HomePoliticsകോൺഗ്രസിന്റെ 31 സ്ഥാനാർത്ഥികൾക്ക് സ്ക്രീനിംഗ് കമ്മിറ്റിയുടെ അംഗീകാരം; എം.പിമാർക്ക് സീറ്റില്ല

കോൺഗ്രസിന്റെ 31 സ്ഥാനാർത്ഥികൾക്ക് സ്ക്രീനിംഗ് കമ്മിറ്റിയുടെ അംഗീകാരം; എം.പിമാർക്ക് സീറ്റില്ല

ന്യൂഡൽഹി/തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയ്ക്ക് സ്ക്രീനിംഗ് കമ്മിറ്റി അംഗീകാരം നൽകി (Congress candidate list Kerala 2026). 31 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് സ്ക്രീനിംഗ് കമ്മിറ്റി അധ്യക്ഷൻ മധുസൂദനൻ മിസ്ത്രിയുടെ നേതൃത്വത്തിൽ നടന്ന യോഗം ശരിവെച്ചത്. സിറ്റിംഗ് എം.എൽ.എമാരിൽ മൂന്ന് പേരൊഴികെ എല്ലാവർക്കും അതാത് മണ്ഡലങ്ങളിൽ തന്നെ അവസരം നൽകാൻ തീരുമാനമായി.

പട്ടികയിലെ പ്രധാന മാറ്റങ്ങൾ
ലൈംഗിക പീഡന ആരോപണത്തെത്തുടർന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കിയ സാഹചര്യത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെ പട്ടികയിൽ നിന്ന് ഒഴിവാക്കിയതായാണ് റിപ്പോർട്ട്. ഇവിടെ പുതിയ സ്ഥാനാർത്ഥിയെ പരിഗണിക്കും. അതേസമയം , മത്സരിക്കാനില്ലെന്ന് സ്വയം അറിയിച്ചതിനെത്തുടർന്ന് സിറ്റിംഗ് എം.എൽ.എ കെ. ബാബുവിനെ പട്ടികയിൽ നിന്നും ഒഴിവാക്കി. എന്നാൽ ,എൽദോസ് കുന്നപ്പിള്ളിക്കെതിരായ കേസിന്റെ വിശദാംശങ്ങൾ സ്ക്രീനിംഗ് കമ്മിറ്റി വീണ്ടും പരിശോധിക്കുമെന്നാണ് റിപ്പോർട്ട്. ഇതിനുശേഷമേ അന്തിമ തീരുമാനമുണ്ടാകൂ.

കെ. സുധാകരൻ ഉൾപ്പെടെയുള്ള ചില എം.പിമാർ നിയമസഭയിലേക്ക് മത്സരിക്കാൻ താല്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും, നിലവിൽ ആരെയും പരിഗണിക്കേണ്ടതില്ലെന്നാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം. തിരഞ്ഞെടുപ്പ് കമ്മീഷൻ തീയതി പ്രഖ്യാപിച്ചാലുടൻ പട്ടിക ഔദ്യോഗികമായി പുറത്തിറക്കുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു.

സീറ്റ് ഉറപ്പിച്ച പ്രമുഖർ
പ്രതിപക്ഷ നേതാക്കളായ വി.ഡി. സതീശൻ (പറവൂർ), രമേശ് ചെന്നിത്തല (ഹരിപ്പാട്). സിറ്റിംഗ് എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ (കോട്ടയം), ചാണ്ടി ഉമ്മൻ (പുതുപ്പള്ളി), മാത്യു കുഴൽനാടൻ (മൂവാറ്റുപുഴ), ഉമ തോമസ് (തൃക്കാക്കര), അൻവർ സാദത്ത് (ആലുവ), റോജി എം. ജോൺ (അങ്കമാലി) തുടങ്ങിയവർ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.

പുതിയ മുഖങ്ങളും തിരിച്ചുവരവും
അതേസമയം , വട്ടിയൂർക്കാവിൽ കെ. മുരളീധരൻ, തൃത്താലയിൽ വി.ടി. ബൽറാം, പത്തനാപുരത്ത് ജ്യോതികുമാർ ചാമക്കാല എന്നിവരും പട്ടികയിലുണ്ട്. കണ്ണൂർ ജില്ലയിലെ ഇരിക്കൂർ, പേരാവൂർ മണ്ഡലങ്ങളിലും വയനാട്ടിലെ കൽപ്പറ്റ, സുൽത്താൻ ബത്തേരി മണ്ഡലങ്ങളിലും സിറ്റിംഗ് എം.എൽ.എമാർ തന്നെ പോരാട്ടത്തിനിറങ്ങും. സ്ഥാനാർത്ഥി പട്ടികയിൽ യുവാക്കൾക്കും പരിചയസമ്പന്നർക്കും തുല്യ പ്രാധാന്യം നൽകാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്.

WhatsApp Channel Banner

Latest updates

88 കോടിയുടെ നിക്ഷേപ തട്ടിപ്പ്: ഒളിവിലായിരുന്ന പ്രതി വിശാഖ...

ന്യൂഡൽഹി: സാമ്പത്തിക തട്ടിപ്പ് കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി വിശാഖ റാത്തോഡിനെ യു.എ.ഇയിൽ നിന്ന് ഇന്ത്യയിലേക്ക് നാടുകടത്തി. സി.ബി.ഐ, വിദേശകാര്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം എന്നിവരുടെ സംയുക്ത നീക്കത്തിലൂടെയാണ് ഇൻ്റർപോൾ റെഡ് നോട്ടീസ്...

ശബരിമല നെയ്യ് ക്രമക്കേട്: ഹൈക്കോടതി ഉത്തരവിന് പിന്നാലെ അതിവേഗ...

കൊച്ചി: ശബരിമല നെയ്യ് അഴിമതി കേസിൽ ഹൈക്കോടതിയുടെ കർശന നിർദ്ദേശത്തിന് പിന്നാലെ അതിവേഗ നടപടികളുമായി സംസ്ഥാന സർക്കാർ. പ്രത്യേക അന്വേഷണ സംഘത്തിന്റേയും മേൽനോട്ട ചുമതലയുള്ള ഉദ്യോഗസ്ഥരുടെയും പട്ടിക സർക്കാർ ഹൈക്കോടതിക്ക് കൈമാറി.(Sabarimala Ghee...

തമിഴ്‌നാട് ബജറ്റ്: 2031-ഓടെ 1.5 ട്രില്യൺ ഡോളർ സാമ്പത്തിക...

ചെന്നൈ: തമിഴ്‌നാടിന്റെ 2026-27 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് ധനകാര്യ മന്ത്രി ഡോ. എൻ. മേരി വിൽസൺ നിയമസഭയിൽ അവതരിപ്പിച്ചു. 2031-ഓടെ സംസ്ഥാനത്തെ 1.5 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയാക്കി മാറ്റാനുള്ള ലക്ഷ്യമാണ് ബജറ്റ് മുന്നോട്ടുവെക്കുന്നത്....

പൊരിങ്ങൽക്കുത്ത് ഡാമിൽ ജലനിരപ്പ് ഉയരുന്നു: ക്രസ്റ്റ് ഗേറ്റുകൾ തുറന്നു,...

തൃശൂർ: പൊരിങ്ങൽക്കുത്ത് ഡാമിൽ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ഡാമിന്റെ ക്രസ്റ്റ് ഗേറ്റുകൾ തുറന്നതായി തൃശൂർ ജില്ലാ ഭരണകൂടം അറിയിച്ചു. ഡാമിലെ ജലനിരപ്പ് ക്രസ്റ്റ് ലെവലായ 419.40 മീറ്ററിൽ എത്തിയ സാഹചര്യത്തിലാണ് കൂടുതൽ...

‘അടിസ്ഥാന സൗകര്യങ്ങൾ വികസിച്ചു, അവസരങ്ങൾ വർദ്ധിച്ചു’: ആർട്ടിക്കിൾ 370...

ന്യൂഡൽഹി: ആർട്ടിക്കിൾ 370, 35(A) എന്നിവ റദ്ദാക്കിയതിന്റെ ഏഴാം വാർഷികത്തിൽ ജമ്മു കശ്മീരിന്റെയും ലഡാക്കിന്റെയും സമഗ്ര വികസനത്തിനായുള്ള കേന്ദ്ര സർക്കാരിന്റെ പ്രതിബദ്ധത ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2019 ഓഗസ്റ്റ് 5-ന് എടുത്ത...

DON'T MISS

ബൈക്കിൽ ആശുപത്രിക്ക് മുന്നിൽ വച്ച് പ്രസവം!: അമ്മയും കുഞ്ഞും...

ഹനോയി: എട്ടു മാസം ഗർഭിണിയായ 25-കാരി ബൈക്കിൽ ആശുപത്രിക്ക് മുന്നിൽ വച്ച് പ്രസവിച്ചു. വിയറ്റ്‌നാമിലാണ് സംഭവം നടന്നത്. ഓഗസ്റ്റ് 3-ന് വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഭർത്താവിനൊപ്പം ബൈക്കിൽ ആശുപത്രിയിലേക്ക് തിരിക്കുകയായിരുന്നു യുവതി.(Pregnant woman...

പഠിക്കാനെന്ന് പറഞ്ഞ് ഫോൺ വാങ്ങി: ‘റോബ്ലോക്സ്’ ഗെയിമിൽ എട്ടാം...

ന്യൂഡൽഹി: പഠിക്കാനെന്ന വ്യാജേന പിതാവിന്റെ മൊബൈൽ ഫോൺ വാങ്ങിയ എട്ടാം ക്ലാസുകാരൻ 'റോബ്ലോക്സ്' എന്ന ജനപ്രിയ ഓൺലൈൻ ഗെയിമിനായി ചെലവഴിച്ചത് 42,000 രൂപ. ഇൻ-ഗെയിം വിർച്വൽ കറൻസിയായ 'റോബക്സ്' വാങ്ങാനാണ് കുട്ടി തുക...

80-ാം വയസ്സിൽ ആദ്യമായി കടൽ കണ്ട അച്ഛൻ; ജീവിതകാലത്തെ...

ന്യൂഡൽഹി: ജീവിതത്തിന്റെ തിരക്കുകൾക്കും കുടുംബ ഉത്തരവാദിത്വങ്ങൾക്കുമിടയിൽ പല ആഗ്രഹങ്ങളും മനസ്സിൽ ഒതുക്കിവെക്കുന്നവരുണ്ട്. ചില സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഒരു ജീവിതകാലം തന്നെ കാത്തിരിക്കേണ്ടിവരും. 80-ാം വയസ്സിൽ ആദ്യമായി കടൽ കാണാനുള്ള പിതാവിന്റെ ആഗ്രഹം സഫലമാക്കിയ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...