HomeNational'വിദ്യാർത്ഥികളുടെ ഭാവിയെ ഏറ്റവും കൂടുതൽ ദോഷകരമായി ബാധിച്ചത് താങ്കളാണ്': പ്രധാനമന്ത്രിക്കെതിരെ രാഹുൽ...

‘വിദ്യാർത്ഥികളുടെ ഭാവിയെ ഏറ്റവും കൂടുതൽ ദോഷകരമായി ബാധിച്ചത് താങ്കളാണ്’: പ്രധാനമന്ത്രിക്കെതിരെ രാഹുൽ ഗാന്ധി, പാർലമെൻ്റ് കവാടത്തിൽ MPമാരുടെ ഉന്തും തള്ളും | Rahul Gandhi Slams PM Modi

ന്യൂഡൽഹി: പരീക്ഷാ ചോദ്യപേപ്പർ ചോർച്ച തടയാൻ ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ വിദ്യാർത്ഥികളുടെ ഭാവിയെ ഏറ്റവും കൂടുതൽ ദോഷകരമായി ബാധിച്ചത് പ്രധാനമന്ത്രിയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ‘എക്സ്’ പ്ലാറ്റ്‌ഫോമിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.(Rahul Gandhi Slams PM Modi Fast Track Courts Paper Leak)

രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ പൂർണ്ണമായി തകർക്കാനും കൈയ്യടക്കാനും സർക്കാർ അനുവാദം നൽകിയെന്നും ഇതിന് ഉത്തരവാദികളായവരെ സംരക്ഷിക്കുകയാണെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. പ്രക്ഷോഭം നടത്തുന്ന വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ വീണ്ടും ഉന്നയിച്ച അദ്ദേഹം മൂന്ന് പ്രധാന കാര്യങ്ങൾ ആവശ്യപ്പെട്ടു.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി, പരീക്ഷാ അട്ടിമറിക്ക് ഇരയായ വിദ്യാർത്ഥികളോട് മാപ്പ് പറയുക, വിദ്യാർത്ഥികളെ മർദ്ദിച്ച പോലീസുകാർക്കും അക്രമികൾക്കുമെതിരെ ശക്തമായ നടപടിയെടുക്കുക എന്നിവയാണവ. അതേസമയം, വിഷയം പാർലമെന്റിൽ ചർച്ച ചെയ്യാൻ പ്രധാനമന്ത്രി ഭയപ്പെടുകയാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശും ആരോപിച്ചു.

നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ പാർലമെന്റ് കവാടത്തിൽ ഭരണപക്ഷ-പ്രതിപക്ഷ എം.പിമാർ തമ്മിൽ നേർക്കുനേർ കടുത്ത മുദ്രാവാക്യം വിളിയും പ്രതിഷേധവും. ബി.ജെ.പി – കോൺഗ്രസ് അംഗങ്ങൾ തമ്മിൽ വാദപ്രതിവാദങ്ങൾ ഉയർന്നതോടെ എം.പിമാർക്കിടയിൽ ഉന്തും തള്ളുമുണ്ടായി. സുരക്ഷാ ഉദ്യോഗസ്ഥർ ഉടനടി ഇടപെട്ടാണ് വലിയ സംഘർഷത്തിലേക്ക് നീങ്ങാതെ സ്ഥിതിഗതികൾ ശാന്തമാക്കിയത്.

കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി, കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ പ്രതിഷേധത്തിന് നേതൃത്വം നൽകി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിയില്ലാതെ വിഷയം പാർലമെന്റിൽ ചർച്ച ചെയ്യാൻ അനുവദിക്കില്ലെന്ന് കെ.സി. വേണുഗോപാൽ മാധ്യമങ്ങളോട് വ്യക്തമാക്കി. ചോദ്യപേപ്പർ ചോർച്ചയിൽ കേസ് വിചാരണയ്ക്ക് ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തെയും അദ്ദേഹം പരിഹസിച്ചു. “പ്രക്ഷോഭങ്ങൾ ശക്തമായ ഇപ്പോഴാണോ ഫാസ്റ്റ് ട്രാക്ക് കോടതികളെക്കുറിച്ച് സർക്കാർ ആലോചിക്കുന്നത്?” എന്ന് കെ.സി. വേണുഗോപാൽ ചോദിച്ചു.

Story Summary

Leader of Opposition Rahul Gandhi launched a scathing attack on Prime Minister Narendra Modi over his announcement to set up fast-track courts for paper leak cases. Rahul Gandhi alleged that the PM ruined the youth’s future and demanded the resignation of Education Minister Dharmendra Pradhan alongside action against those who assaulted protesting students.

WhatsApp Channel Banner

Latest updates

സിക്കിമിൽ തുരങ്കം തകർന്നുണ്ടായ അപകടം: കാണാതായ കോട്ടയം സ്വദേശി...

കോട്ടയം: സിക്കിമിലെ നാംചിയിൽ തുരങ്കം തകർന്നുണ്ടായ അപകടത്തിൽ കാണാതായ മലയാളി ഉദ്യോഗസ്ഥൻ മരിച്ചതായി സ്ഥിരീകരണം. കോട്ടയം സ്വദേശിയായ അനീഷിന്റെ മൃതദേഹം അർദ്ധരാത്രിയോടെയാണ് രക്ഷാപ്രവർത്തകർ കണ്ടെടുത്തത്.(Sikkim Tunnel Collapse Kottayam Native Aneesh Body...

CJP സമരത്തിനിടെ യുവതിയുടെ മുഖത്തടിച്ചു: പോലീസ് ഉദ്യോഗസ്ഥനെ ചുമതലകളിൽ...

ന്യൂഡൽഹി: ജന്തർമന്തറിൽ നീറ്റ് പരീക്ഷാ ചോർച്ചയ്ക്കെതിരെ പ്രക്ഷോഭം നടത്തിയ യുവതിയുടെ മുഖത്തടിച്ച മുതിർന്ന ഡൽഹി പോലീസ് ഉദ്യോഗസ്ഥനെ സമരവേദിയിലെ ഡ്യൂട്ടിയിൽ നിന്ന് നീക്കി. അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് (DCP) സന്ദീപ്...

ഗുജറാത്തിൽ അതിശക്തമായ മഴ: പഞ്ചമഹൽ ഉൾപ്പെടെയുള്ള ജില്ലകളിൽ റെഡ്...

ഗാന്ധിനഗർ: ഗുജറാത്തിലെ മധ്യ-ഉത്തര ജില്ലകളിൽ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. തെക്കൻ ഗുജറാത്തിലെ വൽസാദ്, നവ്സാരി ജില്ലകളിൽ കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴ പെയ്തതിന്...

സ്വർണവില കുതിച്ചുയരുന്നു; ഉപഭോക്താക്കൾ വെള്ളി ആഭരണങ്ങളിലേക്ക് തിരിയുന്നതായി റിപ്പോർട്ട്...

ഇന്ത്യയിൽ സ്വർണവില സർവ്വകാല റെക്കോർഡിലേക്ക് കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ, സാധാരണക്കാരായ ഉപഭോക്താക്കൾ ബജറ്റ് സൗഹൃദപരമായ ബദലുകൾ തേടുന്നു. വിലക്കയറ്റം കാരണം സ്വർണാഭരണങ്ങൾ വാങ്ങുന്നത് ചെലവേറിയതായി മാറിയതോടെ, വളരെയധികം ആളുകൾ വെള്ളി ആഭരണങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി...

‘വൃത്തികെട്ട വ്യാജ പ്രചാരണം, ഇത് കടന്ന കയ്യാണ്, തീവ്രത...

കണ്ണൂർ: തനിക്കെതിരെ സോഷ്യൽ മീഡിയയിലൂടെയും യൂട്യൂബ് ചാനലുകളിലൂടെയും വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതിനെതിരെ വിതുമ്പലോടെ പ്രതികരിച്ച് സി പി എം നേതാവ് പി.കെ. ശ്രീമതി. ഏതോ എം.എൽ.എയുടെ ഭാര്യയായി നടിച്ച് നിയമസഭയിൽ നിന്ന് പെൻഷൻ വാങ്ങുന്നു...

DON'T MISS

ദക്ഷിണ കൊറിയയിലെ മിഷ്ലീൻ സ്റ്റാർ റെസ്റ്റോറന്റിൽ ഉറുമ്പുകളെ വിഭവങ്ങളിൽ...

ദക്ഷിണ കൊറിയയിലെ സിയോളിലുള്ള പ്രശസ്തമായ മിഷ്ലീൻ സ്റ്റാർ റെസ്റ്റോറന്റിൽ വിഭവങ്ങളിൽ ഉറുമ്പുകളെ ഉപയോഗിച്ച സംഭവത്തിൽ ഉടമയ്ക്ക് ഒരു വർഷം തടവും 20 ദക്ഷിണ കൊറിയൻ വോൺ പിഴയും ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ. രാജ്യത്തെ കർശനമായ...

ചൂടിനെ ചെറുക്കാൻ പുരുഷന്മാർക്ക് ഷോർട്സ് ധരിച്ച് ഓഫീസിലെത്താം; ടോക്കിയോ...

കടുത്ത ഉഷ്ണതരംഗത്തെ തുടർന്ന് പുരുഷ ജീവനക്കാർക്ക് ജോലിസ്ഥലത്ത് ഷോർട്ട്സ് ധരിക്കാൻ അനുമതി നൽകിയ നടപടിയിൽ വ്യാപക ചർച്ച. ഊർജ്ജ ഉപഭോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി ടോക്കിയോ ഗവർണർ യൂരികോകോയികെയുടെ നേതൃത്വത്തിലുള്ള 'ടോക്കിയോ കൂൾ ബിസ്'...

മദ്യപിച്ച് വാഹനമോടിച്ച കേസിൽ നിന്ന് രക്ഷപ്പെടാൻ സ്വന്തം മരണം...

ബെയ്ജിങ്: മദ്യപിച്ച് വാഹനമോടിച്ച കേസിൽ നിന്ന് രക്ഷപ്പെടാൻ സ്വന്തം മരണം വരെ വ്യാജമായി സൃഷ്ടിച്ച ചൈനക്കാരന്റെ തന്ത്രം ഒടുവിൽ പൊലീസിന് മുന്നിൽ പൊളിഞ്ഞു. ഹെനാൻ പ്രവിശ്യയിലെ അന്യാങ് നഗരത്തിലാണ് സിനിമയെ വെല്ലുന്ന രീതിയിലുള്ള...

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....