HomeSportsപിഎസ്എല്ലിൽ ചിരി പടർത്തി ഫർഹാൻ യൂസഫിന്റെ റൺ ഔട്ട് ശ്രമം; വീഡിയോ...

പിഎസ്എല്ലിൽ ചിരി പടർത്തി ഫർഹാൻ യൂസഫിന്റെ റൺ ഔട്ട് ശ്രമം; വീഡിയോ വൈറൽ | Farhan Yousaf Run Out PSL

 

കറാച്ചി: പാകിസ്ഥാൻ സൂപ്പർ ലീഗിൽ പെഷവാർ സൽമി – ക്വറ്റ ഗ്ലാഡിയേറ്റേഴ്സ് പോരാട്ടത്തിനിടെ ഫീൽഡർ ഫർഹാൻ യൂസഫിന്റെ വിചിത്രമായ റൺ ഔട്ട് ശ്രമം സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നു (Farhan Yousaf Run Out PSL). ബുധനാഴ്ച നടന്ന മത്സരത്തിന്റെ അവസാന ഓവറിലായിരുന്നു സംഭവം.

ക്വറ്റയുടെ ഇന്നിംഗ്സിലെ അവസാന ഓവറിൽ ഫ്രീ ഹിറ്റ് ഡെലിവറിയിലാണ് നാടകീയമായ രംഗങ്ങൾ അരങ്ങേറിയത്. സ്ട്രൈക്കിലുണ്ടായിരുന്ന അബ്രാർ അഹമ്മദ് സിംഗിളിനായി ശ്രമിച്ചെങ്കിലും ഫീൽഡറുടെ പക്കലേക്ക് പന്ത് പോകുന്നത് കണ്ട് പാതിവഴിയിലെത്തിയ ഉസ്മാൻ താരിക്കിനെ തിരിച്ചയച്ചു. ഈ സമയം പന്ത് കൈക്കലാക്കിയ ഫർഹാൻ യൂസഫ് ആദ്യം സ്ട്രൈക്കേഴ്സ് എൻഡിലേക്ക് ഓടിവന്നെങ്കിലും പെട്ടെന്ന് ദിശ മാറി നോൺ-സ്ട്രൈക്കേഴ്സ് എൻഡിലേക്ക് പന്തെറിയുകയായിരുന്നു. എന്നാൽ ഫർഹാന്റെ ത്രോ സ്റ്റമ്പിൽ കൊള്ളാതെ പോയതോടെ ക്രീസിന് വളരെ അകലെയായിരുന്ന ഉസ്മാൻ താരിക്ക് അത്ഭുതകരമായി രക്ഷപ്പെട്ടു.

യൂസഫിന്റെ ഈ ‘കോമഡി ഓഫ് എറേഴ്സ്’ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. പിഎസ്എല്ലിന്റെ നിലവാരത്തെ ചോദ്യം ചെയ്തുകൊണ്ട് നിരവധി ആരാധകരാണ് ഇതിന് താഴെ കമന്റുകളുമായെത്തിയത്. മത്സരത്തിൽ ക്വറ്റ ഗ്ലാഡിയേറ്റേഴ്സിനെ എട്ട് വിക്കറ്റിന് തോൽപ്പിച്ച് പെഷവാർ സൽമി തുടർച്ചയായ അഞ്ചാം വിജയം സ്വന്തമാക്കി. ക്യാപ്റ്റൻ ബാബർ അസമിന്റെ തകർപ്പൻ ബാറ്റിംഗാണ് (51 പന്തിൽ 71*) പെഷവാറിന് ജയം എളുപ്പമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ക്വറ്റയെ 154 റൺസിന് പുറത്താക്കിയ പെഷവാർ 9 പന്തുകൾ ബാക്കിനിൽക്കെ ലക്ഷ്യം കണ്ടു.

Summary: A bizarre run-out attempt by Peshawar Zalmi’s Farhan Yousaf during a PSL match against Quetta Gladiators has gone viral. In the final over, after a mix-up between batters, Yousaf collected the ball and ran toward the striker’s end but suddenly threw it toward the non-striker’s end. His throw missed the stumps, allowing Usman Tariq to survive. Despite the comedy of errors, Peshawar Zalmi secured an eight-wicket win, led by captain Babar Azam’s unbeaten 71, marking their fifth consecutive victory in the tournament.

 

Clickable Info Box