HomeNational'ഒരു അനീതിയും കാണിക്കില്ല, സംസ്ഥാനങ്ങളുടെ അനുപാതം അതേ രീതിയിൽ തുടരും, എനിക്ക്...

‘ഒരു അനീതിയും കാണിക്കില്ല, സംസ്ഥാനങ്ങളുടെ അനുപാതം അതേ രീതിയിൽ തുടരും, എനിക്ക് ക്രെഡിറ്റ് വേണ്ട, വനിതകളെ ഇനിയും കാത്തുനിർത്തിക്കില്ല’: പ്രധാനമന്ത്രി | PM Modi

ന്യൂഡൽഹി: വനിതാ സംവരണ ബില്ലിന്റെ ഭാഗമായുള്ള മണ്ഡല പുനർനിർണ്ണയം ഒരു സംസ്ഥാനത്തിനും ദോഷമുണ്ടാക്കില്ലെന്ന് ലോക്‌സഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. വടക്കേ ഇന്ത്യയെന്നും തെക്കേ ഇന്ത്യയെന്നും രാജ്യത്തെ വിഭജിച്ച് കാണുന്നത് അനുവദിക്കില്ലെന്നും സഭയിലെ അംഗങ്ങളുടെ അനുപാതം നിലവിലുള്ള രീതിയിൽ തന്നെ തുടരുമെന്നും പ്രധാനമന്ത്രി ഉറപ്പുനൽകി.(No injustice will be done, the ratio of states will remain the same, says PM Modi )

മണ്ഡല പുനർനിർണ്ണയത്തിൽ ഒരു സംസ്ഥാനത്തോടും അനീതി കാണിക്കില്ല. ഇക്കാര്യത്തിൽ എന്ത് ഗ്യാരന്റി വേണമെങ്കിലും നൽകാൻ സർക്കാർ തയ്യാറാണ്. വിഘടിത കാഴ്ചപ്പാടോടെ ബില്ലിനെതിരെ കള്ളപ്രചാരണം നടത്തുന്നവർ സ്ത്രീകളുടെ അവകാശങ്ങളെ തടയുകയാണ്. ഈ ബില്ലിന്റെ ക്രെഡിറ്റ് എനിക്ക് വേണ്ട. നാളെ ബില്ല് പാസായാൽ അതിന്റെ ക്രെഡിറ്റ് മുഴുവൻ പ്രതിപക്ഷത്തിന് നൽകിക്കോളൂ, പ്രധാനമന്ത്രി പറഞ്ഞു. രാഷ്ട്രീയ സ്വാർത്ഥതയോടെയല്ല, മറിച്ച് ജനാധിപത്യത്തോടുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ് സർക്കാർ നീങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഈ ബില്ല് തടസ്സപ്പെട്ടു കിടക്കുകയാണ്. സ്ത്രീകളെ മാറ്റിനിർത്തിയ പാപത്തിൽ നിന്ന് മുക്തി നേടാനുള്ള അവസരമാണിതെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. ബില്ലിനെ രാഷ്ട്രീയ കാരണങ്ങളാൽ എതിർക്കുന്നവർക്ക് രാജ്യത്തെ സ്ത്രീകൾ മാപ്പ് നൽകില്ലെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി. പഞ്ചായത്തുകളിൽ സംവരണം അനുവദിച്ചവർ തന്നെ പാർലമെന്റിൽ അതിനെ എതിർക്കുന്നത് സ്വന്തം സ്ഥാനം നഷ്ടപ്പെടുമോ എന്ന ഭയം മൂലമാണ്.

അതിപിന്നാക്ക വിഭാഗത്തിൽപ്പെട്ട താൻ ഇന്ന് ഈ സ്ഥാനത്ത് എത്തിയത് ഭരണഘടനയുടെ ശക്തികൊണ്ടാണ്. അതുകൊണ്ട് വനിതകൾക്ക് അവരുടെ അവകാശം ലഭിക്കാനായി എല്ലാ എംപിമാരോടും അപേക്ഷിക്കുകയാണ് എന്ന് മോദി കൂട്ടിച്ചേർത്തു. 2024-ൽ ഇത് നടപ്പിലാക്കാൻ സമയമില്ലായിരുന്നു. എന്നാൽ 2029-ലെങ്കിലും വനിതാ സംവരണം യാഥാർത്ഥ്യമാക്കാൻ എല്ലാവരും ഒറ്റക്കെട്ടായി സഹകരിക്കണമെന്ന് മോദി ആവശ്യപ്പെട്ടു. വികസനത്തിലേക്ക് രാജ്യത്തെ നയിക്കാൻ കഴിവുള്ള വനിതകളെ ഇനിയും കാത്തുനിർത്താൻ ആവില്ല. രാഷ്ട്രീയ കണ്ണിലൂടെ നോക്കാതെ, ഒരേ മനസ്സോടെ സ്ത്രീകളെ ശാക്തീകരിക്കാൻ എല്ലാ പാർട്ടികളും മുന്നോട്ടുവരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

WhatsApp Channel Banner

Latest updates

ശബരിമല നെയ്യ് ക്രമക്കേട്: പ്രത്യേക അന്വേഷണ സംഘത്തിൻ്റെ തലവനായി...

കൊച്ചി: ഏറെ വിവാദമായ ശബരിമല നെയ്യ് ക്രമക്കേടിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനായി എസ്‌.പി എം.ജെ. സോജനെ നിയമിച്ചു. ഡിവൈ.എസ്.പി സി.എസ്. ഹരിയാണ് കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥൻ.(Sabarimala Ghee Scam, SP MJ...

DR കോംഗോയിൽ എബോള പടർന്നുപിടിക്കുന്നു: മരണം 1,700 കടന്നു;...

കോംഗോ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ എബോള വെയറസ് ബാധയെ തുടർന്ന് മരണപ്പെട്ടവരുടെ എണ്ണം 1,700 കടന്നു. മേയ് 15-ന് രോഗബാധ ഔദ്യോഗികമായി സ്ഥിരീകരിച്ചതിനു ശേഷം ഇതുവരെ റിപ്പോർട്ട് ചെയ്ത 3,802 കേ...

‘സമരം ആത്മഹത്യാപരം, കുറഞ്ഞത് വെള്ളമെങ്കിലും കുടിച്ച് പോരാട്ടം തുടരൂ’:...

റാഞ്ചി: ജാർഖണ്ഡിലെ പി.എസ്.സി, എസ്.എസ്.സി പരീക്ഷാ ക്രമക്കേടുകൾക്കെതിരെ സമരം നടത്തുന്ന വിദ്യാർത്ഥി നേതാവ് ദേവേന്ദ്ര നാഥ് മഹാതോ നാല് ദിവസമായി തുടർന്നുപോന്ന നിരാഹാര സമരം അവസാനിപ്പിച്ചു. പ്രമുഖ സാമൂഹിക-പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്‌ചുക്...

മണ്ഡല പുനർനിർണ്ണയ, വനിതാ സംവരണ ഭേദഗതി ബിൽ: 3...

ന്യൂഡൽഹി: മണ്ഡല പുനർനിർണ്ണയ, വനിതാ സംവരണ ഭേദഗതി ബിൽ ചർച്ച ചെയ്യുന്നതിനായി ഈ മാസം 17, 18, 19 തീയതികളിൽ പ്രത്യേക പാർലമെന്റ് സമ്മേളനം ചേരാൻ പ്രതിപക്ഷത്തിന് നിർദ്ദേശം നൽകി കേന്ദ്ര സർക്കാർ....

ഫരീദാബാദിൽ അധ്യാപികയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം: കൃത്യം നടത്തിയത് 2...

ഫരീദാബാദ്: ഹരിയാനയിലെ ഫരീദാബാദിൽ സ്വകാര്യ സ്‌കൂൾ അധ്യാപികയായ സന്ധ്യ ശർമ്മയെ (28) ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ കേസിൽ നിർണ്ണായക വെളിപ്പെടുത്തലുമായി പോലീസ്. കേസിൽ അറസ്റ്റിലായ ഇരുപത്തൊന്നുകാരൻ അമിത് രണ്ട് മാസത്തോളം മുൻകൂട്ടി ആസൂത്രണം ചെയ്താണ്...

DON'T MISS

ബൈക്കിൽ ആശുപത്രിക്ക് മുന്നിൽ വച്ച് പ്രസവം!: അമ്മയും കുഞ്ഞും...

ഹനോയി: എട്ടു മാസം ഗർഭിണിയായ 25-കാരി ബൈക്കിൽ ആശുപത്രിക്ക് മുന്നിൽ വച്ച് പ്രസവിച്ചു. വിയറ്റ്‌നാമിലാണ് സംഭവം നടന്നത്. ഓഗസ്റ്റ് 3-ന് വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഭർത്താവിനൊപ്പം ബൈക്കിൽ ആശുപത്രിയിലേക്ക് തിരിക്കുകയായിരുന്നു യുവതി.(Pregnant woman...

പഠിക്കാനെന്ന് പറഞ്ഞ് ഫോൺ വാങ്ങി: ‘റോബ്ലോക്സ്’ ഗെയിമിൽ എട്ടാം...

ന്യൂഡൽഹി: പഠിക്കാനെന്ന വ്യാജേന പിതാവിന്റെ മൊബൈൽ ഫോൺ വാങ്ങിയ എട്ടാം ക്ലാസുകാരൻ 'റോബ്ലോക്സ്' എന്ന ജനപ്രിയ ഓൺലൈൻ ഗെയിമിനായി ചെലവഴിച്ചത് 42,000 രൂപ. ഇൻ-ഗെയിം വിർച്വൽ കറൻസിയായ 'റോബക്സ്' വാങ്ങാനാണ് കുട്ടി തുക...

80-ാം വയസ്സിൽ ആദ്യമായി കടൽ കണ്ട അച്ഛൻ; ജീവിതകാലത്തെ...

ന്യൂഡൽഹി: ജീവിതത്തിന്റെ തിരക്കുകൾക്കും കുടുംബ ഉത്തരവാദിത്വങ്ങൾക്കുമിടയിൽ പല ആഗ്രഹങ്ങളും മനസ്സിൽ ഒതുക്കിവെക്കുന്നവരുണ്ട്. ചില സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഒരു ജീവിതകാലം തന്നെ കാത്തിരിക്കേണ്ടിവരും. 80-ാം വയസ്സിൽ ആദ്യമായി കടൽ കാണാനുള്ള പിതാവിന്റെ ആഗ്രഹം സഫലമാക്കിയ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...