തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ പ്രധാന നദികളിലെല്ലാം ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയർന്ന സാഹചര്യത്തിൽ സംസ്ഥാന ജലസേചന വകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകി. വിവിധ നദികളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.(Kerala River Water Level Rise Irrigation Dept Orange Yellow Alert Issued)
ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച നദികൾ
എറണാകുളം: മൂവാറ്റുപുഴയാർ (തൊടുപുഴ സ്റ്റേഷൻ)
കൊല്ലം: കല്ലടയാർ (പുനലൂർ സ്റ്റേഷൻ)
കോട്ടയം: മീനച്ചിലാർ (പാലാ സ്റ്റേഷൻ), മണിമലയാർ (മണിമല സ്റ്റേഷൻ)
പത്തനംതിട്ട: പമ്പാനദി (കുരുടമണ്ണിൽ സ്റ്റേഷൻ), അച്ചൻകോവിലാർ (കല്ലേലി സ്റ്റേഷൻ)
മഞ്ഞ അലർട്ട് പ്രഖ്യാപിച്ച നദികൾ
എറണാകുളം: മൂവാറ്റുപുഴയാർ (കക്കടാശ്ശേരി സ്റ്റേഷൻ)
മേൽ പറഞ്ഞ നദികളിൽ യാതൊരു കാരണവശാലും ഇറങ്ങാനോ, കുളിക്കാനോ, നദി മുറിച്ചുകടക്കാനോ പാടില്ല. നദികളുടെ തീരത്തോടു ചേർന്ന് താമസിക്കുന്നവരും താഴ്ന്ന പ്രദേശങ്ങളിലുള്ളവരും അതീവ ജാഗ്രത പാലിക്കണം. വെള്ളപ്പൊക്ക സാധ്യതാ പ്രദേശങ്ങളിൽ വസിക്കുന്നവർ അധികൃതരുടെ നിർദ്ദേശാനുസരണം സുരക്ഷിതമായ ക്യാമ്പുകളിലേക്ക് മാറിത്താമസിക്കാൻ തയ്യാറാകണമെന്ന് ഭരണകൂടം അറിയിച്ചു.
Story Summary
Kerala Irrigation Department has issued Orange and Yellow alerts for major rivers including Muvattupuzha, Kallada, Meenachil, Manimala, Pamba, and Achenkovil due to dangerously rising water levels amidst heavy rains.


