ന്യൂഡൽഹി: ജുഡീഷ്യൽ സെൻസിറ്റിവിറ്റിയുമായി ബന്ധപ്പെട്ട് നാഷണൽ ജുഡീഷ്യൽ അക്കാദമിയുടെ വിദഗ്ധ സമിതി തയ്യാറാക്കിയ മാർഗ്ഗനിർദ്ദേശങ്ങൾക്ക് സുപ്രീം കോടതി അംഗീകാരം നൽകി. രാജ്യത്തെ എല്ലാ കോടതികളും ഈ ഹാൻഡ്‌ബുക്കിലെ നിർദ്ദേശങ്ങളും പദപ്രയോഗങ്ങളും കർശനമായി പാലിക്കണമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് നിർണായക...