HomeKerala Assembly Election 2026'സീറ്റില്ലെങ്കിൽ ഒരു മാസം മുൻപെങ്കിലും പറയാമായിരുന്നു': എൽദോസ് കുന്നപ്പിള്ളി | Eldhos...

‘സീറ്റില്ലെങ്കിൽ ഒരു മാസം മുൻപെങ്കിലും പറയാമായിരുന്നു’: എൽദോസ് കുന്നപ്പിള്ളി | Eldhos Kunnappilly

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് നൽകാത്തതിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ എൽദോസ് കുന്നപ്പിള്ളി. മത്സരിക്കാനായി മണ്ഡലത്തിൽ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിരുന്നുവെന്നും ഇത് തന്നെ ഏറെ വിഷമിപ്പിച്ചുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.(If there was no seat, they could have said it at least a month ago, says Eldhos Kunnappilly)

സീറ്റ് നൽകുന്നില്ലെങ്കിൽ ഒരു മാസം മുൻപെങ്കിലും നേതൃത്വം അത് അറിയിക്കണമായിരുന്നു. എല്ലാ തയ്യാറെടുപ്പുകളും കഴിഞ്ഞിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനങ്ങളെ കണ്ട സമയത്ത് നേതാക്കളെ കണ്ടാൽ മതിയായിരുന്നു, എങ്കിൽ എനിക്ക് ഈ അവസ്ഥ വരില്ലായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.

Clickable Info Box