HomeNationalസിനിമ വിട്ട് തമിഴ്നാട് മുഖ്യമന്ത്രി പദത്തിലേക്ക്: വിജയുടെ ശമ്പളവും ആസ്തിയും ചർച്ചയാകുന്നു...

സിനിമ വിട്ട് തമിഴ്നാട് മുഖ്യമന്ത്രി പദത്തിലേക്ക്: വിജയുടെ ശമ്പളവും ആസ്തിയും ചർച്ചയാകുന്നു | Vijay Salary

ചെന്നൈ: തമിഴ്നാടിന്റെ മുഖ്യമന്ത്രിയായി സി. ജോസഫ് വിജയ് അധികാരമേറ്റതോടെ, താരത്തിന്റെ ശമ്പളവും ആസ്തിവിവരങ്ങളും സോഷ്യൽ മീഡിയയിൽ വീണ്ടും സജീവ ചർച്ചയാകുന്നു. സിനിമയിൽ അഭിനയിക്കുമ്പോൾ പ്രതിവർഷം 180 കോടിയിലധികം രൂപ വരുമാനം നേടിയിരുന്ന താരം, ജനസേവനത്തിനായി അത് വേണ്ടെന്നുവെച്ചാണ് രാഷ്ട്രീയത്തിലിറങ്ങിയത്.(Vijay Salary As Tamil Nadu CM vs Movie Income And Net Worth Details)

റിപ്പോർട്ടുകൾ പ്രകാരം തമിഴ്നാട് മുഖ്യമന്ത്രിയുടെ പ്രതിമാസ ശമ്പളം ഏകദേശം 2.85 ലക്ഷം രൂപയാണ്. എംഎൽഎ എന്ന നിലയിലുള്ള ശമ്പളവും മറ്റ് അലവൻസുകളും ഉൾപ്പെടുന്നതാണിത്. ഇതനുസരിച്ച് ഏകദേശം 34 ലക്ഷം രൂപയാണ് ഒരു വർഷം മുഖ്യമന്ത്രിക്ക് ലഭിക്കുന്ന വരുമാനം. അതായത്, സിനിമയിൽ നിന്ന് ലഭിച്ചിരുന്ന വരുമാനത്തിന്റെ ഒരു ചെറിയ ശതമാനം മാത്രമാണ് മുഖ്യമന്ത്രി എന്ന നിലയിൽ വിജയ്ക്ക് ലഭിക്കുക. ശമ്പളത്തിന് പുറമെ ഔദ്യോഗിക വസതി, സ്റ്റാഫ്, വിപുലമായ സുരക്ഷാ സംവിധാനം, യാത്രാ സൗകര്യങ്ങൾ, മെഡിക്കൽ ആനുകൂല്യങ്ങൾ എന്നിവയും അദ്ദേഹത്തിന് ലഭിക്കും.

തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച സത്യവാങ്മൂലം പ്രകാരം വിജയുടെ ആകെ ആസ്തി 624 കോടി രൂപയാണ്. ഐ.ഒ.ബി ശാലിഗ്രാമം ബ്രാഞ്ചിലെ അക്കൗണ്ടിൽ മാത്രം 213.36 കോടി രൂപ ബാലൻസുണ്ട്. വിവിധ ബാങ്കുകളിലായി 100 കോടി രൂപയുടെ ഫിക്സഡ് ഡിപ്പോസിറ്റുമുണ്ട്. 220 കോടി രൂപയുടെ ഭൂമിയും കെട്ടിടങ്ങളും, ലക്ഷ്വറി കാറുകൾ ഉൾപ്പെടെ 13.52 കോടി രൂപയുടെ വണ്ടികൾ, 883 ഗ്രാം സ്വർണ്ണം, ഭാര്യ സംഗീതയുടെ പേരിൽ 4.07 കോടിയുടെ സ്വർണ്ണം, കൂടാതെ ഒരു കോടി രൂപയുടെ വജ്രങ്ങൾ എന്നിവയുണ്ട്.

വ്യക്തികൾക്കും ട്രസ്റ്റുകൾക്കുമായി 75.5 കോടി രൂപ കടം നൽകിയിട്ടുണ്ട്. ഓഹരി വിപണിയിൽ വലിയ നിക്ഷേപങ്ങളില്ല. വെറും 19.37 ലക്ഷം രൂപ മാത്രമാണ് ഷെയറുകളിലുള്ളത്. 2024-25 സാമ്പത്തിക വർഷത്തിൽ മാത്രം 184.53 കോടി രൂപ വരുമാനം നേടിയ സ്ഥാനത്തുനിന്നാണ് വിജയ് വെറും 34 ലക്ഷം രൂപ വാർഷിക ശമ്പളമുള്ള മുഖ്യമന്ത്രി പദത്തിലേക്ക് എത്തുന്നത്.

Story Summary 

As Vijay takes oath as the Tamil Nadu CM, his financial transition from cinema to politics is being widely discussed. While he earned over ₹180 crore annually from movies, his salary as CM will be around ₹34 lakh per year. Vijay holds assets worth ₹624 crore, including massive bank deposits and luxury properties.

WhatsApp Channel Banner

Latest updates

വിദ്യാഭ്യാസത്തിന്റെ ഡിജിറ്റൽ ഭാവിക്ക് ശക്തമായ പിന്തുണയുമായി കെഫോൺ |...

വിദ്യാഭ്യാസം എന്നത് പാഠപുസ്തകങ്ങൾക്കും ക്ലാസ് മുറികൾക്കും അപ്പുറം സാങ്കേതികവിദ്യയുമായി (KFON) കൈകോർക്കുന്ന പുതിയൊരു കാലഘട്ടത്തിലൂടെയാണ് നാം ഇന്ന് കടന്നുപോകുന്നത്. സ്മാർട്ട് ക്ലാസ് മുറികൾ, ഡിജിറ്റൽ പഠന വിഭവങ്ങൾ, ഓൺലൈൻ പരീക്ഷകൾ, അധ്യാപക പരിശീലന...

കനത്ത മഴ: വയനാട്ടിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാഴാഴ്ച...

കൽപ്പറ്റ: ജില്ലയിൽ ശക്തമായ മഴ തുടരുകയും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ വയനാട്ടിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു (Wayanad Rain School Holiday)....

വടകര എംഡിഎംഎ കേസ്: അന്വേഷണം കേരളത്തിന് പുറത്തേക്കും; പ്രതികളുടെ...

കോഴിക്കോട്: വടകരയിൽ അധ്യാപികമാർ ഉൾപ്പെട്ട എംഡിഎംഎ കേസിൽ അന്വേഷണം കൂടുതൽ വ്യാപിപ്പിക്കാൻ പൊലീസ് (Vadakara MDMA Case). കേസിൽ ഇതുവരെ അഞ്ച് പേരാണ് അറസ്റ്റിലായിരിക്കുന്നത്. അന്വേഷണം കേരളത്തിന് പുറത്തേക്കും വ്യാപിപ്പിക്കുമെന്നും കൂടുതൽ അറസ്റ്റുകൾ...

വിവാഹാഭ്യർഥന നിരസിച്ചതിന് ബാങ്ക് ജീവനക്കാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി; മൃതദേഹം...

ഇൻഡോർ: വിവാഹാഭ്യർഥന നിരസിച്ചതിനെ തുടർന്ന് യുവതി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു (Indore Crime). മഹാരാഷ്ട്ര സ്വദേശിനിയും സ്വകാര്യ ബാങ്ക് ജീവനക്കാരിയുമായ പാലക് (24) ആണ് കൊല്ലപ്പെട്ടത്. ഗ്വാളിയോർ സ്വദേശിയായ...

പരാതിക്കാരിയോട് മോശമായി പെരുമാറിയെന്ന ആരോപണം; കണ്ണൂർ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിക്കെതിരെ...

കണ്ണൂർ: പരാതിക്കാരിയോട് മോശമായി പെരുമാറിയെന്ന ആരോപണത്തെ തുടർന്ന് കണ്ണൂർ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ശ്രീജിത്ത് കൊടേരിക്കെതിരെ അന്വേഷണം നടത്താൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു (Kerala Police Misconduct). ശ്രീജിത്ത് കൊടേരി കണ്ണൂർ ടൗൺ...

DON'T MISS

‘ഇത് കൂടുതൽ സ്വാഭാവികമായി എഴുതിയ പതിപ്പാണ്’; എഐ തയ്യാറാക്കിയ...

ന്യൂ ബ്രൺസ്വിക്: നിർമിത ബുദ്ധി ഉപയോഗിച്ച് തയ്യാറാക്കിയ പ്രസംഗം നിയമസഭയിൽ അവതരിപ്പിക്കുന്നതിനിടെ എ.ഐ. ചാറ്റ്ബോട്ടിന്റെ നിർദേശവാചകവും വായിച്ചുപോയ കനേഡിയൻ നിയമസഭാംഗം സോഷ്യൽ മീഡിയയിൽ വിമർശനത്തിന് വിധേയനായിരിക്കുകയാണ് (Canadian politician reads AI prompt...

‘മോശം പ്രകടനം’ ആരോപിച്ച് പിരിച്ചുവിട്ടു; തെളിവ് ഹാജരാക്കാനാകാതെ കമ്പനി,...

സിംഗപ്പൂർ: മോശം പ്രകടനം കാഴ്ചവെച്ചുവെന്ന ആരോപണം ഉന്നയിച്ച് പ്രൊബേഷൻ കാലാവധി അവസാനിച്ചപ്പോൾ ജീവനക്കാരിയെ പിരിച്ചുവിട്ട കമ്പനിക്ക് തിരിച്ചടി. ജീവനക്കാരിയുടെ മോശം പ്രകടനം തെളിയിക്കാൻ കമ്പനിക്ക് സാധിക്കാതിരുന്നതിനെ തുടർന്ന്, അവരെ അന്യായമായി പിരിച്ചുവിട്ടതായി തൊഴിൽ...

ചീവീടിനെ പിടിക്കാൻ പോയ ഭാര്യ കിണറ്റിൽ വീണു; ഭാര്യ...

ഷാങ്ഹായ്: ചീവീടുകളെ പിടിക്കാൻ ഭാര്യയ്‌ക്കൊപ്പം പോയ യുവാവ്, ഭാര്യ അബദ്ധത്തിൽ ആഴമേറിയ കുഴിയിലേക്ക് വീണതോടെ അവളെ ഒറ്റയ്ക്കാക്കാതിരിക്കാൻ പിന്നാലെ ചാടിയത് ചൈനയിൽ വൈറലാകുന്നു (Husband Jumps Into Well To Stay With...

PREMIUM

ആയിര കണക്കിന് പേരെ കോടീശ്വരന്മാർ ആക്കിയ നഗരം! ഇന്ന്...

നേരത്തെ നാം വിറ്റ്നൂമിനേക്കുറിച്ച് പറഞ്ഞു. വിറ്റ്നൂമിനെപ്പോലെ ഉപേക്ഷിക്കപ്പെട്ട ചില നഗരങ്ങൾ ഇന്ന് വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. അവയെക്കുറിച്ച് അറിഞ്ഞാലോ ? (Humberstone the ghosted town ) അത്തരത്തിലൊന്നാണ് ചിലിയിലെ ഹംബർസ്റ്റോൺ. 1920 മുതൽ 40 വരെ...

പഴകിയ കെട്ടിടങ്ങളും തുരുമ്പിച്ച വസ്തുക്കളും: വിറ്റ്നൂം, ആർക്കും വേണ്ടാത്ത...

ഒരു കാലത്ത് ആളും ആരവവുമുണ്ടായിരുന്ന നഗരങ്ങളിൽ പലതും ഇന്ന് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. ചിലതാകട്ടെ വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറി. അത്തരം ഒരു നഗരത്തിൻ്റെ കഥ കേട്ടോളൂ...(Wittenoom the ghost city ) ഓസ്ട്രേലിയയിൽ വിറ്റ്നും എന്നൊരു സ്‌ഥലമുണ്ട്....

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...