ഇതിനകം തന്നെ ലോക ക്രിക്കറ്റിൽ വലിയ ശ്രദ്ധ നേടിക്കഴിഞ്ഞു. 36 വർഷം പഴക്കമുള്ള സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് മറികടന്നാണ് ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരമായി വൈഭവ് ദേശീയ ടീമിലെത്തിയത്. അയർലൻഡിനും ഇംഗ്ലണ്ടിനുമെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലും വൈഭവ് ഇടംപിടിച്ചിട്ടുണ്ട്. ഐപിഎൽ 2026-ൽ രാജസ്ഥാൻ റോയൽസിനായി തകർപ്പൻ പ്രകടനമാണ് താരം കാഴ്ചവെച്ചത്. 16 മത്സരങ്ങളിൽ നിന്ന് 776 റൺസ് നേടിയ വൈഭവ്, ഓറഞ്ച് ക്യാപ്പും മോസ്റ്റ് വാല്യുബിൾ പ്ലെയർ പുരസ്കാരവും സ്വന്തമാക്കിയിരുന്നു. വൈഭവിനെപ്പോലെ തന്നെ ക്രിക്കറ്റിലെ വമ്പൻ പ്രതീക്ഷയാണ് പത്ത് വയസ്സുകാരനായ ആശിർവാദും എന്ന് ഈ പ്രകടനത്തിലൂടെ വ്യക്തമാകുന്നു.

Summary: Vaibhav Sooryavanshi’s 10-year-old brother, Aashirwad, made headlines by smashing a century (103 off 87 balls) in a local match in Bihar for Cricket Academy Tajpur. The young talent’s performance has been widely celebrated, with Vaibhav, currently playing in Sri Lanka for the India A Tri-Nation Series, sharing his pride on social media.

WhatsApp Channel Banner

Latest updates

CJP പ്രക്ഷോഭകരുടെ പാസ്‌പോർട്ട് റദ്ദാക്കുമോ?: പ്രതികരണവുമായി ഡൽഹി പോലീസ്...

ന്യൂഡൽഹി: ഡൽഹി ജന്തർ മന്തറിൽ കോക്ക്റോച്ച് ജനതാ പാർട്ടി (CJP) നടത്തുന്ന സമരത്തിനിടെ അക്രമസംഭവങ്ങളിൽ ഏർപ്പെട്ടവരുടെ പാസ്‌പോർട്ടുകൾ റദ്ദാക്കാൻ പോലീസ് നീക്കം നടത്തുന്നുവെന്ന വാദങ്ങൾ തള്ളി ഡൽഹി പോലീസ്. പ്രചരിക്കുന്ന വാർത്തകൾ തെറ്റിദ്ധരിപ്പിക്കുന്നതും...

ഇന്ത്യ മുതൽ സൗത്ത് കൊറിയ വരെ 10,000 കി.മീ...

ന്യൂഡൽഹി: ഉത്തര ഇന്ത്യയിൽ തുടങ്ങി ഹിമാലയൻ നിരകളും ചൈനയും കടന്ന് തെക്കൻ കൊറിയ വരെ നീണ്ടുനിൽക്കുന്ന 7,000 മുതൽ 10,000 കിലോമീറ്റർ വരെ നീളമുള്ള കൂറ്റൻ മഴമേഘങ്ങളുടെ നിര ഉപഗ്രഹ ചിത്രങ്ങളിൽ തെളിഞ്ഞു....

ജന്തർ മന്തറിലെ CJP പ്രക്ഷോഭം: വിദ്യാർത്ഥികൾ വിട്ടുനിൽക്കണമെന്ന് JNU;...

ന്യൂഡൽഹി: ഡൽഹി ജന്തർ മന്തറിൽ നടക്കുന്ന നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെയുള്ള പ്രക്ഷോഭങ്ങളിൽ നിന്ന് തങ്ങളുടെ വിദ്യാർത്ഥികളും അധ്യാപകരും മറ്റ് ജീവനക്കാരും വിട്ടുനിൽക്കണമെന്ന് ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി. പ്രക്ഷോഭങ്ങളിൽ പങ്കെടുക്കുന്നതിനും സോഷ്യൽ മീഡിയയിൽ ഉത്തരവാദിത്തമില്ലാത്ത...

രക്ഷാപ്രവർത്തന കേസ് അട്ടിമറിയിൽ MR അജിത് കുമാറിന് പങ്ക്:...

തിരുവനന്തപുരം: ആലപ്പുഴയിലെ 'രക്ഷാപ്രവർത്തന' കേസ് അട്ടിമറിക്കാൻ ശ്രമിച്ച സംഭവത്തിൽ എ.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തുകൊണ്ടുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങി. കേസ് അട്ടിമറിച്ചതിൽ അജിത് കുമാറിന് നേരിട്ട് പങ്കുണ്ടെന്ന് സസ്പെൻഷൻ ഉത്തരവിൽ...

ലോകകപ്പ് കിരീടജേതാവ് നിക്കോളാസ് ഒട്ടമെൻഡി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന്...

ബ്യൂണസ് അയേഴ്സ്: അർജന്റീനയുടെ ഇതിഹാസ പ്രതിരോധതാരമായ നിക്കോളാസ് ഒട്ടമെൻഡി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. 17 വർഷം നീണ്ട ദേശീയ ടീം കരിയറിന് വിരാമമിടുന്ന താരം, 2022 ഫിഫ ലോകകപ്പും രണ്ട്...

DON'T MISS

₹99 കൊടുത്താൽ മാത്രമേ ഇരിക്കാനാകൂ?; ബെംഗളൂരു കഫേയുടെ ‘വർക്ക്‌സ്‌പേസ്...

മണിക്കൂറിന് 99 രൂപ വർക്ക്‌സ്‌പേസ് ചാർജ് ഏർപ്പെടുത്തിയ ബെംഗളൂരുവിലെ ഒരു കഫേയുടെ നടപടി സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചു. ജനപ്രിയ പ്രദേശമായ ഇന്ദിരാനഗറിലെ ഒരു കഫേയിൽ സ്ഥാപിച്ചിരിക്കുന്ന 'Workspace Rental Charges: Rs...

ഓഫീസിനുള്ളിൽ സ്കൂട്ടറോടിച്ച് നോബ്രോക്കർ സിഇഒ; ജീവനക്കാരുടെ വിജയാഘോഷം വൈറലാകുന്നു...

കമ്പനിയുടെ മികച്ച പ്രകടനവും പാക്കേഴ്സ് ആൻഡ് മൂവേഴ്സ് ടീമിന്റെ വിജയവും ആഘോഷിക്കുന്നതിനായി വ്യത്യസ്തമായ വഴിതിരഞ്ഞെടുത്ത് നോബ്രോക്കർ സ്ഥാപകനും സിഇഒയുമായ അമിത് കുമാർ അഗർവാൾ (NoBroker CEO Rides Scooty In Office). ഓഫീസിനുള്ളിൽ...

“അയാൾ എന്റെ ഡ്രൈവറല്ല, സഹപ്രവർത്തകനാണ്”; 4.25 ലക്ഷം ചെലവിട്ട്...

സമൂഹത്തിൽ മാതൃകയാക്കാവുന്ന ഹൃദയസ്പർശിയായ ഒരു സംഭവത്തിൽ, തന്റെ കൂടെ 15 വർഷമായി ജോലി ചെയ്യുന്ന ഡ്രൈവറുടെ ബൈപാസ് സർജറിക്കായി 4.25 ലക്ഷം രൂപ ചെലവ് വഹിച്ച് മുതലാളി. പ്രമുഖ കാർഡിയാക് സർജൻ ഡോ....

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....